യെശ. 34

34
രാഷ്ട്രങ്ങൾക്കെതിരേയുള്ള ന്യായവിധി
1ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ;
വംശങ്ങളേ, ശ്രദ്ധതരുവിൻ;
ഭൂമിയും അതിന്‍റെ നിറവും
ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ.
2യഹോവയ്ക്കു സകലജനതകളോടും കോപവും
അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്;
അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു.
3അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും;
അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും;
അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും.
4ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും;
ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും;
അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും
അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.
5എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു;
അത് ഏദോമിന്മേലും എന്‍റെ ശപഥാർപ്പിതജനത്തിന്മേലും
ന്യായവിധിക്കായി ഇറങ്ങിവരും.
6യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു;
കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും
ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ;
യഹോവയ്ക്കു ബൊസ്ര പട്ടണത്തില്‍ ഒരു യാഗവും
ഏദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.
7അവയോടുകൂടി കാട്ടുപോത്തുകളും
കാളകളോടുകൂടി മൂരികളും വീഴും;
അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും;
അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.
8അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും
സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന#34:8 സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന സീയോനുവേണ്ടി പകരംവീട്ടുന്ന എന്നുമാകാം. വർഷവും ആകുന്നു.
9ഏദോമിന്‍റെ തോടുകൾ കീലായും മണ്ണ് ഗന്ധകമായും
നിലം കത്തുന്ന കീലായും ഭവിക്കും.
10രാവും പകലും അത് കെടുകയില്ല;
അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും;
തലമുറതലമുറയായി അത് ശൂന്യമായി കിടക്കും;
ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നുപോവുകയുമില്ല.
11വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും;
മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും;
അവൻ അതിന്മേൽ പാഴിന്‍റെ നൂലും
ശൂന്യത്തിന്‍റെ തൂക്കുകട്ടിയും പിടിക്കും.
12അതിലെ കുലീനന്മാർ#34:12 കുലീനന്മാർ ഉന്നതകുലജാതന്മാർ. ആരും രാജത്വം ഘോഷിക്കുകയില്ല;
അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും.
13അതിന്‍റെ അരമനകളിൽ മുള്ളും
അതിന്‍റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും;
അത് കുറുക്കന്മാർക്കു പാർപ്പിടവും
ഒട്ടകപ്പക്ഷികൾക്കു താവളവും ആകും.
14മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും;
വനഭൂതം വനഭൂതത്തെ വിളിക്കും;
അവിടെ വേതാളം#34:14 വേതാളം നത്ത് എന്നു എബ്രായ ബൈബിളിൽ. കിടക്കുകയും
വിശ്രമം പ്രാപിക്കുകയും ചെയ്യും.
15അവിടെ മൂങ്ങ കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു
കുഞ്ഞുങ്ങളെ തന്‍റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും;
അവിടെ പരുന്തുകൾ അതതിന്‍റെ ഇണയോടു കൂടും.
16യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ;
അവയിൽ ഒന്നും കാണാതിരിക്കുകയില്ല;
ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല;
അവിടുത്തെ വായല്ലയോ കല്പിച്ചത്;
അവിടുത്തെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.
17അവിടുന്ന് അവക്കായി ചീട്ടിട്ടു,
അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു;
അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി
തലമുറതലമുറയായി അതിൽ വസിക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെശ. 34: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക