BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രSample
പൗലോസിനെയും ബർന്നബാസിനെയും അന്ത്യോക്യയിൽ നിന്ന് പുറത്താക്കിയശേഷം, യേശുവിന്റെ രാജ്യത്തെക്കുറിച്ചുള്ള സുവിശേഷവുമായി അവർ ഇക്കോണിയം നഗരത്തിലേക്ക് യാത്രചെയ്യുന്നു. ചിലർ അവരുടെ സന്ദേശം വിശ്വസിക്കുന്നു, പക്ഷേ അത് നിരസിക്കുന്നവർ അവർക്കെതിരെ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നഗരം മുഴുവൻ ഈ വിഷയത്തിൽ ഭിന്നിക്കുന്നത്ര കാര്യങ്ങൾ തിളച്ചുമറിയുന്നു. തങ്ങൾക്കെതിരായ വധ ഭീഷണികളെക്കുറിച്ച് ശിഷ്യന്മാർക്ക് ബോധ്യപ്പെടുമ്പോൾ, അവർ ലൈക്കോണിയ, ലിസ്ട്ര, ഡെർബെ, ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് നീങ്ങുന്നു.
ലിസ്ട്രയിൽ ആയിരിക്കുമ്പോൾ, ഇതുവരെയും നടക്കാന്‍ കഴിയാത്ത ഒരാളെ പൌലോസ് കണ്ടുമുട്ടുന്നു. യേശുവിന്റെ ശക്തിയാൽ പൌലോസ് അവനെ സുഖപ്പെടുത്തുമ്പോൾ, തങ്ങളെ സന്ദർശിക്കാൻ ഇറങ്ങിയ ഒരു ഗ്രീക്ക് ദൈവമായിരിക്കണമെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നു, അതിനാൽ അവർ അവനെ ആരാധിക്കാൻ ശ്രമിക്കുന്നു. പൗലോസും ബർന്നബാസും ജനങ്ങളെ തിരുത്താൻ ശ്രമിച്ചു, ഒരു യഥാർത്ഥ ദൈവം മാത്രമേയുള്ളൂവെന്നും അവർ അവന്റെ ദാസന്മാരാണെന്നും പറഞ്ഞു. പക്ഷേ ആളുകൾക്ക് അത് ശരിക്കും മനസ്സിലായില്ല, പകരം പൗലോസിനെ വധിക്കണം എന്ന് പൗലോസിന്റെയും ബർന്നബാസിന്റെയും ശത്രുക്കൾ അവരെ ധരിപ്പിക്കുന്നു. അബോധാവസ്ഥയിലാകുന്നതുവരെ അവർ പൌലോസിന് നേരെ കല്ലെറിയുന്നു. അവൻ മരിച്ചുവെന്ന് അവർ കരുതുകയും അവന്റെ ശരീരം ലിസ്ട്രയുടെ പുറത്തേക്ക് വലിച്ചുകൊണ്ടുപോകുകയും ചെയ്തു. പൗലോസിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിന് ചുറ്റുമിരിക്കുന്നു, അവൻ നിൽക്കുകയും നഗരത്തിലേക്ക് തിരിച്ചു നടക്കുകയും ചെയ്യുന്നത് കണ്ട് ആശ്ചര്യപ്പെടുന്നു. അടുത്ത ദിവസം, പൗലോസും ബർന്നബാസും ഡെർബെ സന്ദർശിച്ച് സുവിശേഷം പ്രസംഗിക്കുകയും തുടർന്ന് ലിസ്ട്രയിലേക്കും പരിസര നഗരങ്ങളിലേക്കും മടങ്ങുകയും ഓരോ പുതിയ സഭയ്ക്കും കൂടുതൽ നേതാക്കളെ നിയമിക്കുകയും ക്രിസ്ത്യാനികളെ കഷ്‌ടപ്പാടുകളിലൂടെ പ്രയത്നിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:
• ഇന്നത്തെ അധ്യായം വായിക്കുമ്പോൾ നിങ്ങളെ അത്ഭുത പ്പെടുത്തുന്നത്, ആശങ്കപ്പെടുത്തുന്നത് അല്ലെങ്കില്‍ ആശ്ചര്യപ്പെടുത്തുന്നത് എന്താണ്?
• സഭകളെ ശക്തിപ്പെടുത്തുന്നതിനായി അപ്പോസ്തലന്മാർ പങ്കിട്ട വാക്കുകൾ ശ്രദ്ധിക്കുക (14:22 കാണുക). യേശുവിനെ ആശ്രയിക്കുന്നതിനാൽ നിങ്ങൾ ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകൾ എന്താണ്? ഈ സന്ദേശം ഇന്ന് നിങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു?
• നിങ്ങളുടെ വായനയും ചിന്തയും ഒരു പ്രാർത്ഥനയാക്കി മാറ്റുക. ആശ്ചര്യപ്പെടുത്തുന്നതെന്താണെന്നും അവന്റെ സന്ദേശവുമായി നിങ്ങൾ എങ്ങനെ യോജിക്കുന്നുവെന്നും ദൈവത്തോട് സംസാരിക്കുക. നിങ്ങളുടെ ഭീതികളെക്കുറിച്ച് സത്യസന്ധത പുലർത്തുക, സ്ഥിരോത്സാഹത്തിനു ആവശ്യമായത് എന്തെന്ന് അവനോട് ചോദിക്കുക.
Scripture
About this Plan
ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.
More