വാഗ്ദത്തം ചെയ്യപ്പെട്ടവന്‍ ഉദാഹരണം
ഉദയ സൂര്യന്‍
ഭൂമി മുഴുവനും, എല്ലാ പ്രഭാതത്തിലും ഇരുളിനെ അകറ്റി വെളിച്ചം കടന്നുവരുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലും, അര്‍ദ്ധഗോളങ്ങളിലുമുള്ള ദേശങ്ങളും ഈ നിമിഷം അനുഭവിക്കുന്നു! രാത്രി അവസാനിക്കുകയും, പകല്‍ ആരംഭിക്കുകയും ചെയ്യുന്നു. അത് മുഴുവന്‍ അവസരങ്ങളും, പ്രതീക്ഷകളുമാണ്.
ലൂക്കോ. 1-ല്‍, വരാന്‍ പോകുന്ന രക്ഷയെക്കുറിച്ചും, ദൈവത്തിന്‍റെ കരുണയെക്കുറിച്ചുമോര്‍ത്തുള്ള സെഖര്യാവിന്‍റെ സ്തുതിഗീതം നമുക്ക് കാണാന്‍ കഴിയുന്നു. ഓരോ വാക്കുകളും ദൈവത്തിന്‍റെ വിശ്വസ്തതയെ ഉയര്‍ത്തുന്നതാണ്. കാരണം പുരാതനമേ താന്‍ ചെയ്ത വാഗ്ദത്തങ്ങളെ ദൈവം ഓര്‍ക്കുന്നവനായതുകൊണ്ടാണിത്. നമുക്ക് രക്ഷിക്കപ്പെടാനും, വീണ്ടെടുക്കപ്പെടാനുമുള്ള ഒരു വഴി ഒരുക്കിയതുകൊണ്ടാണ്.
പ്രാര്‍ത്ഥിക്കുകയും, പ്രത്യാശിക്കുകയും ചെയ്ത സെഖര്യാവിന്റെയും എലിസബെത്തിന്റെയും മകനായ യോഹന്നാന്‍ യേശുവിനുവേണ്ടി വഴിയൊരുക്കി. ദൈവത്തിന്‍റെ കരുണ ദൈവം പകർന്നതുകൊണ്ട് അവിടെ പ്രത്യാശയുണ്ട്. പാപക്ഷമ സാധ്യവും, രക്ഷ അടുത്തതുമാണ്.
ഇരുണ്ട രാത്രിയുടെ അവസാനവും, പ്രഭാതത്തിന്റെ ആരംഭവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാട്ട് അവസാനിക്കുന്നത്. “ഇരുളിലും, മരണനിഴലിലും ഇരിക്കുന്നവര്‍ക്ക് മേല്‍ ഉദയസൂര്യന്‍ പ്രകാശിക്കുന്നു” എന്ന് സെഖര്യാവ് പ്രഖ്യാപിക്കുന്നു (ലൂക്കോ. 1:78b-79a).
ദൈവത്തിനു ലോകത്തോട് ഒരു കരുണയുടെ സന്ദേശം ഉണ്ട്. ഇതാണ് സുവിശേഷത്തിന്‍റെ സദ്‌വാര്‍ത്ത! ഉദയസൂര്യനെപ്പോലെ അന്ധകാരം അവസാനിപ്പിക്കാന്‍ യേശുവന്നു. ലോകത്തിന്‍റെ വെളിച്ചം മരണ നിഴലിനെ മറികടന്നുകൊണ്ട് ജ്വലിച്ചു പ്രകാശിച്ചു.
ഇന്ന് നിങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയും. നിങ്ങളുടെ ദിവസങ്ങള്‍ മുഴുവനും വിശുദ്ധിയിലും, നീതിയിലും അവനെ സേവിക്കാന്‍ കഴിയും. കാരണം യേശു നിങ്ങള്‍ക്കുവേണ്ടി ചെയ്തത് അത്ര മഹത്തായ കാര്യമാണ് (വാ. 74-75). വെളിച്ചം ഇരുളിനെയകറ്റി നിങ്ങളെ സ്വതന്ത്രമാക്കി. “ഇന്ന് നമുക്ക് പ്രഖ്യാപിക്കാം” അന്ധകാരത്തില്‍ നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെഘോഷിപ്പാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയാണ് നാം.” (1 പത്രോ. 2:9).
പ്രതിഫലനം:
ഭയത്തിലോ, സ്വാതന്ത്ര്യത്തിലോ ആണോ നിങ്ങള്‍ ജീവിക്കുന്നത്? ദൈവം നമുക്ക് കാണിച്ചു തരുന്നത് നമ്മുടെ കേന്ദ്രീകരണം ഏതിലാണ് എന്നും എങ്ങനെ നമുക്ക് അത് മാറ്റാന്‍ കഴിയും എന്നുമാണ്.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ലോക ചരിത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം എന്നത് ലോകത്തിന്‍റെ വെളിച്ചമായ യേശു ജഡമായി നമ്മുടെ ഇടയില്‍ പാര്‍ത്തതാണ്. ദൂതന്മാര്‍ അവന്‍റെ വരവിനെക്കുറിച്ച് പ്രഖ്യാപിച്ചു, കവിതകള്‍ എഴുതപ്പെട്ടു, ഇടയന്മാര്‍ ഓടുകയും മറിയ പാടുകയും ചെയ്തു. അവന്‍റെ വെളിച്ചം പരിശോധിച്ചു കൊണ്ടുള്ള അഞ്ചു ദിവസത്തെ യാത്രയില്‍ ഞങ്ങളോടൊപ്പം വരൂ. ഇത് അവന്‍റെ കൂടെ ഉണ്ടായിരുന്നവരിലും ഇന്ന് നമ്മിലും എന്ത് സ്വാധീനം ചെലുത്തുന്നു എന്ന് മനസ്സിലാക്കാം.
More
ലുമോ/ദൃശ്യാത്മതയുടെ കാലഘട്ടത്തിലേക്കുള്ള സുവിശേഷങ്ങള്‍. ആഖ്യാതാവ്: ബെന്നി എബ്രഹാം www.lumoproject.com