സദൃശവാക്യങ്ങൾ 21:21-31

സദൃശവാക്യങ്ങൾ 21:21-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു. വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു. നിഗളവും ഗർവവും ഉള്ളവനു പരിഹാസി എന്നു പേർ; അവൻ ഗർവത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു. മടിയന്റെ കൊതി അവനു മരണഹേതു; വേലചെയ്‍വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ. ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു. ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവൻ ദുരാന്തരത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം! കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവനോ എപ്പോഴും സംസാരിക്കാം. ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു. യഹോവയ്ക്കെതിരേ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല. കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.

സദൃശവാക്യങ്ങൾ 21:21-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നീതിയുടെയും വിശ്വസ്തതയുടെയും മാർഗം സ്വീകരിക്കുന്നവൻ ജീവനും ബഹുമതിയും നേടും. ജ്ഞാനി കരുത്തന്മാരുടെ നഗരം ഭേദിച്ച് അവർ സുരക്ഷിതമെന്നു കരുതിയിരുന്ന കോട്ട ഇടിച്ചു നിരത്തും. തന്റെ വാക്കുകൾ നിയന്ത്രിക്കുന്നവൻ അനർഥങ്ങളിൽനിന്നു സ്വയം രക്ഷിക്കുന്നു. അഹങ്കാരവും ധിക്കാരവും ഉള്ളവന്റെ പേര് പരിഹാസി എന്നാണ്. അവൻ ആരെയും കൂസാതെ അഹങ്കാരത്തോടെ വർത്തിക്കുന്നു. മടിയന്റെ ആഗ്രഹങ്ങൾ അവനെ കൊല്ലുന്നു. അവൻ അധ്വാനിക്കാൻ വിസമ്മതിക്കുന്നുവല്ലോ. ദുഷ്ടൻ എന്നും ദുരാഗ്രഹത്തോടെ കഴിയുന്നു, നീതിനിഷ്ഠനാകട്ടെ, നിർലോഭം കൊടുക്കുന്നു. ദുഷ്ടന്മാരുടെ യാഗം സർവേശ്വരനു വെറുപ്പാണ്; അതു ദുരുദ്ദേശ്യത്തോടെ അർപ്പിക്കുമ്പോൾ വെറുപ്പ് എത്ര അധികമായിരിക്കും. കള്ളസ്സാക്ഷി നശിച്ചുപോകും; എന്നാൽ പ്രബോധനം ശ്രദ്ധയോടെ അനുസരിക്കുന്നവന്റെ വാക്കുകൾ നിലനില്‌ക്കും. ദുഷ്ടൻ ധീരഭാവം കാട്ടുന്നു; നേരുള്ളവൻ തന്റെ വഴി ഭദ്രമാക്കുന്നു. ജ്ഞാനമോ, ബുദ്ധിയോ, ആലോചനയോ സർവേശ്വരനെതിരെ വിലപ്പോവുകയില്ല. യുദ്ധത്തിനു കുതിരയെ സജ്ജമാക്കുന്നു; എന്നാൽ വിജയം സർവേശ്വരൻറേതത്രേ.

സദൃശവാക്യങ്ങൾ 21:21-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്‍റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു. വായും നാവും സൂക്ഷിക്കുന്നവൻ തന്‍റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു. നിഗളവും ഗർവ്വവും ഉള്ളവന് പരിഹാസി എന്നു പേരാകുന്നു; അവൻ ഗർവ്വത്തിന്‍റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു. മടിയന്‍റെ കൊതി അവന് മരണകാരണം; വേലചെയ്യുവാൻ അവന്‍റെ കൈകൾ മടിക്കുന്നുവല്ലോ. ചിലർ നിത്യവും അത്യാഗ്രഹത്തോടെ ഇരിക്കുന്നു; എന്നാൽ നീതിമാൻ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു. ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു; അവൻ ദുഷ്ടതാത്പര്യത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം! കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം. ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവൻ തന്‍റെ വഴി നന്നാക്കുന്നു. യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല. കുതിരയെ യുദ്ധദിവസത്തേക്ക് ചമയിക്കുന്നു; ജയം യഹോവയിൽനിന്ന് വരുന്നു.

സദൃശവാക്യങ്ങൾ 21:21-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു. വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു. നിഗളവും ഗർവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു. മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്‌വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ. ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു. ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവൻ ദുരാന്തരത്തോടെ അതു അർപ്പിച്ചാൽ എത്ര അധികം! കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന്നോ എപ്പോഴും സംസാരിക്കാം. ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു. യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല. കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.

സദൃശവാക്യങ്ങൾ 21:21-31 സമകാലിക മലയാളവിവർത്തനം (MCV)

നീതിയും സ്നേഹവും പിൻതുടരുന്നവർ ജീവനും നീതിയും ബഹുമാനവും കണ്ടെത്തും. ജ്ഞാനിക്ക് ശക്തന്മാരുടെ പട്ടണം ആക്രമിക്കാൻ കഴിയും; അവരുടെ ആശ്രയമായിരുന്ന കോട്ട ഇടിച്ചുനിരത്താനും. സ്വന്തം നാവും സ്വന്തം വായും സൂക്ഷിക്കുന്നവർ ദുരന്തങ്ങളിൽനിന്നു തന്നെത്താൻ അകന്നുനിൽക്കുന്നു. അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യൻ—അയാൾക്കു “പരിഹാസി” എന്നു പേര്— മഹാഗർവത്തോടെ പെരുമാറുന്നു. അലസരുടെ അഭിലാഷം അവരെ മരണത്തിന് ഏൽപ്പിക്കുന്നു, കാരണം അവരുടെ കൈകൾ അധ്വാനം നിരസിക്കുന്നു. ദിവസംമുഴുവനും അയാൾ അത്യാർത്തിയോടെ കഴിയുന്നു. എന്നാൽ നീതിനിഷ്ഠരോ, ഒന്നും പിടിച്ചുവെക്കാതെ ദാനംചെയ്യുന്നു. ദുഷ്ടരുടെ യാഗാർപ്പണം നിന്ദ്യമാണ്— ദുഷ്ടലാക്കോടെയാണ് കൊണ്ടുവരുന്നതെങ്കിൽ എത്രയധികം! കള്ളസാക്ഷി നശിച്ചുപോകും, എന്നാൽ ശ്രദ്ധയോടെ കേൾക്കുന്നവരുടെ വാക്കുകൾ നിരന്തരം ശ്രദ്ധിക്കപ്പെടും. ദുഷ്ടർ തങ്ങളുടെ മുഖത്ത് ധൈര്യം പ്രകടമാക്കുന്നു, എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ വഴികൾ ആലോചിച്ചുറപ്പിക്കുന്നു. യഹോവയ്ക്കെതിരേ നിൽക്കാൻ കഴിയുന്ന യാതൊരുവിധ ജ്ഞാനമോ ഉൾക്കാഴ്ചയോ പദ്ധതികളോ ഇല്ല. യുദ്ധദിവസത്തിനായി കുതിരയെ സജ്ജമാക്കി നിർത്തുന്നു, എന്നാൽ വിജയത്തിന്റെ അടിസ്ഥാനം യഹോവയാകുന്നു.

സദൃശവാക്യങ്ങൾ 21:21-31

സദൃശവാക്യങ്ങൾ 21:21-31 MALOVBSIസദൃശവാക്യങ്ങൾ 21:21-31 MALOVBSIസദൃശവാക്യങ്ങൾ 21:21-31 MALOVBSI