വാഗ്ദത്തം ചെയ്യപ്പെട്ടവന്‍ ഉദാഹരണം

വാഗ്ദത്തം ചെയ്യപ്പെട്ടവന്‍

5 ദിവസത്തിൽ 1 ദിവസം

ഇരുട്ടില്‍ നിന്നും

നിങ്ങള്‍ എപ്പോഴെങ്കിലും പൂര്‍ണ്ണമായ ഇരുട്ടില്‍ ആയിട്ടുണ്ടോ? ജനങ്ങളാല്‍ വലയം ചെയ്യപ്പെട്ട് ഒരു സ്ഥലത്ത് വെളിച്ചമില്ലാതെ ആയിരിക്കുന്നത് ഒന്ന് ഓര്‍ത്ത് നോക്കുക. പെട്ടെന്ന് നിങ്ങള്‍ ഒരു ശബ്ദം, പ്രതീക്ഷയുടെ (പ്രത്യാശയുടെ) ഒരു പ്രഖ്യാപനം കേള്‍ക്കുന്നു. വെളിച്ചം ഇപ്പോഴെത്തും. ആ നിമിഷം നിങ്ങള്‍ക്കെന്തു തോന്നും?

യെശയ്യാവ് 9:2 പറയുന്നു, “ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു. അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെ മേല്‍ പ്രകാശം ശോഭിച്ചു.”

യേശുവിന്‍റെ ജനനത്തിന് 700 വര്‍ഷം മുമ്പുള്ള യെശയ്യാവിന്‍റെ പ്രവചനത്തില്‍ ലോകത്തിന്‍റെ വെളിച്ചമായ യേശുവിന്‍റെ ജ നനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു. അവന്‍റെ വരവിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ലൂക്കോ. 1 -ൽ

രേഖപ്പെടുത്തിയിരിക്കുന്നു. യൗവ്വനത്തില്‍ കുഞ്ഞിനെ ചുമക്കാന്‍ കഴിയാതിരുന്ന എലിസബത്തിനോടൊപ്പം സെഖര്യാവ് ദൈവത്തോട് ചോദിച്ചതനുസരിച്ച് തന്‍റെ വാര്‍ദ്ധ്യക്യത്തില്‍ അസാദ്ധ്യമായത് പ്രാപിക്കുന്നു. ദൈവം ഗബ്രിയേലിനെ അയച്ചത് ഒരു പ്രാര്‍ത്ഥനയുടെ മറുപടിയായി മാത്രമല്ല മറിച്ച് ഒരു അത്ഭുതം പ്രഖ്യാപിക്കാനായിരുന്നു. ദൈവം വലിയ പദ്ധതിയോടുകൂടി മറുപടി നല്‍കുന്നു. സെഖര്യാവിന്‍റെ അത്ഭുതവാനായ മകന്‍ വരുവാനുള്ള വെളിച്ചത്തിനായി ജനത്തെ ഒരുക്കുന്നു.

ഈ കുഞ്ഞ് തന്‍റെ ഭൗമ പിതാവിനാല്‍ പേരിടപ്പെട്ടവനല്ല മറിച്ച്,പിതാവിനാല്‍ പേര്‍ വിളിക്കപ്പെട്ടവനാണ്. യോഹന്നാന്‍റെ പേരിന്‍റെ അര്‍ത്ഥം ദൈവം കൃപാലുവാകുന്നു എന്നാണ്, തന്‍റെ ജീവിതത്തിലൂടെ, യേശുക്രിസ്തുവിലൂടെയുള്ള ദൈവകൃപ എല്ലായിടങ്ങളിലുമുള്ള ജനത്തോടു പ്രഖ്യാപിക്കപ്പെട്ടു.

ഗബ്രിയേല്‍ ദൂതന്‍ വന്നെങ്കിലും സെഖര്യാവിന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അദ്ദേഹം തന്‍റെ പ്രായത്തിന്‍റെയും, സാഹചര്യങ്ങളുടെയും വെല്ലുവിളികള്‍ കണ്ട് അവ മറികടക്കാനാവുമോ എന്ന് ആശങ്കപ്പെട്ടു. ദൈവത്തിന്‍റെ ശക്തിയുടെ അടയാളമായി ഗബ്രിയേല്‍ ദൂതനാല്‍ സെഖര്യാവ് ഊമനായി മാറി. കുഞ്ഞ് ജനിച്ച് ദൈവീക വാഗ്ദത്തം നിവര്‍ത്തിയാകുന്നതു വരെ ഇതു തുടര്‍ന്നു.

സെഖര്യാവ് നിശബ്ദമായി ദൈവ ശക്തിയെ അറിയുകയും തന്‍റെ വാഗ്ദത്ത

ത്തെ മനസ്സിലാക്കുകയും ചെയ്യേണ്ടതായി വന്നു.

ഗബ്രിയേലിനോടുള്ള സെഖര്യാവിന്റെ അവസാന വാക്കുകള്‍ തന്‍റെ ശാരീരിക പരിമിതികളെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. എന്നാല്‍ ദൈവം അസാധ്യങ്ങളെ സാധ്യമാക്കുന്നവനാണ്. ഈ ലോകത്തിന്റെ ബുദ്ധിമുട്ടുകളാലോ, സാഹചര്യങ്ങളാലോ താന്‍ പരിധി കല്‍പ്പിക്കപ്പെട്ടവനല്ല. തന്‍റെ സന്ദേശം എല്ലാ തടസങ്ങളെയും മറികടക്കുന്നു. ജനങ്ങള്‍ ഇരുട്ടിലായിരുന്നെങ്കിലും വെളിച്ചം വരുന്നുണ്ടായിരുന്നു. അവന്‍ നമുക്ക് രക്ഷയുടെ വഴി കാണിക്കും.

പ്രതിഫലനം:

നിങ്ങളുടെ ബുദ്ധിമുട്ടുകളുടെയും, പ്രതീക്ഷയറ്റ സാഹചര്യങ്ങളുടേയും നടുവില്‍ പ്രാര്‍ത്ഥനയ്ക്ക് മറുപടി നല്‍കാന്‍ ദൈവത്തോട് പറഞ്ഞിട്ടുണ്ടോ? തന്‍റെ പ്രവൃത്തികള്‍ക്കും, തനിക്കു ചെയ്യാനുള്ള കാര്യങ്ങള്‍ക്കും മറുപടിയുണ്ട് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ?

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

വാഗ്ദത്തം ചെയ്യപ്പെട്ടവന്‍

ലോക ചരിത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം എന്നത് ലോകത്തിന്‍റെ വെളിച്ചമായ യേശു ജഡമായി നമ്മുടെ ഇടയില്‍ പാര്‍ത്തതാണ്. ദൂതന്മാര്‍ അവന്‍റെ വരവിനെക്കുറിച്ച് പ്രഖ്യാപിച്ചു, കവിതകള്‍ എഴുതപ്പെട്ടു, ഇടയന്മാര്‍ ഓടുകയും മറിയ പാടുകയും ചെയ്തു. അവന്‍റെ വെളിച്ചം പരിശോധിച്ചു കൊണ്ടുള്ള അഞ്ചു ദിവസത്തെ യാത്രയില്‍ ഞങ്ങളോടൊപ്പം വരൂ. ഇത് അവന്‍റെ കൂടെ ഉണ്ടായിരുന്നവരിലും ഇന്ന് നമ്മിലും എന്ത് സ്വാധീനം ചെലുത്തുന്നു എന്ന് മനസ്സിലാക്കാം.

More

ലുമോ/ദൃശ്യാത്മതയുടെ കാലഘട്ടത്തിലേക്കുള്ള സുവിശേഷങ്ങള്‍. ആഖ്യാതാവ്: ബെന്നി എബ്രഹാം www.lumoproject.com