സങ്കീർത്തനങ്ങൾ 60:1-4

സങ്കീർത്തനങ്ങൾ 60:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവമേ, അവിടുന്നു ഞങ്ങളെ പരിത്യജിച്ചിരിക്കുന്നു. ഞങ്ങളുടെ പ്രതിരോധനിര തകർത്തിരിക്കുന്നു. അവിടുന്ന് ഞങ്ങളോടു കോപിച്ചിരിക്കുന്നു. നാഥാ, ഞങ്ങളെ പുനഃസ്ഥാപിക്കണമേ. അവിടുന്നു ദേശത്തെ വിറപ്പിച്ചു; അവിടുന്ന് അതിനെ പിളർന്നിരിക്കുന്നു. അതു തകർന്നുവീഴാറായിരിക്കുന്നു. അതിന്റെ വിള്ളലുകൾ അടയ്‍ക്കണമേ. അവിടുന്നു സ്വജനത്തെ കഠിനദുരിതത്തിന് ഇരയാക്കി, അവിടുന്നു ഞങ്ങൾക്കു പരിഭ്രാന്തിയുടെ വീഞ്ഞു പകർന്നുതന്നു. ശത്രുവിന്റെ വില്ലിൽനിന്നു രക്ഷപെടാൻ തന്റെ ഭക്തർക്ക് അടയാളമായി, അവിടുന്ന് ഒരു കൊടി ഉയർത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 60:1-4 സമകാലിക മലയാളവിവർത്തനം (MCV)

ദൈവമേ, അവിടന്ന് ഞങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു, ഞങ്ങളെ തകർത്തുകളഞ്ഞല്ലോ; അവിടന്ന് കോപാകുലനായിരിക്കുന്നല്ലോ—ഞങ്ങളെ പുനരുദ്ധരിക്കണമേ. അവിടന്ന് ദേശത്തെ വിറപ്പിച്ച് പിളർത്തിയിരിക്കുന്നു; അതിന്റെ പിളർപ്പുകൾ നന്നാക്കണമേ, കാരണം അത് ആടിയുലയുന്നു. അങ്ങ് അവിടത്തെ ജനത്തിന് ആശങ്കാജനകമായ ദിനങ്ങൾ നൽകിയിരിക്കുന്നു; അവിടന്ന് പരിഭ്രമത്തിന്റെ വീഞ്ഞ് ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു. എങ്കിലും അവിടത്തെ ഭയപ്പെടുന്നവർക്ക് അങ്ങ് ഒരു വിജയപതാക ഉയർത്തിയിരിക്കുന്നു ശത്രുവിന്റെ വില്ലിനെതിരേ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന പതാകതന്നെ. സേലാ.