YouVersion Logo
Search Icon

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രSample

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

DAY 38 OF 40

പൌലോസ് സിസേറിയയിൽ എത്തുമ്പോൾ അവനെ ഗവർണർ ഫെലിക്സ് മുമ്പാകെ വിചാരണ ചെയ്യുന്നു. താൻ ഇസ്രായേലിന്റെ ദൈവത്തിൽ പ്രത്യാശിക്കുന്നുവെന്നും തന്റെ കുറ്റാരോപിതരുടെ പുനരുത്ഥാനത്തിന്റെ അതേ പ്രതീക്ഷകളിൽ പങ്കുചേരുന്നുവെന്നും പൌലോസ് വാദിക്കുന്നു. അയാളില്‍ കുറ്റം കണ്ടെത്താന്‍ ഫെലിക്സ് ഒരു കാരണവും കാണുന്നില്ല, പക്ഷേ അവനെ എന്തുചെയ്യണമെന്നും അയ്യാൾക്കറിയില്ല, അതിനാൽ നിയമപരമായ കാരണമില്ലാതെ അവനെ രണ്ടുവർഷം തടങ്കലിൽ വയ്ക്കുന്നു. പൗലോസിന്റെ തടങ്കലിലുടനീളം, ഫെലിക്‌സിന്റെ ഭാര്യ പൗലോസിൽ നിന്നും യേശുവിൽ നിന്നും കേൾക്കാൻ അഭ്യർത്ഥിക്കുന്നു. ഫെലിക്സും കേൾക്കാൻ വരുന്നു, യേശുവിന്റെ രാജ്യത്തിന്റെ പ്രത്യാഘാതങ്ങളാൽ ഭയപ്പെടുന്നു. ചർച്ച അദ്ദേഹം ഒഴിവാക്കുന്നുവെങ്കിലും കൈക്കൂലി ലഭിക്കുമെന്ന പ്രതീക്ഷയിൽ പൗലോസിനെ സ്ഥിരമായി വിളിക്കുന്നു. ഒടുവിൽ ഫെലിക്സിന് പകരം പോർസിയസ് ഫെസ്റ്റസ് നിയമിതനാകുന്നു പൗലോസിന്റെ കേസ് രക്തദാഹികളായ യഹൂദന്മാരുടെ മുമ്പാകെ വീണ്ടും പരിശോധിക്കപ്പെടുന്നു. പൌലോസ് താൻ നിരപരാധിയാണെന്ന് വീണ്ടും വാദിക്കുന്നു, മറുപടിയായി, വിചാരണ ജറുസലേമിലേക്ക് മാറ്റാൻ തയ്യാറാണോ എന്ന് ഫെസ്റ്റസ് ചോദിക്കുന്നു. എന്നാൽ പൌലോസ് സമ്മതിക്കുന്നില്ല,സീ സറിനു മുമ്പായി റോമിൽ വിചാരണ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഫെസ്റ്റസ് അദ്ദേഹത്തിന്റെ അഭ്യർത്ഥന അനുവദിക്കുന്നു. ഇപ്പോൾ യേശു പറഞ്ഞതുപോലെ (പ്രവൃത്തികള്‍. 23:11) പൌലോസ് യേശുവിന്റെ പ്രവൃത്തികള്‍ റോമിലേക്ക് കൊണ്ടുവരും.

വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:


• ഫെലിക്സിനും (24:10-21 കാണുക) ഫെസ്റ്റസിനും (25:8-11 കാണുക) മുമ്പാകെയുള്ള പൗലോസിന്റെ പ്രതിരോധം അവലോകനം ചെയ്യുക. എന്താണ് നിങ്ങളുടെ നിരീക്ഷണം? നിങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച വാക്കുകള്‍ അല്ലെങ്കില്‍ ശൈലികള്‍ ഏതാണ്?

• ധാര്‍മ്മികത്വം, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി എന്നിവയെക്കുറിച്ച് പൌലോസ് സംസാരിച്ചു (24:25). പൌലോസിന്റെ ചില ശ്രോതാക്കൾ പരിഭ്രാന്തരായി ദൈവത്തിലേക്ക് തിരിയുന്നു, എന്നാൽ മറ്റുള്ളവർ ഭയപ്പെടുകയും അതിനെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രതികരണം എന്താണ്?

• നിങ്ങളുടെ പ്രതിഫലനങ്ങളെ നിങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനയാക്കുക. നിങ്ങളുടെ ഭയത്തെക്കുറിച്ച് ദൈവത്തോട് സംസാരിക്കുക, യേശുവിന്റെ സന്ദേശം പഠിക്കാനും ജീവിക്കാനും പുതിയ ധൈര്യം ആവശ്യപ്പെടുക.

Day 37Day 39

About this Plan

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.

More