SAM 5:3-8

SAM 5:3-8 MALCLBSI

നാഥാ, പ്രഭാതത്തിൽ അവിടുന്ന് എന്റെ സ്വരം കേൾക്കുന്നു. അങ്ങേക്കുവേണ്ടി പ്രഭാതബലി ഒരുക്കി ഞാൻ കാത്തിരിക്കുന്നു. അവിടുന്നു ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല. തിന്മയ്‍ക്ക് അങ്ങയോടൊത്തു വസിക്കാൻ കഴികയില്ല. അഹങ്കാരികൾ തിരുസന്നിധിയിൽ നില്‌ക്കയില്ല. ദുഷ്ടന്മാരോട് അങ്ങേക്കു വെറുപ്പാണ്. വ്യാജം പറയുന്നവരെ അവിടുന്നു നശിപ്പിക്കുന്നു. രക്തദാഹികളെയും വഞ്ചകരെയും അവിടുന്നു ദ്വേഷിക്കുന്നു. അവിടുത്തെ സുസ്ഥിരസ്നേഹത്തിന്റെ സമൃദ്ധിയിൽ ഞാൻ അവിടുത്തെ ആലയത്തിൽ പ്രവേശിക്കും. അവിടുത്തെ മന്ദിരത്തിൽ ഭക്തിയോടെ ആരാധിക്കും. സർവേശ്വരാ, എന്റെ ശത്രുക്കൾ നിരവധിയാണല്ലോ, എന്നെ നീതിയുടെ പാതയിൽ നയിക്കണമേ. അവിടുത്തെ നേർവഴി എനിക്കു കാണിച്ചുതരണമേ.

SAM 5 വായിക്കുക