ഉത്തമഗീതം 2:11-13
ഉത്തമഗീതം 2:11-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ്വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
ഉത്തമഗീതം 2:11-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ, ശീതകാലം കഴിഞ്ഞു; മഴ പെയ്തൊഴിഞ്ഞു. ഭൂമിയിലെങ്ങും പൂക്കാലത്തിന്റെ പുറപ്പാടായി; കളഗാനം കേൾക്കുന്ന കാലം വന്നു. അരിപ്രാവുകൾ കുറുകുന്ന ശബ്ദം നാട്ടിലെങ്ങും കേട്ടുതുടങ്ങി. അത്തിമരം കായ്ച്ചുതുടങ്ങി; മുന്തിരി പൂത്ത് സുഗന്ധം പരത്തുന്നു; പ്രിയേ, എഴുന്നേല്ക്കൂ; എന്റെ സുന്ദരീ, വരിക.
ഉത്തമഗീതം 2:11-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ്വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരിക.
ഉത്തമഗീതം 2:11-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ്വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
ഉത്തമഗീതം 2:11-13 സമകാലിക മലയാളവിവർത്തനം (MCV)
നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു മഴക്കാലവും മാറിപ്പോയിരിക്കുന്നു. മണ്ണിൽ മലരുകൾ വിരിയുന്നു; ഗാനാലാപനകാലവും വന്നുചേർന്നിരിക്കുന്നു, പ്രാവുകളുടെ കുറുകലും നമ്മുടെ നാട്ടിൽ കേൾക്കുന്നു. അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു; പൂത്തുലഞ്ഞ മുന്തിരിവള്ളികൾ അതിന്റെ സുഗന്ധം പരത്തുന്നു. എന്റെ പ്രിയേ, എഴുന്നേറ്റുവരിക എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.”