1
1 LALTE 18:37
സത്യവേദപുസ്തകം C.L. (BSI)
അവിടുന്നാണ് യഥാർഥ ദൈവം എന്നും ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും തിരികെ കൊണ്ടുവന്നിരിക്കുന്നത് അവിടുന്നാണെന്നും ഇവർ അറിയാൻ എനിക്ക് ഉത്തരമരുളണമേ.”
താരതമ്യം
1 LALTE 18:37 പര്യവേക്ഷണം ചെയ്യുക
2
1 LALTE 18:36
യാഗാർപ്പണത്തിനുള്ള സമയമായപ്പോൾ ഏലിയാപ്രവാചകൻ യാഗപീഠത്തിനടുത്തു വന്ന് ഇങ്ങനെ പ്രാർഥിച്ചു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരാ, അവിടുന്ന് ഇസ്രായേലിന്റെ ദൈവമാണെന്നും ഞാൻ അവിടുത്തെ ദാസനാണെന്നും സർവേശ്വരന്റെ കല്പന അനുസരിച്ചാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്നും അവിടുന്ന് ഇന്ന് വെളിപ്പെടുത്തണമേ. സർവേശ്വരാ അവിടുന്ന് എനിക്ക് ഉത്തരമരുളണമേ.
1 LALTE 18:36 പര്യവേക്ഷണം ചെയ്യുക
3
1 LALTE 18:21
ഏലിയാ ജനത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “നിങ്ങൾ എത്രകാലം ഇരുതോണിയിൽ കാൽ വയ്ക്കും? സർവേശ്വരനാണു ദൈവമെങ്കിൽ അവിടുത്തെ അനുഗമിക്കുക, അതല്ല ബാലാണ് ദൈവമെങ്കിൽ ബാലിനെ അനുഗമിക്കുക.” ജനം ഉത്തരമൊന്നും പറഞ്ഞില്ല.
1 LALTE 18:21 പര്യവേക്ഷണം ചെയ്യുക
4
1 LALTE 18:38
ഉടനെ സർവേശ്വരന്റെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ടു യാഗവസ്തുവും വിറകും മാത്രമല്ല കല്ലും മണ്ണും കൂടെ ദഹിപ്പിച്ചു; ചാലിൽ ഉണ്ടായിരുന്ന വെള്ളം വറ്റിപ്പോയി.
1 LALTE 18:38 പര്യവേക്ഷണം ചെയ്യുക
5
1 LALTE 18:39
ജനമെല്ലാം അതു കണ്ടപ്പോൾ സാഷ്ടാംഗം വീണു: “സർവേശ്വരാ, അങ്ങുതന്നെ ദൈവം, സർവേശ്വരാ, അങ്ങുതന്നെ ദൈവം” എന്നു വിളിച്ചുപറഞ്ഞു.
1 LALTE 18:39 പര്യവേക്ഷണം ചെയ്യുക
6
1 LALTE 18:44
ഏഴാം പ്രാവശ്യം മടങ്ങിവന്നപ്പോൾ അവൻ പറഞ്ഞു: “ഒരു മനുഷ്യന്റെ കൈ പോലെയുള്ള ഒരു ചെറിയ മേഘം കടലിൽനിന്ന് പൊങ്ങിവരുന്നു.” ഏലിയാ അവനോടു പറഞ്ഞു: “നീ ഉടൻതന്നെ ആഹാബിന്റെ അടുക്കൽ പോയി, രഥം പൂട്ടി പുറപ്പെടുക; അല്ലെങ്കിൽ മഴ അങ്ങയുടെ യാത്രയ്ക്കു പ്രതിബന്ധമുണ്ടാക്കും എന്നു പറയണം.”
1 LALTE 18:44 പര്യവേക്ഷണം ചെയ്യുക
7
1 LALTE 18:46
സർവേശ്വരന്റെ ശക്തി ഏലിയായിൽ വന്നു; അദ്ദേഹം അര മുറുക്കിക്കൊണ്ട് ജെസ്രീൽ കവാടംവരെ ആഹാബിനു മുമ്പായി ഓടി.
1 LALTE 18:46 പര്യവേക്ഷണം ചെയ്യുക
8
1 LALTE 18:41
ആഹാബ്രാജാവിനോട് ഏലിയാ പറഞ്ഞു: “അങ്ങു പോയി ഭക്ഷണപാനീയങ്ങൾ കഴിച്ചുകൊള്ളുക; വലിയ മഴയുടെ ഇരമ്പൽ കേൾക്കുന്നു.”
1 LALTE 18:41 പര്യവേക്ഷണം ചെയ്യുക
9
1 LALTE 18:43
“നീ പോയി കടലിലേക്കു നോക്കുക” എന്ന് ഏലിയാ തന്റെ ഭൃത്യനോടു പറഞ്ഞു. അവൻ ചെന്നു നോക്കിയശേഷം “ഒന്നും കാണുന്നില്ല” എന്നു പറഞ്ഞു; ഇങ്ങനെ ഏഴു പ്രാവശ്യം പോയി നോക്കാൻ ഏലിയാ കല്പിച്ചു.
1 LALTE 18:43 പര്യവേക്ഷണം ചെയ്യുക
10
1 LALTE 18:30
അപ്പോൾ ഏലിയാ ജനത്തോട് “എന്റെ അടുക്കൽ വരിക” എന്നു പറഞ്ഞു. അവർ അടുത്തു ചെന്നു. സർവേശ്വരന്റെ ഇടിഞ്ഞു കിടന്ന യാഗപീഠം ഏലിയാ നന്നാക്കി.
1 LALTE 18:30 പര്യവേക്ഷണം ചെയ്യുക
11
1 LALTE 18:24
ബാലിന്റെ പ്രവാചകന്മാർ അവരുടെ ദൈവത്തെ വിളിച്ചപേക്ഷിക്കട്ടെ; ഞാൻ സർവേശ്വരനോടു പ്രാർഥിക്കും. അഗ്നി അയച്ച് ഉത്തരമരുളുന്ന ദൈവമായിരിക്കും യഥാർഥ ദൈവം.” ഇതെല്ലാവർക്കും സമ്മതമായി.
1 LALTE 18:24 പര്യവേക്ഷണം ചെയ്യുക
12
1 LALTE 18:31
നിന്റെ നാമം ഇനിയും ഇസ്രായേൽ എന്നായിരിക്കും എന്നു സർവേശ്വരൻ ആരെക്കുറിച്ച് അരുളിച്ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അദ്ദേഹം പന്ത്രണ്ടു കല്ലെടുത്തു.
1 LALTE 18:31 പര്യവേക്ഷണം ചെയ്യുക
13
1 LALTE 18:27
ഉച്ചയായപ്പോൾ ഏലിയാ അവരെ പരിഹസിച്ചു പറഞ്ഞു: “ഉച്ചത്തിൽ വിളിക്കുക; ബാൽ ഒരു ദേവനാണല്ലോ; അയാൾ ധ്യാനനിരതനായിരിക്കും; ചിലപ്പോൾ ദിനചര്യ അനുഷ്ഠിക്കുകയായിരിക്കാം; അല്ലെങ്കിൽ യാത്രയിലാവാം; അതുമല്ലെങ്കിൽ ഉറങ്ങുകയായിരിക്കും; വിളിച്ചുണർത്തണം.
1 LALTE 18:27 പര്യവേക്ഷണം ചെയ്യുക
14
1 LALTE 18:32
ആ കല്ലുകൾകൊണ്ട് അദ്ദേഹം സർവേശ്വരന് ഒരു യാഗപീഠം നിർമ്മിച്ചു; അതിനു ചുറ്റും ഏകദേശം രണ്ടു സെയാ വിത്തിനുള്ള ചാലുണ്ടാക്കി.
1 LALTE 18:32 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ