ബൈബിള്‍ ജീവിക്കുന്നുസാംപിൾ
![La Biblia está viva](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F27965%2F1280x720.jpg&w=3840&q=75)
ബൈബിൾ ഇരുട്ടിനെ തുളച്ചുകടക്കുന്നു
ക്രിസ്തുമതവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാൻ സുമു ആഗ്രഹിച്ചിരുന്നില്ല. എന്നാൽ 2017-ൽ, സുമുവിന്റെ ഉറ്റ സുഹൃത്ത് അവളുടെ സാക്ഷ്യം ന്യൂസിലാൻഡ് പള്ളിയിൽവെച്ച് സുമുവുമായി പങ്കുവെച്ചു. സുമു അവളെ അനുകൂലിക്കുന്നെന്ന് തെളിയിച്ചു … അവൾ ആ ബന്ധം തുടർന്നുകൊണ്ടിരുന്നു.
ആ വർഷം അവസാനം, ഇന്ത്യയിലേക്ക് മാറുന്നതിന് തൊട്ടുമുമ്പ് അവൾ തന്റെ ജീവിതം യേശുവിന് അർപ്പിച്ചു.ക്രിസ്ത്യൻ സമൂഹം ഇല്ലാത്ത ഒരു പുതിയ രാജ്യത്ത് ഒരു പുതിയ വിശ്വാസവുമായി മുന്നോട്ടുപോകുന്നത് ക്ഷീണിപ്പിക്കുന്ന അനുഭവമായിരുന്നു. ഒടുവിൽ സുമു വളരെ വിഷണ്ണയായി, ഓരോ ദിവസവും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ അവൾ പാടുപെട്ടു.
"ഞാൻ ഒറ്റപ്പെട്ടതായി തോന്നി, ആളുകളുമായി ബന്ധപ്പെടാൻ എനിക്ക് ശരിക്കും ബുദ്ധിമുട്ടായിരുന്നു. ഞാൻ ഇന്ത്യയിലേക്ക് മാറിയപ്പോൾ എന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും ഒരുപാട് നഷ്ടപ്പെട്ടു, ധാരാളം വിഷലിപ്തമായ ചിന്തകൾ എന്റെ മനസ്സിൽ കടന്നുകൂടി. പക്ഷേ, YouVersion-ലെ തിരുവെഴുത്തുമായി ബന്ധപ്പെടാൻ കഴിയുന്നതുവരെ, ആഗ്രഹിച്ചതുപോലെ എന്റെ ചിന്താരീതിയിൽ മാറ്റം വരുത്താൻ എനിക്ക് കഴിഞ്ഞില്ല." മറ്റ് ക്രിസ്ത്യാനികളുമായി ബന്ധപ്പെടാനും ബൈബിൾ പ്ലാനുകളിലൂടെ അവരിൽനിന്ന് പഠിക്കാനുമുള്ള ഒരു മാർഗം YouVersion സുമുവിന് നൽകി. 2018-നു ശേഷം, അവൾ അവയിൽ 428 എണ്ണം പൂർത്തിയാക്കി. ഒരു ചോദ്യം മനസ്സിൽ വരുമ്പോൾത്തന്നെ, അവൾ YouVersion ആപ്ലിക്കേഷൻ തുറന്ന് ആ വിഷയത്തിലുള്ള പ്ലാനുകൾ തിരയും. അവൾ കൂടുതൽ പ്ലാനുകൾ വായിക്കുമ്പോൾ, അവളുടെ വിശ്വാസം കൂടുതൽ വർധിക്കുന്നു. "സത്യത്തിൽ മുഴുകാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ചില ദിവസങ്ങളിൽ ഞാൻ 11 പ്ലാനുകൾ ആരംഭിക്കും. നിങ്ങളുടെ വീക്ഷണം മനസ്സിലാക്കാൻ സമയം കണ്ടെത്തിയ ആളുകളിൽ നിന്ന് പഠിക്കാനും അവരിൽ നിന്ന് പ്രോത്സാഹനം നേടാനുമുള്ള ഒരു അവസരമാണ് ഇത്. എന്റെ ക്ലേശങ്ങളിൽ ഞാൻ ഒറ്റയ്ക്കല്ലെന്ന് എനിക്ക് പഠിക്കാൻ കഴിഞ്ഞു. വിഷാദത്തെ അതിജീവിച്ച് വന്ന ആളുകൾ പറയുന്നത് എനിക്ക് കേൾക്കാൻ കഴിയുന്നു, യേശുവിന്റെ അനുയായികളും മാനസിക സമ്മർദ്ദങ്ങളുമായി മല്ലിടുന്നുണ്ടെന്ന് മനസ്സിലാക്കാൻ ഇത് എന്നെ സഹായിച്ചു." ഇപ്പോൾ, സുമുവിന് ഏകാന്തതയോ വിഷാദമോ ഒറ്റപ്പെടലോ അനുഭവപ്പെടുമ്പോഴെല്ലാം, ദൈവത്തിന്റെ വാഗ്ദാനങ്ങളോട് പറ്റിനിൽക്കാനും യേശു അവളെക്കുറിച്ച് പറയുന്നതിനെതിരായി അവൾക്കുള്ള എല്ലാ ചിന്തകളെയും ചെറുത്തുനിൽക്കാനും അവൾക്ക് കഴിയുന്നു. "ചിലപ്പോൾ നിങ്ങൾ വിഷാദിച്ചിരിക്കുമ്പോൾ, നിങ്ങൾക്ക് ഒരു വാക്ക് മാത്രം മതിയാകും. ബൈബിളും എന്റെ വിശ്വാസവും മനസ്സിലാക്കാൻ എന്നെ സഹായിച്ച ഒരു 'എളുപ്പവഴി' ആയിരുന്നു ഈ ആപ്പ്. നമ്മുടെ വിശ്വാസവുമായി നമ്മളെ ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു നല്ല മാർഗമാണ് സാങ്കേതികവിദ്യ. ക്രിസ്തുവുമായി ബന്ധപ്പെടാൻ എനിക്ക് ഒരു മാർഗവും ഇല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടായിരിക്കുമായിരുന്നെന്ന് തോന്നുന്നില്ല, കാരണം ആ കാലങ്ങൾ ശരിക്കും ഇരുണ്ടതായിരുന്നു, എനിക്ക് ഉണ്ടായിരുന്ന ഒരേയൊരു പ്രകാശസ്രോതസ്സ് അദ്ദേഹമായിരുന്നു-—ഇപ്പോഴും അങ്ങനെതന്നെയാണ്." ദൈവവചനത്തിന്റെ ശക്തിനിമിത്തം ഒറ്റപ്പെടലിനെ സമ്പർക്കമാക്കി മാറ്റാൻ കഴിയും, പ്രതികൂല സാഹചര്യങ്ങളിൽ പ്രത്യാശ കണ്ടെത്താൻ കഴിയും. സുമുവിന്റെ കഥ ഒരു നിമിഷം ചിന്തിക്കുക, എന്നിട്ട് നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന കാലത്തെക്കുറിച്ച് ദൈവത്തോട് സംസാരിക്കാൻ കുറച്ച് സമയം ചിലവഴിക്കുക. നിങ്ങൾ ഇങ്ങനെ ചെയ്തുകൊണ്ട്, നിങ്ങളുടെ സാഹചര്യത്തിൽ സത്യമെന്താണെന്ന് നിങ്ങൾക്കു വെളിപ്പെടുത്തിത്തരാൻ ദൈവത്തോട് ആവശ്യപ്പെടുക. എന്നിട്ട് ദൈവത്തിൽ നിന്നുള്ള പ്രത്യാശയുടെയും പ്രോത്സാഹനത്തിന്റെയും വചനങ്ങൾക്കായി തിരുവെഴുത്തുകൾ തിരയുക. നിങ്ങളുടെ ജീവിതത്തിലെ ഏത് ഇരുട്ടിനെയും തുളച്ചുകടക്കാൻ അവന്റെ വെളിച്ചത്തെ അനുവദിക്കുക.ഈ പദ്ധതിയെക്കുറിച്ച്
![La Biblia está viva](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F27965%2F1280x720.jpg&w=3840&q=75)
കാലത്തിന്റെ ആരംഭം മുതൽ, ദൈവത്തിന്റെ വചനം സജീവമായി ഹൃദയങ്ങളും മനസ്സുകളും വീണ്ടെടുത്തിരിക്കുന്നു—ദൈവം ഇതുവരെ അത് പൂർത്തിയാക്കിയിട്ടില്ല. 7 ദിവസത്തെ ഈ പ്രത്യേക പ്ലാനിൽ, ചരിത്രത്തെ സ്വാധീനിക്കുന്നതിനും ലോകമെമ്പാടുമുള്ള ജീവിതങ്ങൾക്ക് മാറ്റം വരുത്തുന്നതിനും ദൈവം ബൈബിൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് ജീവിതത്തിൽ പരിവർത്തനം വരുത്താനുള്ള തിരുവെഴുത്തിന്റെ ശക്തി നമുക്ക് പ്രകീര്‍ത്തിക്കാം.
More
ബന്ധപ്പെട്ട പദ്ധതികൾ
![കൗമാരക്കാരും മാതാപിതാക്കളും - സന്തോഷങ്ങളും വെല്ലുവിളികളും](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F47637%2F320x180.jpg&w=640&q=75)
കൗമാരക്കാരും മാതാപിതാക്കളും - സന്തോഷങ്ങളും വെല്ലുവിളികളും
![ക്രിസ്മസ് ഹൃദയത്തിലാണ് - 14 ദിന വീഡിയോ പ്ലാൻ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F52428%2F320x180.jpg&w=640&q=75)
ക്രിസ്മസ് ഹൃദയത്തിലാണ് - 14 ദിന വീഡിയോ പ്ലാൻ
![ഒരു പുതിയ തുടക്കം](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F54392%2F320x180.jpg&w=640&q=75)
ഒരു പുതിയ തുടക്കം
![ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F54449%2F320x180.jpg&w=640&q=75)
ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)
![ക്രിസ്തുവിനെ അനുഗമിക്കുക](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F49880%2F320x180.jpg&w=640&q=75)
ക്രിസ്തുവിനെ അനുഗമിക്കുക
![ദൈവത്തിൻ്റെ കവചം](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F47591%2F320x180.jpg&w=640&q=75)
ദൈവത്തിൻ്റെ കവചം
![ക്രിസ്മസ് ഹൃദയത്തിലാണ് - 7 ദിന വീഡിയോ പ്ലാൻ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F52433%2F320x180.jpg&w=640&q=75)
ക്രിസ്മസ് ഹൃദയത്തിലാണ് - 7 ദിന വീഡിയോ പ്ലാൻ
![യുദ്ധത്തിനായി പരിശീലിപ്പിച്ച വിരലുകൾ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F49843%2F320x180.jpg&w=640&q=75)
യുദ്ധത്തിനായി പരിശീലിപ്പിച്ച വിരലുകൾ
![ജേണലിങ്ങും ആത്മീയ വളർച്ചയും](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F49869%2F320x180.jpg&w=640&q=75)
ജേണലിങ്ങും ആത്മീയ വളർച്ചയും
![അപ്പോസ്തലനായ പത്രോസ് "രൂപാന്തരപ്പെട്ട ശിഷ്യൻ"](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F46905%2F320x180.jpg&w=640&q=75)