യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ; പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ; തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല. അവിടത്തെ സന്നിധിയിൽ ധിക്കാരികൾ നിൽക്കുകയില്ല. അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു; വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു. രക്തദാഹികളെയും വഞ്ചകരെയും യഹോവയ്ക്ക് അറപ്പാകുന്നു. എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ, അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും; അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും. യഹോവേ, എന്റെ ശത്രുക്കൾനിമിത്തം, അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ; അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ.
സങ്കീർത്തനങ്ങൾ 5 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 5:3-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ