BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രSample
പ്രവൃത്തികളുടെ അടുത്ത ഭാഗത്തില്‍, യേശു പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതിന് യഹൂദേതര ക്രിസ്ത്യാനികൾ (ലിംഗാഗ്രചര്‍മ്മം മുറിയ്ക്കുക, ശബ്ബത്ത്, കോഷർ ഭക്ഷ്യ നിയമങ്ങൾ എന്നിവ പാലിക്കുക എന്നിവ ചെയ്തുകൊണ്ട്) യഹൂദന്മാരാകണമെന്ന് ചില യഹൂദ ക്രിസ്ത്യാനികള്‍ അവകാശപ്പെടുന്നുവെന്ന് പൌലോസ് മനസ്സിലാക്കുന്നു. എന്നാൽ പൗലോസും ബർന്നബാസും സമൂലമായി വിയോജിക്കുന്നു, അവർ ഈ ചർച്ച ജറുസലേമിലെ ഒരു നേതൃത്വ സമിതിയിലേക്ക് കൊണ്ടുപോകുന്നു. അവിടെ ആയിരിക്കുമ്പോൾ, പത്രോസും പൌലോസും യാക്കോബും (യേശുവിന്റെ സഹോദരൻ) തിരുവെഴുത്തുകളെയും അവരുടെ അനുഭവങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട്, എല്ലാ ജനതകളെയും ഉൾപ്പെടുത്തുകയെന്നതായിരുന്നു എക്കാലവും ദൈവത്തിന്റെ പദ്ധതിയെന്ന് വിശദമാക്കുന്നു. കൗൺസിൽ ഒരു സുപ്രധാന തീരുമാനം എടുക്കുകയും യഹൂദേതര ക്രിസ്ത്യാനികൾ അന്യമത ക്ഷേത്ര യാഗങ്ങളിൽ പങ്കെടുക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെങ്കിലും, വംശീയമായി യഹൂദ സ്വത്വം സ്വീകരിക്കുകയോ തൗറാത്തിലെ ആചാരാനുഷ്ഠാനങ്ങളും ആചാരങ്ങളും അനുസരിക്കുകയോ ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കുന്നു. യേശു യഹൂദ മിശിഹയാണ്, എന്നാൽ അവൻ എല്ലാ ജനതകളുടെയും ഉയിർത്തെഴുന്നേറ്റ രാജാവാണ്. ദൈവരാജ്യത്തിലെ അംഗത്വം വംശീയതയെയോ നിയമത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് യേശുവിനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയാണ്.
വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:
• ഇന്നത്തെ അധ്യായം വായിക്കുമ്പോൾ നിങ്ങളിലേക്ക് വന്ന ചിന്തകൾ, ചോദ്യങ്ങൾ, ഉള്‍ക്കാഴ്‌ചകൾ എന്തൊക്കെയാണ്?
• പൗലോസും ബർന്നബാസും യെഹൂദ്യയിൽ നിന്നുള്ള അധ്യാപകരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കിയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്നാണ് നിങ്ങൾ കരുതുന്നത് (15:1-2)? അവർ ഇത്ര ശക്തമായ ചർച്ച നടത്തിയത് എന്തുകൊണ്ടാണെന്നാണ് നിങ്ങൾ കരുതുന്നത്? അവരുടെ ആത്മാവിന്റെ നേതൃത്വത്തിലുള്ള സമവായത്തിന്റെ തല്‍ക്ഷണഫലം എന്തായിരുന്നു (15:31 കാണുക)? നിങ്ങളുടെ സമൂഹത്തിലെ ആർക്കെങ്കിലും അന്യായമായി ഒഴിവാക്കപ്പെട്ടതായി തോന്നുന്നുണ്ടോ? അവർക്ക് വേണ്ടി നിങ്ങൾക്ക് എങ്ങനെ ആരോഗ്യകരമായ പോരാട്ടം തുടരാനാകും?
• നിങ്ങളുടെ ചിന്തകൾ ഒരു പ്രാർത്ഥനക്ക് പ്രേരണമാവട്ടെ. തന്നിൽ വിശ്വസിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തിയതിന് യേശുവിനോടുള്ള നിങ്ങളുടെ നന്ദി അറിയിക്കുക. നിങ്ങളുടെ സമൂഹത്തിലെ ആളുകളെ ഒഴിവാക്കുകയോ ഭാരം ചുമത്തുകയോ ചെയ്യുന്ന തടസ്സങ്ങൾ എവിടെയാണെന്ന് കാണിക്കാൻ അവനോട് ആവശ്യപ്പെടുക. സംസാരിക്കാനുള്ള ധൈര്യത്തിനായി പ്രാർത്ഥിക്കുകയും സത്യവും സ്‌നേഹനിർഭരവുമായ കാര്യങ്ങൾക്കായി വാദിക്കുകയും ചെയ്യുക.
Scripture
About this Plan
ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.
More