സങ്കീർത്തനങ്ങൾ 60:5-12
സങ്കീർത്തനങ്ങൾ 60:5-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിനു നിന്റെ വലംകൈകൊണ്ടു രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ. ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ട് ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത്താഴ്‌വരയെ അളക്കും. ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു. മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; എദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെ നിമിത്തം ജയഘോഷം കൊള്ളുക! ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആർ കൊണ്ടുപോകും? എദോമിലേക്ക് എന്നെ ആർ വഴിനടത്തും? ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല. വൈരിയുടെ നേരേ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർഥമല്ലോ. ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.

സങ്കീർത്തനങ്ങൾ 60:5-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ വലങ്കൈയാൽ ഞങ്ങളെ രക്ഷിക്കണമേ; ഞങ്ങളുടെ പ്രാർഥനയ്‍ക്ക് ഉത്തരം അരുളിയാലും; അങ്ങനെ അവിടുന്നു സ്നേഹിക്കുന്ന ജനം വിടുവിക്കപ്പെടട്ടെ. ദൈവം അവിടുത്തെ വിശുദ്ധമന്ദിരത്തിൽനിന്ന് അരുളിച്ചെയ്തിരിക്കുന്നു. വിജയാഹ്ലാദത്തോടെ ഞാൻ ശെഖേം പട്ടണം വിഭജിക്കും. സുക്കോത്ത് താഴ്‌വര എന്റെ ജനത്തിനു ഞാൻ അളന്നുകൊടുക്കും. ഗിലെയാദുദേശം എൻറേതാണ്. മനശ്ശെയും എനിക്കുള്ളത്. എഫ്രയീം എന്റെ പടത്തൊപ്പിയും യെഹൂദാ എന്റെ ചെങ്കോലുമാണ്. മോവാബ് എന്റെ ക്ഷാളനപാത്രം, എദോമിന്മേൽ ഞാൻ എന്റെ ചെരുപ്പെറിയും. ഫെലിസ്ത്യദേശത്തിന്റെമേൽ ഞാൻ ജയഘോഷംകൊള്ളും. ദൈവമേ, കോട്ട കെട്ടി ഉറപ്പിച്ച നഗരത്തിലേക്ക് എന്നെ ആർ കൊണ്ടുപോകും? എദോമിലേക്ക് ആരെന്നെ നയിക്കും? ദൈവമേ, അവിടുന്നു ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നുവോ? അവിടുന്നു ഞങ്ങളുടെ സൈന്യങ്ങളോടുകൂടി വരുന്നില്ലല്ലോ. ശത്രുവിനെ നേരിടുന്നതിനു ഞങ്ങളെ സഹായിക്കണമേ, മനുഷ്യന്റെ സഹായം വ്യർഥമാണല്ലോ. ദൈവത്തോടൊത്തു ഞങ്ങൾ സുധീരം പോരാടും, അവിടുന്നു ഞങ്ങളുടെ വൈരികളെ ചവിട്ടിമെതിക്കും.
സങ്കീർത്തനങ്ങൾ 60:5-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങേക്ക് പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് അവിടുത്തെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ. ദൈവം തന്‍റെ വിശുദ്ധസ്ഥലത്ത് അരുളിച്ചെയ്തു: “ഞാൻ ആഹ്ളാദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വര അളക്കും. ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു. മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഞാന്‍ ഫെലിസ്ത്യദേശത്തെ, ജയിച്ചതുകൊണ്ട് ജയഘോഷം കൊള്ളുന്നു!” ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്ക് എന്നെ ആര്‍ വഴിനടത്തും? ദൈവമേ, അവിടുന്ന് ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ അവിടുന്ന് ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല. വൈരിയുടെ നേരെ ഞങ്ങൾക്ക് സഹായം ചെയ്യണമേ; മനുഷ്യന്‍റെ സഹായം വ്യർത്ഥമല്ലോ. ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; കർത്താവ് തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.
സങ്കീർത്തനങ്ങൾ 60:5-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ. ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത്താഴ്‌വരയെ അളക്കും. ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു. മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക! ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആർ വഴി നടത്തും? ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല. വൈരിയുടെനേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ. ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.
സങ്കീർത്തനങ്ങൾ 60:5-12 സമകാലിക മലയാളവിവർത്തനം (MCV)
ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ, അങ്ങനെ അവിടത്തേക്ക് പ്രിയരായവരെ വിടുവിക്കണമേ. ദൈവം തിരുനിവാസത്തിൽനിന്ന് അരുളിച്ചെയ്യുന്നു: “ഞാൻ ആനന്ദിക്കും; ഞാൻ ശേഖേമിനെ വിഭജിക്കുകയും സൂക്കോത്ത് താഴ്വരയെ അളക്കുകയും ചെയ്യും. ഗിലെയാദ് എനിക്കുള്ളത്, മനശ്ശെയും എന്റേത്; എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു. മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം മുഴക്കും.” കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും? ഏദോമിലേക്ക് എന്നെ ആര് നയിക്കും? ദൈവമേ, അങ്ങ് അല്ലയോ, അവിടന്നല്ലയോ ഇപ്പോൾ ഞങ്ങളെ തിരസ്കരിച്ചത്! ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ? ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ, മനുഷ്യന്റെ സഹായം യാതൊരു പ്രയോജനവുമില്ലാത്തതാണല്ലോ. ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും, അങ്ങനെ അവിടന്ന് നമ്മുടെ ശത്രുക്കളെ ചവിട്ടിമെതിച്ചുകളയും. സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.