സദൃശവാക്യങ്ങൾ 21:21-31
![സദൃശവാക്യങ്ങൾ 21:21-31 - നീതിയും ദയയും പിന്തുടരുന്നവൻ
ജീവനും നീതിയും മാനവും കണ്ടെത്തും.
ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും
അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.
വായും നാവും സൂക്ഷിക്കുന്നവൻ
തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു.
നിഗളവും ഗർവവും ഉള്ളവനു പരിഹാസി എന്നു പേർ;
അവൻ ഗർവത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.
മടിയന്റെ കൊതി അവനു മരണഹേതു;
വേലചെയ്വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു;
നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു;
അവൻ ദുരാന്തരത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം!
കള്ളസ്സാക്ഷി നശിച്ചുപോകും;
ശ്രദ്ധിച്ചുകേൾക്കുന്നവനോ എപ്പോഴും സംസാരിക്കാം.
ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു;
നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.
യഹോവയ്ക്കെതിരേ ജ്ഞാനവുമില്ല,
ബുദ്ധിയുമില്ല, ആലോചനയുമില്ല.
കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു;
ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F320x320%2Fhttps%3A%2F%2Fs3.amazonaws.com%2Fstatic-youversionapi-com%2Fimages%2Fbase%2F80257%2F1280x1280.jpg&w=640&q=75)
നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു. വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു. നിഗളവും ഗർവവും ഉള്ളവനു പരിഹാസി എന്നു പേർ; അവൻ ഗർവത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു. മടിയന്റെ കൊതി അവനു മരണഹേതു; വേലചെയ്വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ. ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു. ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവൻ ദുരാന്തരത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം! കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവനോ എപ്പോഴും സംസാരിക്കാം. ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു. യഹോവയ്ക്കെതിരേ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല. കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.
സദൃശവാക്യങ്ങൾ 21:21-31