സദൃശവാക്യങ്ങൾ 30:15-16
സദൃശവാക്യങ്ങൾ 30:15-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കന്നട്ടയ്ക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ട്; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ട്; മതി എന്നു പറയാത്തതു നാലുണ്ട്: പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നെ.
സദൃശവാക്യങ്ങൾ 30:15-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കന്നട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്; തരിക, തരിക എന്നവർ മുറവിളി കൂട്ടുന്നു. ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്; ഒരിക്കലും മതിവരാത്ത നാലാമതൊന്നു കൂടിയുണ്ട്. പാതാളവും വന്ധ്യയുടെ ഗർഭാശയവും ജലത്തിനായി ദാഹിക്കുന്ന ഭൂമിയും ഒരിക്കലും മതിവരാത്ത അഗ്നിയും ആണ് അവ.
സദൃശവാക്യങ്ങൾ 30:15-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കന്നട്ടയ്ക്കു: ‘തരിക, തരിക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്; ഒരിക്കലും തൃപ്തിവരാത്തത് മൂന്നുണ്ട്; ‘മതി’ എന്നു പറയാത്തത് നാലുണ്ട്: പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും ‘മതി’ എന്നു പറയാത്ത തീയും തന്നെ.
സദൃശവാക്യങ്ങൾ 30:15-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു: പാതാളവും വന്ധ്യയുടെ ഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.
സദൃശവാക്യങ്ങൾ 30:15-16 സമകാലിക മലയാളവിവർത്തനം (MCV)
“കണ്ണട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്. ‘തരിക! തരിക!’ അവർ കരയുന്നു. “ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്, ‘മതി!’ എന്നു പറയാത്ത നാലുകാര്യങ്ങളുണ്ട്: പാതാളം, വന്ധ്യയായ ഗർഭപാത്രം, വെള്ളംകുടിച്ച് ഒരിക്കലും തൃപ്തിവരാത്ത ഭൂമി, ‘മതി!’ എന്ന് ഒരിക്കലും പറയാത്ത അഗ്നിയുംതന്നെ.