നീതിയുടെയും വിശ്വസ്തതയുടെയും മാർഗം സ്വീകരിക്കുന്നവൻ ജീവനും ബഹുമതിയും നേടും. ജ്ഞാനി കരുത്തന്മാരുടെ നഗരം ഭേദിച്ച് അവർ സുരക്ഷിതമെന്നു കരുതിയിരുന്ന കോട്ട ഇടിച്ചു നിരത്തും. തന്റെ വാക്കുകൾ നിയന്ത്രിക്കുന്നവൻ അനർഥങ്ങളിൽനിന്നു സ്വയം രക്ഷിക്കുന്നു. അഹങ്കാരവും ധിക്കാരവും ഉള്ളവന്റെ പേര് പരിഹാസി എന്നാണ്. അവൻ ആരെയും കൂസാതെ അഹങ്കാരത്തോടെ വർത്തിക്കുന്നു. മടിയന്റെ ആഗ്രഹങ്ങൾ അവനെ കൊല്ലുന്നു. അവൻ അധ്വാനിക്കാൻ വിസമ്മതിക്കുന്നുവല്ലോ. ദുഷ്ടൻ എന്നും ദുരാഗ്രഹത്തോടെ കഴിയുന്നു, നീതിനിഷ്ഠനാകട്ടെ, നിർലോഭം കൊടുക്കുന്നു. ദുഷ്ടന്മാരുടെ യാഗം സർവേശ്വരനു വെറുപ്പാണ്; അതു ദുരുദ്ദേശ്യത്തോടെ അർപ്പിക്കുമ്പോൾ വെറുപ്പ് എത്ര അധികമായിരിക്കും. കള്ളസ്സാക്ഷി നശിച്ചുപോകും; എന്നാൽ പ്രബോധനം ശ്രദ്ധയോടെ അനുസരിക്കുന്നവന്റെ വാക്കുകൾ നിലനില്‌ക്കും. ദുഷ്ടൻ ധീരഭാവം കാട്ടുന്നു; നേരുള്ളവൻ തന്റെ വഴി ഭദ്രമാക്കുന്നു. ജ്ഞാനമോ, ബുദ്ധിയോ, ആലോചനയോ സർവേശ്വരനെതിരെ വിലപ്പോവുകയില്ല. യുദ്ധത്തിനു കുതിരയെ സജ്ജമാക്കുന്നു; എന്നാൽ വിജയം സർവേശ്വരൻറേതത്രേ.
THUFINGTE 21 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUFINGTE 21:21-31
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ