ബൈബിള്‍ ജീവിക്കുന്നുഉദാഹരണം

La Biblia está viva

7 ദിവസത്തിൽ 6 ദിവസം

ബൈബിൾ പ്രത്യാശ തരുന്നു

2016-ൽ ജീവിതത്തിൽ പരിവർത്തനം വരുത്താനുള്ള യേശുവിന്റെ ശക്തി കണ്ടെത്തുന്നതുവരെ ദൈവഭക്തിയുള്ള ഒരു മുസ്ലീമായിരുന്നു ഘാന*. എന്നാൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തശേഷം, അവളുടെ സമുദായവും കുടുംബവും അവളെ ഉപേക്ഷിക്കുകയും ഒഴിവാക്കുകയും പുറത്താക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ, അവളുടെ മക്കളെ അവളിൽ നിന്ന് അകറ്റി മറ്റൊരു രാജ്യത്തേക്ക് അയച്ചു.

ഘാന യേശുവിനെ ഉപേക്ഷിക്കാൻ വിസമ്മതിച്ചെങ്കിലും, അവളുടെ വിശ്വാസത്തിൽ കൂടുതൽ വളർന്നുവരാൻ സഹായിക്കുന്നതിനുള്ള ശക്തമായ പിന്തുണ കിട്ടാതെ അവൾ വിഷമിച്ചു.

ഏകാന്തതയും വിഷാദവും കാരണം അവൾ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചു.

എന്നാൽ ഒടുവിൽ അവൾ തന്റെ ഫോണിൽ YouVersion ഡൗൺലോഡ് ചെയ്ത ഒരാളെ കണ്ടെത്തി.

ആദ്യം ഘാനയ്ക്ക് താൽപ്പര്യമില്ലായിരുന്നു, എന്നാൽ പിന്നീട് അവൾ ഒരു ദിവസം രാവിലെ അന്നത്തെ ദിനവാക്യം വായിക്കാൻ തുടങ്ങി, അങ്ങനെ അവൾക്ക് അതിന്റെ അർത്ഥത്തെക്കുറിച്ച് ധ്യാനിക്കാനും ആ ദിവസത്തെ ഒരു വഴികാട്ടിയായി ആ വാക്യം ഉപയോഗിക്കാനും കഴിഞ്ഞു.

കാലക്രമേണ അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിച്ചു ...

"ആ വാക്യങ്ങൾ ജീവനുള്ളതായിത്തീരുകയും എന്റെ ഉള്ളിൽ വസിക്കുകയും ചെയ്തു. ആരോഗ്യകരമായ രീതിയിൽ ആളുകളോട് എങ്ങനെ ഇടപെടണമെന്ന് അവ എന്നെ പഠിപ്പിച്ചു, എന്റെ വിഷാദത്തിൽ നിന്ന് കരകയറാൻ അവ എന്നെ സഹായിച്ചു. ഞാൻ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ ആയിരുന്നെങ്കിലും, അത് വായിച്ചപ്പോഴെല്ലാം എനിക്ക് ആശ്വാസം ലഭിച്ചു. ഓരോ ദിവസത്തെയും വാക്യം വായിക്കുമ്പോഴെല്ലാം, ഏതെങ്കിലും പ്രത്യേക രീതിയിൽ അത് എന്നെ ഉത്തേജിപ്പിക്കുകയും എനിക്ക് പ്രതീക്ഷ നൽകുകയും ചെയ്യുന്നു. ദൈവം എപ്പോഴും ആ വാക്യങ്ങളിലൂടെ എന്നോട് നേരിട്ട് സംസാരിക്കുന്നതുപോലെ ആയിരുന്നു." ഘാന ഇപ്പോൾ താൻ പോകുന്നിടത്തെല്ലാം ആ ദിവസത്തെ വാക്യം പങ്കുവെക്കാനുള്ള അവസരങ്ങൾക്കായി നോക്കുന്നു. തന്റെ സമൂഹത്തെ പ്രോത്സാഹിപ്പിക്കാൻ അവൾ ഓൺലൈനിൽ വാക്യങ്ങൾ പോസ്റ്റുചെയ്യുന്നു, ഒപ്പം ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായും ഇടപാടുകാരുമായും തിരുവെഴുത്തുകളെ കുറിച്ച് സംസാരിക്കുന്നു. ദൈവവവചനത്തിന് നമ്മളിൽ എല്ലാവരിലും എന്ത് സ്വാധീനമുണ്ടാക്കാൻ കഴിയും എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് അവളുടെ കഥ. സാഹചര്യങ്ങൾ മാറിയേക്കാം, മാനസിക ഭാവങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, ആളുകൾ നമ്മെ നിരാശപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്തേക്കാം—എന്നാൽ ദൈവവചനം എന്നെന്നും നിലനിൽക്കുന്നു. അതുനിമിത്തം, നമ്മുടെ സാഹചര്യങ്ങളെ അതിജീവിക്കുന്ന സമാധാനവും പ്രത്യാശയും അനുഭവിച്ചറിയാൻ നമുക്കു കഴിയും. കാരണം ദൈവവചനം നമ്മുടെ ഹൃദയങ്ങളിലേക്ക് കടന്നുചെല്ലാൻ അനുവദിക്കുമ്പോൾ അത് അവിടെ നിലനിൽക്കും. ഇന്ന്, ഈ പ്രാർഥന ചൊല്ലിക്കൊണ്ട് ദൈവത്തോട് അവന്റെ വചനം നിങ്ങളിൽ ജീവനുള്ളതാക്കിത്തീർക്കാൻ അപേക്ഷിക്കുക: ദൈവമേ, അങ്ങ് എന്നെ ഉണ്ടാക്കി, അങ്ങ് എന്നെ അറിയുന്നു. എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ശക്തി അങ്ങയ്ക്ക് മാത്രമേ ഉള്ളൂ. അതിനാൽ എന്റെ ജീവിതം അങ്ങയുടെ വചനവുമായി യോജിപ്പിൽ കൊണ്ടുവരാൻ ഇന്ന് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. ഞാൻ എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടാലും, അങ്ങയുടെ സത്യവും സ്നേഹവും എന്റെ ജീവിതത്തിൽ ഇടപെടുന്ന ആളുകളോട് എനിക്ക് പ്രഖ്യാപിക്കാൻ കഴിയേണ്ടതിന് അങ്ങയുടെ വചനത്തോട് സത്യസന്ധത കാണിക്കാനുള്ള ധൈര്യം എനിക്ക് തരേണമേ. ഞാൻ അങ്ങയോട് അടുക്കുമ്പോൾ എന്റെ വിശ്വാസത്തിന്റെ വേരുകൾ ആഴമുള്ളതായി വളരാൻ സഹായിക്കേണമേ. യേശുവിൻറെ നാമത്തിൽ, ആമേൻ. *വ്യക്തിയെ തിരിച്ചറിയാതിരിക്കാൻ പേര് മാറ്റിയിട്ടുണ്ട്.

ദിവസം 5ദിവസം 7

ഈ പദ്ധതിയെക്കുറിച്ച്

La Biblia está viva

കാലത്തിന്റെ ആരംഭം മുതൽ, ദൈവത്തിന്റെ വചനം സജീവമായി ഹൃദയങ്ങളും മനസ്സുകളും വീണ്ടെടുത്തിരിക്കുന്നു—ദൈവം ഇതുവരെ അത് പൂർത്തിയാക്കിയിട്ടില്ല. 7 ദിവസത്തെ ഈ പ്രത്യേക പ്ലാനിൽ, ചരിത്രത്തെ സ്വാധീനിക്കുന്നതിനും ലോകമെമ്പാടുമുള്ള ജീവിതങ്ങൾക്ക് മാറ്റം വരുത്തുന്നതിനും ദൈവം ബൈബിൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് ജീവിതത്തിൽ പരിവർത്തനം വരുത്താനുള്ള തിരുവെഴുത്തിന്റെ ശക്തി നമുക്ക് പ്രകീര്‍ത്തിക്കാം.

More

ഈ ബൈബിളിൾ പ്ലാനിന്റെ മൂല രൂപം തയ്യാറാക്കി ലഭ്യമാക്കുന്നത് YouVersion ആണ്.