നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം!ഉദാഹരണം

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം!

6 ദിവസത്തിൽ 3 ദിവസം

ദൈവം ആദത്തെയും ഹവ്വയേയും പാപമില്ലാത്തവരായും ദൈവത്തോട് ഉറച്ച ബന്ധമുള്ളവരായും സൃഷ്ടിച്ചു. ഉല്പത്തി മൂന്നാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നത് പോലെ അവർ ദൈവ കല്പനയോട് അനുസരണക്കേട്‌ കാണിച്ചപ്പോൾ അവർ സ്വന്തം ജീവിതത്തിലേക്കും മനുഷ്യരാശി മുഴുവനിലേക്കും പാപം കൊണ്ടുവന്നു. 


റോമാ 3:28 ആദം ഹവ്വമാരുടെ തീരുമാനത്തിൻറെ ദൂരവ്യാപക ഫലം വിവരിക്കുന്നു. 


"എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു" റോമാ 3:28 


 പാപത്തിൽ നിന്നും ഒരുവനും ഒരുവനും ഒഴിവാക്കപ്പെടുന്നില്ല. 


"പാപത്തിന്റെ കൂലി മരണമാണ്" റോമാ 6:23a 


ആദത്തിൻറെയും ഹവ്വയുടെയും അനുസരണക്കേടിൻറെ ഫലമായി അവരും അവരുടെ പിൻഗാമികളും മനുഷ്യരാശി മുഴുവനും ശാരീരികവും ആത്മീയവുമായ മരണത്തിൽ നിന്ന് രക്ഷയില്ലാത്തവരായി. അവരുടെ പരാജയത്തിന് ശേഷം ദൈവത്തിനു ഒരു തീരുമാനമെടുക്കേണ്ടി വന്നു. ഒന്നുകിൽ മനുഷ്യരാശിയെ പാപത്തിൽ വിടുക വഴി അന്ത്യം സംഭവിക്കുക. അല്ലെങ്കിൽ മനുഷ്യവർഗ്ഗത്തെ പാപത്തിൻറെ പിടിയിൽ നിന്നും മോചിപ്പിക്കുന്നതിന് ഒരു വഴി ഉണ്ടാക്കുക. അവിടുത്തെ കൃപയാൽ പുത്രനായ യേശുക്രിസ്തുവിലൂടെ പാപമോചനവും വീണ്ടെടുപ്പും നൽകുക. "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.." യോഹന്നാൻ 3:16 


"ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ തന്നെ" റോമർ 6:23b 


ക്രിസ്തുവിലല്ലാതെ ലോകത്തിനു ശാരീരികവും ആത്മീയവുമായ മരണത്തിൽ നിന്ന് മോചനമില്ല. എന്നാലും ക്രിസ്തുവിലായിരിക്കുന്നവർക്കും ശാരീരികമായ മരണം അനിവാര്യമാണ്. എന്നാൽ ആത്മീയമായ മരണം സംഭവിക്കുന്നില്ല.ഈ ലോകം വിടുമ്പോൾ സ്വർഗ്ഗത്തിൽ നശിക്കാത്ത ജീവിതം കാത്തിരിക്കുന്നു. ക്രിസ്തുവിൻറെ ത്യാഗത്താലും മരണത്തിൽ നിന്നുള്ള ഉയിർത്തെഴുനേൽപ്പിനാലും നാം പാപ വിമുക്തരായിരിക്കുന്നു! 

ദിവസം 2ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം!

ജീവിതത്തിലെ മിക്ക തീരുമാനങ്ങളും ഏതെങ്കിലും ഒരു രീതിയിൽ പ്രാധാന്യമർഹിക്കുന്നു. എങ്കിലും, ഏറ്റവും പ്രധാനപ്പെട്ടത് ഒന്ന് മാത്രമാണ്. ദൈവത്തിന്റെ സൗജന്യ ദാനമായ രക്ഷ എന്ന ഈ അസാധാരണമായ തീരുമാനത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ ലളിതമായ ഒരു വഴികാട്ടിയാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഇവിടെ ആരംഭിക്കുക. ഡേവിഡ് ജെ. സ്വാൻ‌ഡ് എഴുതിയ “ഈ ലോകത്തിന് പുറത്ത്; വളർച്ചയിലേക്കും ലക്ഷ്യത്തിലേക്കും ക്രിസ്ത്യാനിക്ക് ഒരു വഴികാട്ടി” എന്ന പുസ്തകത്തിൽ നിന്ന് എടുത്തത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന്‌ ട്വന്റി 20 ഫെയ്ത്ത്, ഇൻ‌കോർ‌പ്പറേറ്റിന് ഞങ്ങൾ‌ നന്ദിയർപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.twenty20faith.org/devotion1?lang=ml