സങ്കീർത്തനങ്ങൾ 5:3-8

സങ്കീർത്തനങ്ങൾ 5:3-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, രാവിലെ എന്റെ പ്രാർഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു. നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല. അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെ ഒക്കെയും നീ പകയ്ക്കുന്നു. ഭോഷ്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് അറപ്പാകുന്നു; ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്ന് നിന്റെ വിശുദ്ധമന്ദിരത്തിനു നേരേ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും. യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.

സങ്കീർത്തനങ്ങൾ 5:3-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നാഥാ, പ്രഭാതത്തിൽ അവിടുന്ന് എന്റെ സ്വരം കേൾക്കുന്നു. അങ്ങേക്കുവേണ്ടി പ്രഭാതബലി ഒരുക്കി ഞാൻ കാത്തിരിക്കുന്നു. അവിടുന്നു ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല. തിന്മയ്‍ക്ക് അങ്ങയോടൊത്തു വസിക്കാൻ കഴികയില്ല. അഹങ്കാരികൾ തിരുസന്നിധിയിൽ നില്‌ക്കയില്ല. ദുഷ്ടന്മാരോട് അങ്ങേക്കു വെറുപ്പാണ്. വ്യാജം പറയുന്നവരെ അവിടുന്നു നശിപ്പിക്കുന്നു. രക്തദാഹികളെയും വഞ്ചകരെയും അവിടുന്നു ദ്വേഷിക്കുന്നു. അവിടുത്തെ സുസ്ഥിരസ്നേഹത്തിന്റെ സമൃദ്ധിയിൽ ഞാൻ അവിടുത്തെ ആലയത്തിൽ പ്രവേശിക്കും. അവിടുത്തെ മന്ദിരത്തിൽ ഭക്തിയോടെ ആരാധിക്കും. സർവേശ്വരാ, എന്റെ ശത്രുക്കൾ നിരവധിയാണല്ലോ, എന്നെ നീതിയുടെ പാതയിൽ നയിക്കണമേ. അവിടുത്തെ നേർവഴി എനിക്കു കാണിച്ചുതരണമേ.

സങ്കീർത്തനങ്ങൾ 5:3-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവേ, രാവിലെ എന്‍റെ പ്രാർത്ഥന കേൾക്കേണമേ; രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു. അവിടുന്ന് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ അങ്ങയോടുകൂടി പാർക്കുകയില്ല. അഹങ്കാരികൾ തിരുസന്നിധിയിൽ നില്‍ക്കുകയില്ല; നീതികേട് പ്രവർത്തിക്കുന്നവരെ അവിടുന്ന് പകയ്ക്കുന്നു. വ്യാജം പറയുന്നവരെ അവിടുന്ന് നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു; ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്കു ചെന്നു അങ്ങേയുടെ വിശുദ്ധമന്ദിരത്തിനു നേരെ അങ്ങയോടുള്ള ഭക്തിയിൽ ആരാധിക്കും. യഹോവേ, എന്‍റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ; എന്‍റെ മുമ്പിലുള്ള അങ്ങേയുടെ വഴി കാണിച്ചുതരേണമേ.

സങ്കീർത്തനങ്ങൾ 5:3-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു. നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല. അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു. ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു; ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും. യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.

സങ്കീർത്തനങ്ങൾ 5:3-8 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ; പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ; തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല. അവിടത്തെ സന്നിധിയിൽ ധിക്കാരികൾ നിൽക്കുകയില്ല. അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു; വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു. രക്തദാഹികളെയും വഞ്ചകരെയും യഹോവയ്ക്ക് അറപ്പാകുന്നു. എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ, അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും; അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും. യഹോവേ, എന്റെ ശത്രുക്കൾനിമിത്തം, അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ; അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ.