സങ്കീർത്തനങ്ങൾ 71:1-16

സങ്കീർത്തനങ്ങൾ 71:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്റെ ചെവി എങ്കലേക്കു ചായിച്ച് എന്നെ രക്ഷിക്കേണമേ. ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിനു നീ എനിക്ക് ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ. എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കൈയിൽനിന്നും എന്നെ വിടുവിക്കേണമേ. യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നെ. ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു; ഞാൻ പലർക്കും ഒരദ്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു. എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. വാർധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ. എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ കൂടിയാലോചിക്കുന്നു. ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്നു പിടിപ്പിൻ; വിടുവിപ്പാൻ ആരുമില്ല എന്ന് അവർ പറയുന്നു. ദൈവമേ, എന്നോട് അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ. എന്റെ പ്രാണനു വിരോധികളായവർ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്ക് അനർഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ. ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും. എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.

സങ്കീർത്തനങ്ങൾ 71:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, ഞാൻ അങ്ങയെ അഭയം പ്രാപിക്കുന്നു; ലജ്ജിതനാകാൻ എനിക്ക് ഇടയാകരുതേ. അവിടുന്നു നീതിപൂർവം വിധിക്കുന്ന ദൈവമാണല്ലോ, എന്നെ വിടുവിച്ചു രക്ഷിക്കണമേ. എന്റെ അപേക്ഷ കേട്ട് എന്നെ രക്ഷിക്കണമേ. അവിടുന്ന് എന്റെ അഭയശിലയും എന്നെ രക്ഷിക്കുന്ന ബലമുള്ള കോട്ടയും ആയിരിക്കണമേ. അവിടുന്നാണ് എന്റെ അഭയശിലയും രക്ഷാദുർഗവും. ദൈവമേ, ദുഷ്ടന്റെ കൈയിൽനിന്നും നീതികെട്ട ക്രൂരന്റെ പിടിയിൽനിന്നും എന്നെ വിടുവിക്കണമേ! സർവേശ്വരാ, അങ്ങാണ് എന്റെ പ്രത്യാശ. ബാല്യംമുതൽ അങ്ങാണ് എന്റെ ആശ്രയം. ജനനംമുതൽ ഞാൻ അങ്ങയെ ആശ്രയിച്ചു. അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ പുറത്തെടുത്തത് അവിടുന്നാണ്. ഞാൻ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു. ഞാൻ പലർക്കും ഒരു ദുശ്ശകുനമായിരിക്കുന്നു. എന്നാൽ, എന്റെ സുശക്തമായ സങ്കേതം അവിടുന്നാണല്ലോ. ഞാൻ എപ്പോഴും അവിടുത്തെ സ്തുതിക്കുന്നു. അവിടുത്തെ മഹത്ത്വം ഞാൻ നിരന്തരം പ്രഘോഷിക്കുന്നു. വാർധക്യകാലത്ത് എന്നെ തള്ളിക്കളയരുതേ! ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ. എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു. എന്നെ അപായപ്പെടുത്താൻ നോക്കുന്നവർ കൂടിയാലോചിക്കുന്നു. “അവനെ പിന്തുടർന്നു പിടികൂടുവിൻ; ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; അവനെ രക്ഷിക്കാനാരുമില്ല” എന്ന് അവർ പറയുന്നു. ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ! എന്റെ ദൈവമേ, എന്നെ സഹായിക്കാൻ വേഗം വരണമേ! എന്നിൽ കുറ്റം ചുമത്തുന്നവർ ലജ്ജിക്കുകയും നശിക്കുകയും ചെയ്യട്ടെ. എന്നെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ, നിന്ദിതരും അപമാനിതരും ആകട്ടെ. ഞാൻ എന്നും അങ്ങയിൽ പ്രത്യാശ അർപ്പിക്കും. ഞാനങ്ങയെ അനവരതം സ്തുതിക്കും. അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികളെ ഞാൻ എപ്പോഴും വിവരിക്കും. അവ എന്റെ അറിവിന് അപ്രാപ്യംതന്നെ. ദൈവമായ സർവേശ്വരന്റെ ശക്തമായ പ്രവൃത്തികളുടെ സാക്ഷ്യമായി ഞാൻ വരും. അവിടുത്തെ നീതിയെ മാത്രം ഞാൻ പ്രകീർത്തിക്കും.

സങ്കീർത്തനങ്ങൾ 71:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. അങ്ങേയുടെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കേണമേ; അങ്ങേയുടെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കേണമേ. ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് അവിടുന്ന് എനിക്ക് ഉറപ്പുള്ള പാറയായിരിക്കണമേ; എന്നെ രക്ഷിക്കുവാൻ അവിടുന്ന് കല്പിച്ചിരിക്കുന്നു; അങ്ങ് എന്‍റെ പാറയും എന്‍റെ കോട്ടയും ആകുന്നുവല്ലോ. എന്‍റെ ദൈവമേ, ദുഷ്ടന്‍റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്‍റെ കയ്യിൽനിന്നും എന്നെ വിടുവിക്കേണമേ. യഹോവയായ കർത്താവേ, അവിടുന്ന് എന്‍റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ അവിടുന്ന് എന്‍റെ ആശ്രയം തന്നെ. ഗർഭംമുതൽ അവിടുന്ന് എന്നെ താങ്ങിയിരിക്കുന്നു; എന്‍റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ അങ്ങ് തന്നെ; എന്‍റെ സ്തുതി എപ്പോഴും അങ്ങയെക്കുറിച്ചാകുന്നു; ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; അങ്ങ് എന്‍റെ ബലമുള്ള സങ്കേതമാകുന്നു. എന്‍റെ വായ് അങ്ങേയുടെ സ്തുതികൊണ്ടും ഇടവിടാതെ അങ്ങേയുടെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. വാർദ്ധക്യകാലത്ത് അവിടുന്ന് എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ. എന്‍റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു; എന്‍റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു. “ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ; വിടുവിക്കുവാൻ ആരുമില്ല” എന്നു അവർ പറയുന്നു. ദൈവമേ, എന്നോട് അകന്നിരിക്കരുതേ; എന്‍റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. എന്‍റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ; എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ. ഞാൻ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ അങ്ങയെ സ്തുതിക്കും. എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. ഞാൻ യഹോവയായ കർത്താവിന്‍റെ വീര്യപ്രവൃത്തികളോടുകൂടി വരും; അങ്ങേയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.

സങ്കീർത്തനങ്ങൾ 71:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ രക്ഷിക്കേണമേ. ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ. എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽ നിന്നും എന്നെ വിടുവിക്കേണമേ. യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ. ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്നു എന്നെ എടുത്തവൻ നീ തന്നേ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു; ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു. എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ. എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ കൂടിയാലോചിക്കുന്നു. ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്നു പിടിപ്പിൻ; വിടുവിപ്പാൻ ആരുമില്ല എന്നു അവർ പറയുന്നു. ദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ. എന്റെ പ്രാണന്നു വിരോധികളായവർ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ. ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും. എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ. ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.

സങ്കീർത്തനങ്ങൾ 71:1-16 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. അവിടത്തെ നീതിയിൽ എന്നെ മോചിപ്പിക്കുകയും വിടുവിക്കുകയും ചെയ്യണമേ; അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച് എന്നെ രക്ഷിക്കണമേ. എനിക്ക് എപ്പോഴും ഓടിയെത്താൻ കഴിയുന്ന, എന്റെ അഭയമാകുന്ന പാറയാകണമേ. അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ എന്നെ രക്ഷിക്കാൻ അവിടന്ന് കൽപ്പന നൽകണമേ. എന്റെ ദൈവമേ, ദുഷ്ടരുടെ കൈയിൽനിന്നും അധർമികളും ക്രൂരരുമായവരുടെ പിടിയിൽനിന്നും എന്നെ മോചിപ്പിക്കണമേ. കർത്താവായ യഹോവേ, അങ്ങാണ് എന്റെ പ്രത്യാശ, എന്റെ യൗവനംമുതൽ അവിടന്നാണെന്റെ ആശ്രയം. ജനനംമുതൽ ഞാൻ അങ്ങയിൽ ആശ്രയിച്ചു; അവിടന്നാണ് എന്നെ എന്റെ മാതാവിന്റെ ഗർഭപാത്രത്തിൽനിന്നും പുറത്തെടുത്തത്. ഞാൻ അങ്ങയെ സദാ സ്തുതിക്കും. ഞാൻ പലർക്കുമൊരു അത്ഭുതവിഷയം ആയിരിക്കുന്നു; എന്നാൽ അവിടന്നാണ് എന്റെ ബലമുള്ള സങ്കേതം. എന്റെ വായിൽ അങ്ങയുടെ സ്തുതി നിറഞ്ഞിരിക്കുന്നു, ദിവസംമുഴുവനും അത് അവിടത്തെ മഹത്ത്വം വർണിക്കുന്നു. ഞാൻ വൃദ്ധൻ ആകുമ്പോൾ എന്നെ പുറന്തള്ളരുതേ; എന്റെ ശക്തി ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ. എന്റെ ശത്രുക്കൾ എനിക്കെതിരേ സംസാരിക്കുന്നു; അവർ ഒരുമിച്ച് ഗൂഢാലോചന നടത്തി എന്നെ വധിക്കുന്നതിനായി കാത്തിരിക്കുന്നു. “ദൈവം ആ മനുഷ്യനെ ഉപേക്ഷിച്ചിരിക്കുന്നു; അയാളെ പിൻതുടർന്ന് പിടികൂടാം, ആരും അയാളെ മോചിപ്പിക്കുകയില്ല,” എന്നിങ്ങനെ അവർ പറയുന്നു. ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിക്കാൻ വേഗം വരണമേ. എന്നിൽ കുറ്റം ആരോപിക്കുന്നവർ അപമാനിതരായി നശിക്കട്ടെ; എന്നെ ദ്രോഹിക്കാൻ തുനിയുന്നവർ നിന്ദയാലും ലജ്ജയാലും മൂടപ്പെടട്ടെ. എന്നാൽ ഞാൻ എപ്പോഴും അങ്ങയിൽ പ്രതീക്ഷ അർപ്പിക്കും; ഞാൻ അങ്ങയെ മേൽക്കുമേൽ സ്തോത്രംചെയ്യും. ദിവസംമുഴുവനും എന്റെ വായ് അങ്ങയുടെ നീതിയെക്കുറിച്ചും രക്ഷയെക്കുറിച്ചും വർണിക്കും— അവ എന്റെ അറിവിന് അതീതമാണല്ലോ. കർത്താവായ യഹോവേ, ഞാൻ വന്ന് അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും; അങ്ങയുടെ നീതിപ്രവൃത്തികൾ ഞാൻ ഉദ്ഘോഷിക്കും, അങ്ങയുടേതുമാത്രം.