YouVersion Logo
Search Icon

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രSample

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

DAY 33 OF 40

യഹൂദന്മാരിൽ പലർക്കും തങ്ങളുടെ മിശിഹായെക്കുറിച്ച് പ്രതീക്ഷകളുണ്ടായിരുന്നു. തങ്ങളുടെ വാഗ്ദത്ത രാജാവ് സിംഹാസനം ഏറ്റെടുത്ത് റോമൻ അടിച്ചമർത്തലിൽ നിന്ന് രക്ഷപ്പെടുത്തുമെന്ന് അവർ കരുതി. അതിനാൽ, യേശു വന്ന് സമൂഹത്തിലെ ബഹിഷ്‌കൃതരോടൊപ്പം സഹവസിക്കാനും താഴ്മയോടെ ദൈവരാജ്യം പ്രഖ്യാപിക്കാനും തുടങ്ങിയപ്പോൾ, ചിലർ മിശിഹായെ തിരിച്ചറിഞ്ഞില്ല, അവർ അവന്റെ ഭരണത്തെ തീക്ഷണമായി എതിർത്തു. വിരോധാഭാസമെന്നു പറയട്ടെ, യേശുവിന്റെ ഭരണം സ്ഥാപിക്കാൻ ദൈവം ഉപയോഗിച്ച ഉപകരണമായിരുന്നു അവരുടെ എതിർപ്പ്. ക്രൂശീകരണം, ഉയര്‍ത്തെഴുന്നേല്‍പ്പ്, സ്വർഗ്ഗാരോഹണം എന്നിവയിലൂടെ യഹൂദന്മാരുടെയും എല്ലാ ജനതകളുടെയും രാജാവായി യേശു സ്വർഗത്തിൽ സിംഹാസനസ്ഥനായി. ഈ അടുത്ത ഭാഗത്തിൽ, തെസ്സലോനിക്ക, ബെറിയ, ഏഥൻസ് എന്നിവിടങ്ങളിൽ ഈ സന്ദേശം പ്രസംഗിച്ച പൗലോസിന്റെ അനുഭവത്തെക്കുറിച്ച് ലൂക്കാ പറയുന്നു.

തെസ്സലോനിക്കയിൽ ആയിരിക്കുമ്പോൾ, മിശിഹാ കഷ്ടപ്പെടേണ്ടിവരുമെന്നും രാജാവായി വീണ്ടും ഭരണം നടത്തണമെന്നും പ്രവാചകൻമാർ എപ്പോഴും പറഞ്ഞിരുന്നു എന്ന് പൌലോസ് ഹീബ്രൂ തിരുവെഴുത്തുകളിൽ വിശദീകരിച്ചു. പുരാതന പ്രവാചകന്റെ വിവരണത്തോട് യേശു യോജിക്കുന്നുവെന്ന് പൌലോസ് ചൂണ്ടിക്കാട്ടി, പലരും പ്രേരിതരായി. പൌലോസിന്റെ പ്രേക്ഷകരുടെ എണ്ണം വർദ്ധിച്ചതോടെ, അസൂയാലുക്കളായ ചില യഹൂദന്മാർ നഗരത്തിൽ സ്വാധീനമുള്ളവരെക്കൊണ്ട് പൗലോസ് ലോകത്തെ മുഴുവൻ തലകീഴായി മറിക്കുകയും ഒരു പുതിയ രാജാവിനെ പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. റോമൻ കോളനികൾ ചക്രവർത്തിയെ വിഷമിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല, അതിനാൽ ഇത് അത് പൌലോസിനെ വധിക്കാനാവുന്ന വളരെ ഗുരുതരമായ ആരോപണമായിരുന്നു. യേശുവിന്റെ രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ബെറിയ നഗരത്തിലേക്ക് പ്രസംഗിക്കാനായി പൗലോസിനെ തെസ്സലോനിക്കയിൽ നിന്ന് അയച്ചു. അവിടെ ആയിരിക്കുമ്പോൾ, കേൾക്കാനും പഠിക്കാനും തന്റെ സന്ദേശം ഹീബ്രൂ തിരുവെഴുത്തുകളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ആഗ്രഹിക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും പൌലോസ് കണ്ടെത്തി. ബെറിയയിൽ പലരും യേശുവിനെ അനുഗമിക്കാൻ തുടങ്ങി, പക്ഷേ തെസ്സലോനിക്കയിൽ നിന്നുള്ള യഹൂദന്മാർ ബെറിയയിലേക്കുള്ള യാത്രാമധ്യേ അവനെ അവിടെ നിന്നും പുറത്താക്കിയതിനാല്‍ പൌലോസിന്റെ ദൌത്യം വെട്ടിച്ചുരുക്കപ്പെട്ടു. പൌലോസ് ഏഥൻസിലേക്ക് പോകാൻ ഇത് ഇടയാക്കി, അവിടെ അവരുടെ “അജ്ഞാതനായ ദൈവ” ത്തിന്റെ യഥാർത്ഥ സ്വത്വവും യേശുവിന്റെ പുനരുത്ഥാനത്തിന്റെ പ്രാധാന്യവും വിശദീകരിക്കുന്നതിനായി ആശയങ്ങളുടെ പ്രധാന അങ്ങാടിയിലേക്ക് പ്രവേശിച്ചു.

വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:

• ലോകത്തെ തലകീഴായി മാറ്റിയതായി യഹൂദന്മാർ പൗലോസിനെ കുറ്റപ്പെടുത്തി. ലൗകിക രാജ്യങ്ങളുടെ അത്യാഗ്രഹ മൂല്യങ്ങളെ ഇഷ്ടപ്പെടുന്നവർക്ക്, തലകീഴായ രാജ്യത്തിന്റെ സന്ദേശം അസ്വസ്ഥമാക്കുന്നതാണ്. എന്നാൽ യേശുവിന്റെ വഴികൾ ലോകത്തെ നശിപ്പിക്കുന്ന സ്വാർത്ഥകേന്ദ്രീകൃത മൂല്യങ്ങളെ മാത്രമേ അസ്വസ്ഥമാക്കുന്നുള്ളൂ. ഉദാഹരണത്തിന്, ഈ ലോകത്ത് പരിഹരിക്കപ്പെടേണ്ട ഒരു കാര്യം എന്താണ്? യേശുവിന്റെ മൂല്യങ്ങളും പഠിപ്പിക്കലുകളും പിന്തുടരുന്നത് എങ്ങനെ അവിടെ പുനസ്ഥാപനം കൊണ്ടുവരും? അത് നിറവേറ്റുന്നതിന് തലകീഴായി മാറ്റേണ്ട സ്വാർത്ഥ മൂല്യങ്ങൾ എന്തൊക്കെയാണ്?

• പ്രവൃത്തികൾ 17:11-12 അവലോകനം ചെയ്യുക. യേശു യഥാർത്ഥത്തിൽ മിശിഹയാണെന്ന നിഗമനത്തിലെത്താന്‍ സഹായിച്ച ബെറിയക്കാർ ചെയ്ത രണ്ട് മാതൃകാപരമായ കാര്യങ്ങൾ എന്താണ്? ഒരു വ്യക്തിയുടെ മനോഭാവത്തിലും പ്രവർത്തനത്തിലും ഈ രണ്ട് കാര്യങ്ങളിൽ ഒന്ന് മാത്രം സജീവമാണെങ്കിൽ എന്ത് സംഭവിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? ഈ രണ്ട് മനോഭാവങ്ങളിലും പ്രവർത്തനങ്ങളിലും നിങ്ങൾ വളരുന്നത് പ്രായോഗികമായി എങ്ങനെ കാണപ്പെടും?

• ഏഥൻസിലെ പൗലോസിന്റെ സന്ദേശം ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക. ദൈവത്തിന്റെ സാമീപ്യത്തെക്കുറിച്ചും മനുഷ്യത്വവുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം എന്താണ് പറയുന്നത്? മനുഷ്യരാശിയുടെ സ്വത്വത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും പൌലോസ് എന്താണ് പറയുന്നത്? യേശുവിനെക്കുറിച്ച് അവൻ എന്താണ് പറയുന്നത്? പൌലോസിന്റെ സന്ദേശം ഇന്ന് നിങ്ങളെ എങ്ങനെ സ്വാധീനിച്ചു?

• നിങ്ങളുടെ ചിന്ത ഒരു പ്രാർത്ഥനയാക്കി മാറ്റുക. നിങ്ങളെ സൃഷ്ടിച്ചതിന് ദൈവത്തിന് നന്ദി പറയുക. ദൈവത്തെ അറിയുന്നതിനും സാമീപ്യം നൽകിയതിനും നന്ദി പറയുക. അവനെക്കുറിച്ചും അവന്റെ രാജ്യത്തിന്റെ പുനസ്ഥാപന ശക്തിയെക്കുറിച്ചും അറിയാൻ തിരുവെഴുത്തുകൾ പഠിക്കാനുള്ള വാത്സല്യവും ശ്രദ്ധയും സ്ഥിരോത്സാഹവും അവനോട് ആവശ്യപ്പെടുക.

Scripture

Day 32Day 34

About this Plan

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.

More