നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം!ഉദാഹരണം

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം!

6 ദിവസത്തിൽ 2 ദിവസം

“ദൈവം നിന്നെ മനസ്സിൽ നിത്യതയോടെ സൃഷ്ടിച്ചു”


ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ, നമ്മുടെ നിലനിൽപ്പിനായി 70 അല്ലെങ്കിൽ 80 വർഷത്തെ പദ്ധതിയിൽ കൂടുതൽ അവനുണ്ടായിരുന്നു. നമ്മുടെ ഓരോ ജീവിതത്തിനും അവന് ഒരു പ്രത്യേക ലക്ഷ്യമുണ്ട്. അവന്റെ പദ്ധതി നമ്മുടെ ഭൗമീകജീവിതത്തെയും നമ്മുടെ സ്വർഗ്ഗീയ (അല്ലെങ്കിൽ നിത്യമായ) ജീവിതത്തെയും വ്യാപിക്കുന്നു. നമ്മുടെ അസ്തിത്വത്തിന്റെ ഈ രണ്ട് വശങ്ങൾ തമ്മിലുള്ള വ്യത്യാസം യാക്കോബ് 4:14 വിവരിക്കുന്നു. അതു പറയുന്നു,


“നിങ്ങളുടെ (ഭൗമീക) ജീവിതം എന്താണ്? അല്പനേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞു പോകുന്നതുമായ മൂടൽമഞ്ഞ് പോലെയാകുന്നു. ”യാക്കോബ് 4:14


നിങ്ങൾ ഈ ചൊല്ല് കേട്ടിരിക്കും, “ജീവിതം ഹ്രസ്വമാണ്.” നിത്യതയുടെ വെളിച്ചത്തിൽ, അതേ! ബൈബിൾ പറയുന്നു,


“... മനുഷ്യൻ ഒരിക്കൽ മരിക്കാനും അതിനുശേഷം ന്യായവിധിയെ അഭിമുഖീകരിക്കാനും വിധിച്ചിരിക്കുന്നു.” എബ്രായർ 9:27


നാമെല്ലാവരും ശാരീരിക മരണത്തിന് വിധേയരാണ്. എന്നാൽ ശാരീരിക മരണം നമ്മുടെ ഭൗതിക ശരീരത്തിന്റെ അവസാനമാണ്, നമ്മുടെ ആത്മാവിന്റേതല്ല. നമ്മുടെ ആത്മാവ്, അല്ലെങ്കിൽ നമ്മുടെ ശരീരത്തിനുള്ളിൽ വസിക്കുന്ന നമ്മുടെ ബോധപൂർവമായ അസ്തിത്വം ശാശ്വതമാണ്. നമ്മുടെ ശാരീരിക മരണശേഷം രണ്ട് സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിൽ നമ്മുടെ ആത്മാവ് നിത്യത മുഴുവൻ ചെലവഴിക്കും: സ്വർഗ്ഗം അല്ലെങ്കിൽ നരകം.


ദൈവം താമസിക്കുന്ന നിത്യ പറുദീസയാണ് സ്വർഗ്ഗം.

നരകം ദൈവത്തിൽ നിന്നുള്ള പൂർണമായ വേർപിരിയലാണ്.


ഈ ലോകത്തിലേക്കുള്ള നമ്മുടെ സ്വാഭാവിക ജനനം ഭൂമിയിലെ നമ്മുടെ താൽക്കാലികവും ശാരീരികവുമായ ജീവിതത്തിന്റെ ആരംഭം മാത്രമല്ല, ഇവിടെയും ഇതിനപ്പുറമുള്ള നിത്യതയിലൂടെയുമുള്ള ആത്മീയ ജീവിതവുമാണ്. അതിനാൽ നിത്യതയുടെ വെളിച്ചത്തിൽ, ചിലർ നമ്മുടെ ഭൗമികജീവിതത്തെ നിസ്സാരമെന്ന് കണ്ടേക്കാം, പക്ഷേ ഇത് ശരിയല്ല. നിങ്ങളുടെ നിത്യമായ വിധി നിർണ്ണയിക്കുന്നത് ഭൂമിയിലുള്ള നിങ്ങളുടെ തീരുമാനങ്ങൾ അനുസരിച്ചാണ്; ഏറ്റവും പ്രധാനമായി, യേശുക്രിസ്തുവിനെ നിങ്ങളുടെ ജീവിതത്തിന്റെ കർത്താവാക്കാനുള്ള തീരുമാനം. യേശുക്രിസ്തുവിലൂടെ നമുക്കെല്ലാവർക്കും രക്ഷ ലഭ്യമാണ്, അവനിലൂടെ മാത്രമേ ദൈവത്തിൽ നിന്ന് വേർപെട്ട നിത്യതയിലുള്ള വിധിയെ മാറ്റി ദൈവത്തോട് കൂടെയുള്ള വിധിയായി മാറ്റുവാൻ കഴിയുകയുള്ളു. യേശു പറഞ്ഞു:


“ഞാൻ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. ”യോഹന്നാൻ 14: 6


നമ്മുടെ ഭൗമിക ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങൾ മറ്റ് കാരണങ്ങളാലും പ്രധാനമാണ്. യേശുക്രിസ്തുവിനെ തങ്ങളുടെ രക്ഷകനായി ഇതുവരെ അറിയാത്ത മറ്റുള്ളവരുടെ നിത്യമായ വിധിയെ വിശ്വാസികളായി നാം ജീവിക്കുന്ന രീതി സ്വാധീനിക്കും. ഓരോ ദിവസവും, നമ്മുടെ ചുറ്റുമുള്ളവർ ക്രിസ്തുവിനായി ജീവിക്കുന്നതിനുള്ള നമ്മുടെ മാതൃക കാണുന്നു. ക്രിസ്ത്യാനികളെന്ന നിലയിൽ, ദൈവത്തെ അറിയാത്ത നമുക്ക് ചുറ്റുമുള്ളവരിലേക്ക് സ്വർഗ്ഗം എത്തിക്കാൻ ദൈവം നമ്മിൽ ഓരോരുത്തരെയും ഉപയോഗിക്കുന്നു. യേശു പറഞ്ഞു:


“നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്... നിങ്ങളുടെ സൽപ്രവൃത്തികൾ കാണാനും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ സ്തുതിക്കുവാനും നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” മത്തായി 5: 14-16

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം!

ജീവിതത്തിലെ മിക്ക തീരുമാനങ്ങളും ഏതെങ്കിലും ഒരു രീതിയിൽ പ്രാധാന്യമർഹിക്കുന്നു. എങ്കിലും, ഏറ്റവും പ്രധാനപ്പെട്ടത് ഒന്ന് മാത്രമാണ്. ദൈവത്തിന്റെ സൗജന്യ ദാനമായ രക്ഷ എന്ന ഈ അസാധാരണമായ തീരുമാനത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ ലളിതമായ ഒരു വഴികാട്ടിയാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഇവിടെ ആരംഭിക്കുക. ഡേവിഡ് ജെ. സ്വാൻ‌ഡ് എഴുതിയ “ഈ ലോകത്തിന് പുറത്ത്; വളർച്ചയിലേക്കും ലക്ഷ്യത്തിലേക്കും ക്രിസ്ത്യാനിക്ക് ഒരു വഴികാട്ടി” എന്ന പുസ്തകത്തിൽ നിന്ന് എടുത്തത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന്‌ ട്വന്റി 20 ഫെയ്ത്ത്, ഇൻ‌കോർ‌പ്പറേറ്റിന് ഞങ്ങൾ‌ നന്ദിയർപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.twenty20faith.org/devotion1?lang=ml