ആശുപത്രിക്കാർ എന്നെ തള്ളിഉദാഹരണം

ആശുപത്രിക്കാർ എന്നെ തള്ളി

4 ദിവസത്തിൽ 2 ദിവസം

എത്രമാത്രം വലിയ ഒരു ശസ്ത്രക്രിയയായിരിക്കും ഇതെന്നു എനിക്കു മനസ്സിലായിരുന്നില്ല! എന്റെ മൂത്രാശയവും, ഗര്‍ഭപാത്രവും, അശായവും നീക്കം ചെയ്യുവാന്‍ ഡോക്ടർമാർ തീരുമാനിച്ചിരുന്നു. അതിനുശേഷം എന്റെ കുടലില്‍നിന്നും ഒരു കഷണം മുറിച്ചെടുത്ത് പുതിയ ഒരു മൂത്രാശയം രൂപെപ്പടുത്തിയെടുക്കുകയായിരുന്നു അവരുടെ ഉദ്ദേശം. മൂത്രാശയത്തിന് പേശികള്‍ ഉണ്ട്, കുടലിന് പേശികള്‍ ഇല്ലാത്തതിനാല്‍ മൂത്രം നിയന്ത്രിക്കുവാന്‍ പഠിച്ചുവരണം. ശസ്ത്രക്രിയ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കും, അതിനുശേഷം ആറ് ആഴ്ചകള്‍ ആശുപത്രിയില്‍ കിടക്കണം, മൂത്രാശയ നിയന്ത്രണ പരിശീലനത്തിനായി ചിലപ്പോള്‍ അതിലും കൂടുതല്‍ കാലം കിടക്കേണ്ടിവരാം. സാധാരണഗതിയിലുള്ള ജീവിതശൈലിയിലേക്കു മടങ്ങുവാന്‍ കുറഞ്ഞപക്ഷം ഒരു വര്‍ഷമെങ്കിലും വേണ്ടിവരും. ശസ്ത്രക്രിയയ്ക്കു മുമ്പ് എന്റെ പ്രാര്‍ത്ഥന, ഡോക്ടറന്മാര്‍ എന്റെ ശരീരം കീറിമുറിക്കുമ്പോള്‍ കാന്‍സര്‍ ഇല്ല എന്ന് കണ്ടെത്തണമേ എന്ന് ആയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ നടത്തി മൂന്നുമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍, കാന്‍സര്‍ അസാധാരണമായി പടര്‍ന്നിരിക്കുന്നതിനാല്‍ അത്തരം വലിയ ഒരു ഓപ്പേറഷന്‍കൊണ്ടു ഗുണം ഒന്നും വരികയില്ലെന്നും, സുഖമാകാന്‍ സാദ്ധ്യതയൊന്നും കാണുന്നില്ലെന്നും അവര്‍ പറഞ്ഞു, ശരീരം തിരികെ തുന്നിക്കെട്ടി. പിറ്റേന്നു ശസ്ത്രക്രിയയേപ്പറ്റി പറയുവാന്‍ ഡോക്ടർമാർ എന്റെ അടുത്തുവന്നു. എന്നെ സഹായിക്കാൻ കഴിയാത്തതില്‍ അവരുടെ ഖേദം അറിയിച്ചു. ഞാന്‍ മരിച്ചുപോകുമെന്നാണോ നിങ്ങള്‍ പറയുന്നതെന്നു ഞാന്‍ ചോദിച്ചു ?

തിരുവെഴുത്ത്

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

ആശുപത്രിക്കാർ എന്നെ തള്ളി

ശസ്ത്രക്രിയക്ക് മുമ്പ് എന്റെ പ്രാർത്ഥന, ഡോക്ടർമാർ എന്റെ ശരീരം കീറിമുറിക്കുമ്പോൾ ക്യാൻസർ ഇല്ല എന്ന കണ്ടെത്തണമേ എന്ന് ആയിരുന്നു. എന്നാൽ ശസ്ത്രക്രിയ നടത്തി മൂന്നുമണിക്കൂറുകൾ പിന്നിട്ടപ്പോൾ, ക്യാൻസർ അസാധാരണമായി പടർന്നിരിക്കുന്നതിനാൽ അത്തരം വലിയ ഒരു ഓപ്പറേഷൻകൊണ്ടു ഗുണം ഒന്നും വരികയില്ലെന്നും, സുഖമാവാൻ സാധ്യതയൊന്നും കാണുന്നില്ലെന്നും അവർ പറഞ്ഞു, ശരീരം തിരികെ തുന്നിക്കെട്ടി.

More

ഈ പ്ലാൻ നൽകിയതിന് ലൈറ്റ് ഓഫ് ഹോപ്പിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://lightofhopeindia.com/