ആശുപത്രിക്കാർ എന്നെ തള്ളിഉദാഹരണം
എന്റെ ഭര്‍ത്താവും, അതോടൊപ്പം പള്ളിയിലുള്ള ആളുകളും അതിനു നിര്‍ബന്ധിച്ചുവെങ്കിലും ഞാന്‍ വഴങ്ങിയില്ല. ദൈവം എനിക്കു സൗഖ്യം തന്നുകഴിഞ്ഞു എന്നു ഞാന്‍ വിശ്വസിച്ചു. ഈ പ്രതിസന്ധിയെ അതിജീവിക്കുവാന്‍ കഴിയുമെന്നു തന്നെയായിരുന്നു എന്റെ നിലപാട്. എനിക്ക് ദൈവത്തില്‍നിന്നും സൗഖ്യത്തെക്കുറിച്ച് ഉറപ്പ് ലഭിക്കുകയും ചെയ്തു. ചുരുക്കിപ്പറയെട്ടെ, ശസ്ത്ര്രകിയ കഴിഞ്ഞ് ഇപ്പോള്‍ 14 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ചികിത്സെയാന്നും ചെയ്യുന്നില്ല. 2008 ഓഗസ്റ്റ് 27ാം തീയതി ഞാന്‍ വീണ്ടും ആശുപത്രിയില്‍ പോയി പരിശോധന നടത്തിയപ്പോള്‍ എന്റെ ശരീരത്തില്‍ കാന്‍സറിന്റെ യാതൊരു ലക്ഷണവും ഇല്ല. മുന്‍പ് ഏതു കാലത്തേക്കാളും ഞാന്‍ ഇപ്പോള്‍ ആരോഗ്യവതിയായിരിക്കുന്നു. എന്റെ ശരീരത്തിന്റെ പ്രസരിപ്പ് വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് എന്നെ കാണുന്നവര്‍ ഇപ്പോള്‍ പറയുന്നത്. ദൈവം വിശ്വസ്തനാണ്! യേശു ക്രൂശില്‍ നമുക്കുവേണ്ടി യാഗമായതിനാല്‍, നമ്മുടെ പാപത്തിനും രോഗത്തിനും സൗഖ്യമുണ്ട്. എനിക്ക് യേശു ചെയ്ത അത്ഭുതം നിങ്ങള്‍ക്കും അനുഭവമാക്കാം!
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ശസ്ത്രക്രിയക്ക് മുമ്പ് എന്റെ പ്രാർത്ഥന, ഡോക്ടർമാർ എന്റെ ശരീരം കീറിമുറിക്കുമ്പോൾ ക്യാൻസർ ഇല്ല എന്ന കണ്ടെത്തണമേ എന്ന് ആയിരുന്നു. എന്നാൽ ശസ്ത്രക്രിയ നടത്തി മൂന്നുമണിക്കൂറുകൾ പിന്നിട്ടപ്പോൾ, ക്യാൻസർ അസാധാരണമായി പടർന്നിരിക്കുന്നതിനാൽ അത്തരം വലിയ ഒരു ഓപ്പറേഷൻകൊണ്ടു ഗുണം ഒന്നും വരികയില്ലെന്നും, സുഖമാവാൻ സാധ്യതയൊന്നും കാണുന്നില്ലെന്നും അവർ പറഞ്ഞു, ശരീരം തിരികെ തുന്നിക്കെട്ടി.
More
ഈ പ്ലാൻ നൽകിയതിന് ലൈറ്റ് ഓഫ് ഹോപ്പിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://lightofhopeindia.com/