YouVersion Logo
Search Icon

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രSample

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

DAY 32 OF 40

റോമൻ സാമ്രാജ്യത്തിലുടനീളമുള്ള പൗലോസിന്റെ ദൗത്യപ്രചാരക യാത്രയെക്കുറിച്ച് പറയുന്നത് ലൂക്കാ തുടരുന്നു. യാത്ര ചെsയ്യുമ്പോൾ, യേശുവിന്റെ രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം അവൻ ധൈര്യത്തോടെ പങ്കുവെക്കുന്നു, റോമൻ ജീവിതരീതിക്ക് ഭീഷണിയായി പലരും പൗലോസിന്റെ സന്ദേശം കേൾക്കുന്നു. എന്നാൽ പുതിയൊരു ജീവിതരീതിയിലേക്ക് നയിക്കുന്ന ഒരു സന്തോഷവാർത്തയായി പൗലോസിന്റെ സന്ദേശത്തെ ഒടുവിൽ അംഗീകരിക്കുന്നവരുമുണ്ട്. ഉദാഹരണത്തിന്, ഫിലിപ്പിയിലുള്ള ഒരു ജയിലറെക്കുറിച്ച് ലൂക്കാ പറയുന്നു. പൗലോസിന്റെയും ശീലാസിന്റെയും തെറ്റായ ബന്ധനത്തിന്റെ കഥ പിന്തുടരുമ്പോൾ നമ്മൾ അദ്ദേഹത്തെ കണ്ടുമുട്ടുന്നു.

നഗരത്തിലുടനീളം ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നാരോപിക്കപ്പെട്ട ശേഷം, പൗലോസിനെയും സഹപ്രവർത്തകനായ സിലാസിനെയും അന്യായമായി മർദ്ദിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്നു. മുറിവേറ്റതും രക്തരൂക്ഷിതവുമായ അവരുടെ സെല്ലിൽ ഉറങ്ങാൻ കിടക്കുന്ന അവർ ദൈവത്തോട് പ്രാർത്ഥിക്കാനും പാടാനും തുടങ്ങുന്നു. ഒരു വലിയ ഭൂകമ്പം ജയിലിന്റെ അടിത്തറയെ ഇളക്കിമറിക്കുമ്പോൾ തടവുകാരുടെ ചങ്ങലകൾ മുറിഞ്ഞുപോകുകയും ജയിലിലെ എല്ലാ വാതിലുകളും തുറന്ന് പറക്കുകയും ചെയ്യുമ്പോൾ തടവുകാർ അവരുടെ ആരാധനാ ഗാനങ്ങൾ കേൾക്കുന്നു. ജയിലർ ഇത് കാണുകയും തടവുകാരനെ രക്ഷപ്പെടാൻ അനുവദിച്ചതിന് താൻ വധിക്കപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു, അതിനാൽ ജീവിത നിരാശയാല്‍ അയാൾ തന്റെ വാള്‍ കൊണ്ട് സ്വയം കുത്തുന്നു. എന്നാൽ തന്റെ ജീവൻ രക്ഷിക്കാൻ തക്കസമയത്ത് പൌലോസ് അയാളെ തടയുന്നു. ഈ സമയത്ത്, പരുക്കനായ ജയിലർ സൌമ്യനായി പൗലോസിന്റെയും ശീലാസിന്റെയും മുമ്പാകെ വീഴുന്നു. തന്റെ ജീവിതവും നിത്യമായി സംരക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നു, അതിനുള്ള വഴി അറിയാൻ അയാൾ ആഗ്രഹിക്കുന്നു. പൗലോസും ശീലാസും അവനുമായി പങ്കുചേരാൻ ഉത്സുകരാണ്, അന്നുതന്നെ ജയിലറും കുടുംബവും യേശുവിനെ അനുഗമിക്കാൻ തുടങ്ങുന്നു.

വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:

• ജയിലിലെ വാതിലുകൾ തുറക്കപ്പെട്ടു. പൗലോസിനും ശീലാസിനും രക്ഷപ്പെടാൻ കഴിയുമായിരുന്നു, അതിന്റെ അനന്തരഫലങ്ങൾ ജയിലിൽ ഉണ്ടായിക്കൊണ്ട്, പക്ഷേ അവർ അങ്ങനെ ചെയ്തില്ല. അവിടെയുള്ള ആളുകളെ രക്ഷിക്കാൻ അവർ ജയിലറകളില്‍ താമസിച്ചു. അവരുടെ സ്വഭാവത്തെക്കുറിച്ചും യേശുവിന്റെ രാജ്യത്തെക്കുറിച്ച് പ്രസംഗിക്കാനുള്ള അവരുടെ ദൗത്യത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ചും ഇത് നിങ്ങളോട് പറയുന്നത് എന്താണ്?

• ജയിലറോടുള്ള പൗലോസിന്റെയും ശീലാസിന്റെയും ദയാപൂർവമായ പ്രതികരണം അദ്ദേഹത്തിന്റെ ജീവിതത്തെ സമൂലമായി മാറ്റിമറിച്ചതിനെക്കുറിച്ച് ചിന്തിക്കുക (16:28-34 കാണുക). ഇന്ന് നിങ്ങളുടെ ദൈവകൃപയുള്ള പ്രതികരണം ആർക്കാണ് വേണ്ടത്?

• നിങ്ങൾ ജീവിതത്തിൽ നിരാശപ്പെടു ന്നുണ്ടോ? സ്വയം ഉപദ്രവിക്കരുത്; യേശു നിങ്ങൾക്കായി ഇവിടെയുണ്ട്. അവൻ നിങ്ങളെ സ്നേഹിക്കുന്നു. ഇന്ന് അവനെ വിശ്വസിക്കുക. നിങ്ങൾക്ക് എങ്ങനെ തോന്നുന്നുവെന്ന് അവനോട് പറയുക, നിങ്ങൾക്ക് ആവശ്യമുള്ളത് അവനോട് ചോദിക്കുക, നിങ്ങളെ ഒരു പുതിയ ജീവിതരീതിയിലേക്ക് നയിക്കാൻ അവനെ ക്ഷണിക്കുക. നിങ്ങള്‍ പറയുന്നത് അദ്ദേഹം കേൾക്കുന്നു.

Scripture

Day 31Day 33

About this Plan

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.

More