യേശു - ലോകത്തിന്റെ വെളിച്ചംഉദാഹരണം

യേശു - ലോകത്തിന്റെ വെളിച്ചം

5 ദിവസത്തിൽ 1 ദിവസം

യഥാർത്ഥ വെളിച്ചം

നെവാഡയിലെ ലാസ് വെഗാസിലെ ഒരു ഹോട്ടൽ കെട്ടിടത്തിന്റെ മുകളിൽ, ഭൂമിയിലെ ഏറ്റവും ശക്തമായ പ്രകാശകിരണങ്ങൾ വർഷിക്കുന്ന വെളിച്ചങ്ങളിൽ ഒന്നുണ്ട്. ഒരു മൈൽ അകലെ നിന്ന് ഒരു പുസ്തകം വായിക്കുവാൻ കഴിയുന്നത്ര വെളിച്ചമുള്ളതാണ് അതിന്റെ പ്രകാശം. രാത്രിയിൽ ഇത്, പ്രാണികൾ, അവയെ ഭക്ഷിക്കുന്ന വവ്വാലുകൾ, വവ്വാലുകളെ തിന്നുന്ന മൂങ്ങകൾ എന്നിവയെയും ആകർഷിക്കുന്നു. ഈയിടെ നഗരവിളക്കുകളുടെ പ്രകാശകിരണങ്ങൾ മൈലുകൾക്കപ്പുറമുള്ള പുൽച്ചാടികളുടെ ഒരു വലിയ കൂട്ടത്തെ ആകർഷിച്ചു.

സ്വർഗ്ഗത്തിൽ നിന്ന് പ്രകാശിക്കുന്ന വെളിച്ചം ഇപ്പോഴും പ്രകാശിക്കുന്നു. എന്നാൽ കേവലം ഒരു ഭക്ഷണ ശൃംഖലയെ പരിപോഷിപ്പിക്കുന്നതിൽ നിന്നും വളരെ ഉയരെ, ഈ ദിവ്യ പ്രകാശസ്രോതസ്സ് വരാനിരിക്കുന്ന എല്ലാവർക്കും ജീവൻ നൽകുന്നു. യോഹന്നാൻ അതിനെ ഇപ്രകാരം വിവരിച്ചു: “എല്ലാവർക്കും വെളിച്ചം നൽകുന്ന യഥാർത്ഥ വെളിച്ചമായവൻ ലോകത്തിലേക്കു വരുകയായിരുന്നു. അവൻ സൃഷ്ടിച്ച ലോകത്തിലേക്ക് അവൻ വന്നു, പക്ഷേ ലോകം അവനെ തിരിച്ചറിഞ്ഞില്ല. . . . എന്നാൽ അവനെ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്ത എല്ലാവർക്കും ദൈവമക്കളാകാനുള്ള അവകാശം അവൻ നൽകി” (യോഹന്നാൻ 1:9-10, 12).

യേശു പറഞ്ഞു, "ഞാൻ ലോകത്തിന്റെ വെളിച്ചമാണ്" (യോഹന്നാൻ 8:12). അന്ധകാരത്തിൽ നിന്ന് പുറത്തുവരാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും യഥാർത്ഥ പ്രത്യാശയുടെ കിരണമായി അവന്റെ പരിപൂർണ്ണവും സ്നേഹനിർഭരവുമായ ജീവന്റെ വെളിച്ചം പ്രകാശിക്കുന്നു. അവന്റെ കുരിശും, ശൂന്യമായ ശവകുടീരവും, അവനിൽ വിശ്വസിക്കുവാനും പാപമോചനം സ്വീകരിക്കുവാനും നമ്മെ സ്വാഗതം ചെയ്യുന്നു. അങ്ങനെ അവനിൽ വിശ്വസിച്ചു ദൈവത്തിന്റെ പ്രിയപ്പെട്ട പുത്രന്മാരും പുത്രിമാരും ആയിത്തീരാനും, അവന്റെ സ്നേഹത്താൽ ഒരു പുതുജീവിതം ആരംഭിക്കുവാനും കഴിയും.

ദൈവത്തിന്റെ “യഥാർത്ഥ വെളിച്ചം” നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ മാറ്റം വരുത്തിയിരിക്കുന്നു? ഇന്ന് നിങ്ങൾക്ക് ഏത് പ്രായോഗിക വിധത്തിലാണ് അവന്റെ സ്നേഹം മറ്റൊരാളുമായി പങ്കിടാൻ കഴിയുക?

വെളിച്ചത്തിന്റെയും ജീവന്റെയും ദൈവമേ, ഇരുട്ടിൽ നിന്ന് എന്നെ രക്ഷിച്ചതിന് ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഇന്ന് അങ്ങയുടെ പ്രകാശം പ്രകാശിപ്പിക്കുവാൻ എന്നെ സഹായിക്കണമേ!

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

യേശു - ലോകത്തിന്റെ വെളിച്ചം

നമ്മുടെ സ്വന്തം അന്ധകാരത്തെക്കുറിച്ചുള്ള തിരിച്ചറിവിലാണ് ക്രിസ്തുമസ്സിന്റെ യഥാർത്ഥ അർഥം ആരംഭിക്കുന്നത്. ആ അന്ധകാരത്തെ പ്രകാശിപ്പിക്കുന്ന യേശുവിന്റെ വെളിച്ചത്തെ അത് ആഘോഷിക്കുന്നു. മാത്രമല്ല അത് നാം ഒരിക്കൽ അവന്റെ വെളിച്ചത്തിന്റെ സമക്ഷത്തിൽ ഏൽപ്പിക്കപ്പെടുമെന്ന പ്രോത്സാനമായി-ക്രിസ്തുവിന്റെ പ്രത്യാശയായി-മാറുന്നു. ഈ അവധിക്കാലത്ത് ഏറ്റുവും വലിയ വെളിച്ചത്തിലേക്ക് തന്നെ ശ്രദ്ധ വെക്കാം. നമ്മുടെ പ്രതിദിന ആഹാരത്തിൽ നിന്നുമുള്ള 10 ധ്യാനങ്ങളിലൂടെ യേശു നമ്മുടെ ജീവിതത്തെ പ്രകാശമാനാമാക്കുന്ന വിധങ്ങളെ കണ്ടെത്താം.

More

ഈ പ്ലാൻ നൽകിയതിന് ഞങ്ങളുടെ ഡെയ്‌ലി ബ്രെഡ് - ഇന്ത്യയ്ക്ക് നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://malayalam-odb.org/