അശ്ളീല സാഹിത്യ പ്രലോഭനങ്ങളെ പരാജയപ്പെടുത്തുകഉദാഹരണം

അശ്ളീല സാഹിത്യ പ്രലോഭനങ്ങളെ പരാജയപ്പെടുത്തുക

3 ദിവസത്തിൽ 1 ദിവസം

അശ്ളീല സാഹിത്യ പ്രലോഭനത്തെ പരാജയപെടുത്തുവാൻ മണവാളന്റെ മാർഗ്ഗം (മണവാളനെ ഒരുക്കൽ)

ഇന്ത്യൻ ന്യൂസ് പേപ്പർ ആയ ഡെക്കാൻ ക്രോണിക്കിളിൽ (ഒക്ടോബർ 13 , 2018) നിന്നും എനിക്കൊരു വാർത്ത കിട്ടി. 2016 മാർച്ച് മുതൽ പ്ലേയ് ബോയ് മാഗസിനിൽ നഗ്നരായ സ്ത്രീകളുടെ ഫോട്ടോകൾ അച്ചടിക്കില്ല, അതായിരുന്നു ആ വാർത്ത. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ സ്കോട്ട് ഫ്ലാണ്ടേഴ്സ്, ഈ തീരുമാനത്തിനുള്ള കാരണം ഇതാണ് പറഞ്ഞത്; "ഞങ്ങൾ യുദ്ധം ചെയ്തു അതിൽ വിജയിക്കുകയും ചെയ്തു. ഒരു ക്ലിക്കിൽ ലഭിച്ചുകൊണ്ടിരുന്ന നിങ്ങളുടെ ഭാവനയിലുള്ള ലൈംഗിഗ പ്രവർത്തികളിൽ നിന്നും നിങ്ങൾ സ്വാതന്ത്രമായിരിക്കുന്നു. വലിയൊരു വിഷമ സന്ധിയാണ് കടന്നു പോയിരിക്കുന്നത്!" ഓൺലൈനിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അശ്ളീല സാഹിത്യത്തിൻറെ പ്രലോഭനവും ആഴവും എത്രത്തോളമാണെന്നു ഈ ഉദ്ധരണി നമ്മെ സൂചിപ്പിക്കുന്നു. ഇതിലേക്കെത്താൻ വെറുമൊരു ക്ലിക്ക് മാത്രം മതി! Wired For Intimacy എന്ന പുസ്തകത്തിൽ വില്യം സ്ട്രൂതേർസ് ഇപ്രകാരം പറഞ്ഞിരിക്കുന്നു. അശ്ളീല സാഹിത്യം എങ്ങനെയാണ് ഒരു പുരുഷ തലച്ചോറിനെ ബലാൽക്കാരമായി തട്ടിക്കൊണ്ടുപോകുന്നത്. ഇതിനു ആധാരമായി ഓൺലൈൻ അശ്ളീല പ്രലോഭനത്തെ മറികടക്കുന്നതിനായി മൂന്ന് പ്രത്യേക തടസ്സങ്ങളെ പറ്റി ഇവിടെ സൂചിപ്പിക്കുന്നു അവ: പ്രവേശനക്ഷമത (Accessibility), ചെലവ് വഹിക്കാവാനുള്ള കഴിവ് (Affordability). അജ്ഞാതത്വം (Anonymity).

ഞാൻ തുറന്ന ബൈബിളുമായി ദൈവത്തിന്റെ സന്നിധിയിൽ ചെന്നപ്പോൾ ഈ പ്രലോഭനം എന്നിൽ ഒരു വെറുപ്പുളവാക്കുന്ന അവസ്ഥയായിരുന്നു. ദൈവമെനിക്ക് മൂന്നു വാക്കുകൾ തന്നു. ഇതൊരു പ്രാസം പോലെ എനിക്ക് തോന്നി. ഞാൻ അതിനെ ഒരു പാട്ടിന്റെ ശീല് പോലെ അതിനെ വിളിക്കുന്നു. അത് ഒരാളെ വൃത്തികെട്ട ചിത്രത്തിൽ കൂടിയുള്ള പ്രലോഭനങ്ങളിൽ നിന്നും പുറത്തുവരാൻ സഹായിക്കുന്നു. ഇന്നത്തെ ധ്യാനത്തിൽ ആ ആദ്യ വാക്ക് നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ആ വാക്കാണ് GROOM (മണവാളൻ).

അശ്ളീല സാഹിത്യ പ്രലോഭനത്തിൽ നിന്നും പുറത്തു വരാനുള്ള ആദ്യ ചുവടുവെപ്പ് ഇതാണ്: യേശുവുമായുള്ള സ്നേഹത്തിൽ നിലനിൽക്കുക. മത്തായി 25 : 1 മുതൽ 13 വരെയുള്ള വാക്യങ്ങളിൽ പറയുന്നത്; കുരിശിൽ നമുക്ക് വേണ്ടി രക്തം ചിന്തി മരിച്ച യേശുവാണ് നമ്മുടെ മണവാളൻ. യേശുവിന്റെ മണവാട്ടിയായി നമ്മൾ യേശുവുമായുള്ള സ്നേഹത്തിൽ നിരന്തരം അധികമായിരിക്കേണം. യേശുവുമായുള്ള നമ്മുടെ "ആദ്യസ്‌നേഹം" ഒരിക്കലും വിട്ടുകളയരുത്. (വെളി 2:4). യേശുവിന്റെ മനോഹരമായ മുഖത്തേക്ക് നോക്കുമ്പോൾ നമ്മളിൽ അധികമായ സന്തോഷം ഉണ്ടാകണം. അങ്ങനെ നമ്മൾ ചെയ്യുമ്പോൾ ഈ ലോകത്തിലുള്ള കാര്യങ്ങൾ - അശ്ളീല സാഹിത്യം ഉൾപ്പടെ - നമ്മളിൽ നിന്നും അകന്നു പോയി അപരിചിതമാകുന്നത് കാണുവാൻ കഴിയും. നമ്മൾ നമ്മുടെ മണവാളനായ യേശുവിനോടുള്ള സ്നേഹം അവകാശപ്പെടുന്നു എങ്കിൽ സ്വാഭാവികമായും യേശുവിന്റെ കല്പനകളെ നാം അനുസരിക്കും. ബൈബിൾ അത് ആവർത്തിച്ച് ആവർത്തിച്ച് പഠിപ്പിക്കുന്നു. (യോഹ 14:15, 23). നാം യേശുവിനെ അധികം അധികമായി സ്‌നേഹിക്കുമ്പോൾ പ്രയാസം കൂടാതെ അശ്ളീല സാഹിത്യങ്ങൾ തീർച്ചയായും ഒഴിവാക്കുവാൻ കഴിയുന്നതായിരിക്കും. നമ്മൾ യേശുവിനെതിരായി സുബോധത്തോടുകൂടി പാപം ചെയ്യുകയാണെങ്കിൽ അത് തീർച്ചയായും തന്നിഷ്ടത്തോടെയാണ് അശ്ലീലം കാണുവാൻ നാം സമയം തിരഞ്ഞെടുക്കുന്നത്. ഇത് നാം യേശുവിന്റെ രക്തത്തെ "ചവിട്ടി മെതിക്കുന്നത്" പോലെയും യേശുവിന്റെ സ്നേഹത്തെ തൊഴിച്ചെറിയുന്നത് പോലെയും ആണ് (എബ്രാ 10:26-29 കാണുക). യേശു നമ്മുടെ മണവാളൻ എന്ന അലങ്കാരപ്രയോഗം നമ്മുടെ ദൗർബല്യങ്ങളെ മറികടക്കുവാനും,  അശ്ളീല സാഹിത്യത്തോട് "ഇല്ല ഇല്ല" എന്ന് പറയുവാനും നമ്മെ പ്രാപ്തരാക്കും.  

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

അശ്ളീല സാഹിത്യ പ്രലോഭനങ്ങളെ പരാജയപ്പെടുത്തുക

അശ്ളീല സാഹിത്യ കാണാനുള്ള പ്രലോഭനത്തിൽ നിന്നും പുറത്തുവരാൻ പറ്റുന്ന പ്രായോഗിക മാർഗങ്ങളെ ബൈബിളിൽ നിന്നും കണ്ടെത്തുവാൻ വായനക്കാരെ ഇത് സഹായിക്കും.

More

ഈ പദ്ധതിക്കായി ഡ്യൂക്ക് ജെയറാജിന് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: https://www.facebook.com/dukebook