സദൃശവാക്യങ്ങൾ 30:18-20
സദൃശവാക്യങ്ങൾ 30:18-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എനിക്ക് അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ട്; എനിക്ക് അറിഞ്ഞുകൂടാത്തതു നാലുണ്ട്: ആകാശത്ത് കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നെ. വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ. അവൾ തിന്നു വായ് തുടച്ചിട്ടു ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.

സദൃശവാക്യങ്ങൾ 30:18-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മൂന്നു കാര്യങ്ങൾ എനിക്ക് വളരെ അദ്ഭുതകരമായി തോന്നുന്നു, എനിക്ക് അറിഞ്ഞുകൂടാത്ത നാലാമതൊന്നു കൂടിയുണ്ട്, ആകാശത്തു കഴുകന്റെ പാത, പാറയിലൂടെയുള്ള പാമ്പിന്റെ വഴി, സമുദ്രത്തിൽ കപ്പലിന്റെ ചാൽ, കന്യകയോടുള്ള പുരുഷന്റെ പെരുമാറ്റം. വ്യഭിചാരിണിയുടെ രീതിയും അങ്ങനെതന്നെ. അവൾ വിശപ്പടക്കി മുഖം തുടച്ചുകൊണ്ടു പറയുന്നു. ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല.
സദൃശവാക്യങ്ങൾ 30:18-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്; എനിക്ക് അറിഞ്ഞുകൂടാത്തത് നാലുണ്ട്: ആകാശത്ത് കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യത്തിൽ കപ്പലിന്റെ വഴിയും കന്യകയോടുകൂടി പുരുഷന്റെ വഴിയും തന്നെ. വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ: അവൾ തിന്നു വായ് തുടച്ചിട്ട്, ‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു.
സദൃശവാക്യങ്ങൾ 30:18-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു: ആകാശത്തു കഴുകന്റെ വഴിയും പാറമേൽ സർപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ. വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ: അവൾ തിന്നു വായ് തുടെച്ചിട്ടു ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
സദൃശവാക്യങ്ങൾ 30:18-20 സമകാലിക മലയാളവിവർത്തനം (MCV)
“എന്നെ അത്യധികം വിസ്മയിപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്, എനിക്കു മനസ്സിലാകാത്ത നാലുകാര്യങ്ങളുണ്ട്: ആകാശത്ത് കഴുകന്റെ വഴി, പാറയിൽക്കൂടെയുള്ള സർപ്പത്തിന്റെ വഴി, ആഴക്കടലിലൂടെയുള്ള കപ്പലിന്റെ സഞ്ചാരപഥം, ഒരു പുരുഷൻ ഒരു യുവതിയോട് അടുക്കുന്നവിധം എന്നിവതന്നെ. “ഒരു വ്യഭിചാരിണിയുടെ വഴി ഇപ്രകാരമാണ്: അവൾ തിന്നുകയും വായ് കഴുകുകയും ചെയ്തിട്ട്, ‘ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല’ എന്നു പറയുന്നു.