യേശു - ലോകത്തിന്റെ വെളിച്ചംഉദാഹരണം
പ്രകാശത്തിന്റെ ശക്തി
രോഗാതുരമായ ശരീരത്തിൽ, മരണത്തിന്റെ അന്ധകാരം ഉണ്ടായിരുന്നപ്പോഴും, അഗസ്റ്റിൻ-ജീൻ ഫ്രെസ്നെൽ ശക്തമായ വെളിച്ചം പകരുന്ന തന്റെ വിളക്ക് നിർമ്മിക്കുന്ന പ്രവർത്തി തുടർന്നു. ഒടുവിൽ, 1820-കളുടെ തുടക്കത്തിൽ, ഫ്രാൻസിലെ കോർഡൗറൻ വിളക്കുമാടത്തിൽ അദ്ദേഹം തന്റെ ആദ്യത്തെ ഫ്രെസ്നെൽ ലെൻസ് പരീക്ഷിച്ചു. ആ ലെൻസ് - തേനീച്ചക്കൂട് പോലെയുള്ള പ്രിസങ്ങളുടെ ഒരു വളയം - കരയിൽ നിന്ന് നിരവധി നോട്ടിക്കൽ മൈലുകൾ അകലെ ഇരുണ്ടതും പ്രക്ഷുബ്ധമായ സമുദ്രത്തിൽ സഞ്ചരിക്കുന്ന നാവികർക്ക് പ്രകാശം കാണാൻ അനുവദിച്ചു. "ഒരു ദശലക്ഷം കപ്പലുകളെ രക്ഷിച്ച കണ്ടുപിടുത്തം" എന്ന് വിളിക്കപ്പെടുന്ന ഫ്രെസ്നെലിന്റെ സൃഷ്ടികൾ 1860-കളിൽ ആയിരക്കണക്കിന് വിളക്കുമാടങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. 1827-ൽ കേവലം മുപ്പത്തിയൊൻപതാം വയസ്സിൽ ക്ഷയരോഗം ബാധിച്ച് അദ്ദേഹം മരിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ലെൻസിൽ നിന്നുള്ള പ്രകാശം വരും ദശകങ്ങളിൽ എണ്ണമറ്റ നാവികരുടെ ജീവൻ രക്ഷിക്കും.
അവന്റെ സമ്പൂർണ്ണ പദ്ധതിയുടെ ഭാഗമായി, നമ്മുടെ പ്രക്ഷുബ്ധമായ ലോകത്തിലേക്ക് വെളിച്ചം കൊണ്ടുവരാൻ തന്റെ ഏകപുത്രനായ യേശുവിനെ അയയ്ക്കാൻ ദൈവം തിരഞ്ഞെടുത്തു. യോഹന്നാൻ എഴുതിയതുപോലെ, "ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് ഒട്ടും ഇല്ല" (1 യോഹന്നാൻ 1:5). നിത്യജീവന്റെയും പാപമോചനത്തിന്റെയും സുവാർത്ത പങ്കുവെച്ചു കൊണ്ട് ക്രിസ്തു പാപത്തിന്റെയും മരണത്തിന്റെയും അന്ധകാരത്തെ ഇല്ലാതാക്കി (വാ. 2, 9). അവൻ നിമിത്തം, നമുക്കും "അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ” വെളിച്ചത്തിൽ നടക്കുവാൻ കഴിയും. . . കാരണം, “അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” (വാക്യം 7).
ഫ്രെസ്നെലിനെപ്പോലെ, യേശുവും തന്റെ മുപ്പതുകളിൽ മരിച്ചു, എന്നാൽ അവൻ വീണ്ടും ഉയിർത്തെഴുന്നേറ്റു - തന്നിൽ വിശ്വസിക്കുന്ന ഏവർക്കും വെളിച്ചവും ജീവനും പ്രദാനം ചെയ്യുന്നു (പ്രവൃത്തികൾ 16:31). അവന്റെ വെളിച്ചത്തിൽ നടക്കുവാൻ ആവശ്യമായ ശക്തി ക്രിസ്തുവിൽ നാം കണ്ടെത്തുന്നു.
ക്രിസ്തുവിന്റെ വെളിച്ചത്തിൽ നടക്കുക എന്നതിന്റെ അർത്ഥമെന്താണ്? ഏതൊക്കെ പ്രായോഗിക വിധങ്ങളിൽ നിങ്ങൾക്ക് അവനുവേണ്ടി പ്രകാശിക്കുവാൻ കഴിയും?
യേശുവേ, ഈ ലോകത്തിലേക്കും എന്റെ ഹൃദയത്തിലേക്കും നീ കൊണ്ടുവന്ന പ്രകാശത്തിന് നന്ദി. അങ്ങയുടെ വഴികളും സ്നേഹവും പ്രസരിപ്പിക്കുവാൻ അങ്ങയുടെ ശക്തിയാൽ എന്നെ സഹായിക്കൂ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
നമ്മുടെ സ്വന്തം അന്ധകാരത്തെക്കുറിച്ചുള്ള തിരിച്ചറിവിലാണ് ക്രിസ്തുമസ്സിന്റെ യഥാർത്ഥ അർഥം ആരംഭിക്കുന്നത്. ആ അന്ധകാരത്തെ പ്രകാശിപ്പിക്കുന്ന യേശുവിന്റെ വെളിച്ചത്തെ അത് ആഘോഷിക്കുന്നു. മാത്രമല്ല അത് നാം ഒരിക്കൽ അവന്റെ വെളിച്ചത്തിന്റെ സമക്ഷത്തിൽ ഏൽപ്പിക്കപ്പെടുമെന്ന പ്രോത്സാനമായി-ക്രിസ്തുവിന്റെ പ്രത്യാശയായി-മാറുന്നു. ഈ അവധിക്കാലത്ത് ഏറ്റുവും വലിയ വെളിച്ചത്തിലേക്ക് തന്നെ ശ്രദ്ധ വെക്കാം. നമ്മുടെ പ്രതിദിന ആഹാരത്തിൽ നിന്നുമുള്ള 10 ധ്യാനങ്ങളിലൂടെ യേശു നമ്മുടെ ജീവിതത്തെ പ്രകാശമാനാമാക്കുന്ന വിധങ്ങളെ കണ്ടെത്താം.
More
ഈ പ്ലാൻ നൽകിയതിന് ഞങ്ങളുടെ ഡെയ്‌ലി ബ്രെഡ് - ഇന്ത്യയ്ക്ക് നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://malayalam-odb.org/