യോശുവ 12:7-24

യോശുവ 12:7-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യോശുവയും യിസ്രായേൽമക്കളും യോർദ്ദാനിക്കരെ പടിഞ്ഞാറ് ലെബാനോന്റെ താഴ്‌വരയിലെ ബാൽ-ഗാദ്മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു. മലനാട്ടിലും താഴ്‌വീതിയിലും അരാബായിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവർ തന്നെ. യെരീഹോരാജാവ് ഒന്ന്; ബേഥേലിനരികെയുള്ള ഹായിരാജാവ് ഒന്ന്; യെരൂശലേംരാജാവ് ഒന്ന്; ഹെബ്രോൻരാജാവ് ഒന്ന്; യർമ്മൂത്ത്‍രാജാവ് ഒന്ന്; ലാഖീശിലെ രാജാവ് ഒന്ന്; എഗ്ലോനിലെ രാജാവ് ഒന്ന്; ഗേസർരാജാവ് ഒന്ന്; ദെബീർരാജാവ് ഒന്ന്; ഗേദെർരാജാവ് ഒന്ന്; ഹോർമ്മാരാജാവ് ഒന്ന്; ആരാദ്‍രാജാവ് ഒന്ന്; ലിബ്നാരാജാവ് ഒന്ന്; അദുല്ലാംരാജാവ് ഒന്ന്; മക്കേദാരാജാവ് ഒന്ന്; ബേഥേൽരാജാവ് ഒന്ന്; തപ്പൂഹാരാജാവ് ഒന്ന്; ഹേഫെർരാജാവ് ഒന്ന്; അഫേക് രാജാവ് ഒന്ന്; ശാരോൻരാജാവ് ഒന്ന്; മാദോൻരാജാവ് ഒന്ന്; ഹാസോർരാജാവ് ഒന്ന്; ശിമ്രോൻ-മെരോൻരാജാവ് ഒന്ന്; അക്ശാപ്പ്‍രാജാവ് ഒന്ന്; താനാക് രാജാവ് ഒന്ന്; മെഗിദ്ദോരാജാവ് ഒന്ന്; കാദേശ്‍രാജാവ് ഒന്ന്; കർമ്മേലിലെ യൊക്നെയാംരാജാവ് ഒന്ന്; ദോർമേട്ടിലെ ദോർരാജാവ് ഒന്ന്; ഗില്ഗാലിലെ ജാതികളുടെ രാജാവ് ഒന്ന്; തിർസ്സാരാജാവ് ഒന്ന്; ആകെ മുപ്പത്തിയൊന്ന് രാജാക്കന്മാർ.

പങ്ക് വെക്കു
യോശുവ 12 വായിക്കുക

യോശുവ 12:7-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യോശുവയും ഇസ്രായേൽജനവും ലെബാനോന്റെ താഴ്‌വരയിലെ ബാൽ-ഗാദ്മുതൽ സേയീർ കയറ്റത്തിലെ ഹാലാക്മലവരെയുള്ള പ്രദേശം പിടിച്ചടക്കി. ആ പ്രദേശം ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി യോശുവ വിഭജിച്ചു കൊടുത്തു. മലനാട്, പടിഞ്ഞാറൻ താഴ്‌വര, യോർദ്ദാൻ താഴ്‌വര, കിഴക്കേ ചരിവ്, നെഗെബ് എന്നീ സ്ഥലങ്ങളിലുണ്ടായിരുന്ന ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനതകളുടെ രാജാക്കന്മാരെ യോശുവയും ഇസ്രായേല്യരും കൂടി പരാജയപ്പെടുത്തി. യെരീഹോ, ബേഥേലിനു സമീപമുള്ള ഹായി, യെരൂശലേം, ഹെബ്രോൻ, യർമൂത്ത്, ലാഖീശ്, എഗ്ലോൻ, ഗേസെർ, ദെബീർ, ഗേദെർ, ഹോർമ്മാ, ആരാദ്, ലിബ്നാ, അദുല്ലാം, മക്കേദാ, ബേഥേൽ, തപ്പൂഹാ, ഹേഫെർ, അഫേക്, ലാശറോൻ, മാദോൻ, ഹാസോർ, ശിമ്രോൻ-മെരോൻ, ആക്ശാഫ്, താനാക്, മെഗിദ്ദോ, കാദേശ്, കർമ്മേലിലെ യോക്നെയാം, കടൽത്തീരത്തുള്ള ദോർ, ഗില്ഗാൽ (ഗോയീം രാജാവ്), തിർസാ, എന്നീ മുപ്പത്തൊന്നു പട്ടണങ്ങളിലെ രാജാക്കന്മാരെയും ഇസ്രായേൽജനം കീഴടക്കി.

പങ്ക് വെക്കു
യോശുവ 12 വായിക്കുക

യോശുവ 12:7-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്‍റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കുകയും ചെയ്തു. മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നെ. യെരിഹോരാജാവ്, ബേഥേലിന്നരികെയുള്ള ഹായിരാജാവ്; യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്; യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്; എഗ്ലോനിലെ രാജാവ്; ഗേസെർരാജാവ്; ദെബീർരാജാവ്; ഗേദെർരാജാവ്; ഹോർമ്മരാജാവ്; ആരാദ്‌രാജാവ്; ലിബ്നരാജാവ്; അദുല്ലാംരാജാവ്; മക്കേദാരാജാവ്; ബേഥേൽരാജാവ്; തപ്പൂഹരാജാവ്; ഹേഫെർരാജാവ്; അഫേക് രാജാവ്; ശാരോൻരാജാവ്; മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്; അക്ശാഫുരാജാവ്; താനാക് രാജാവ്; മെഗിദ്ദോരാജാവ്; കാദേശ് രാജാവ്; കർമ്മേലിലെ യൊക്നെയാംരാജാവ്; ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജനതകളുടെ രാജാവ്; തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.

പങ്ക് വെക്കു
യോശുവ 12 വായിക്കുക

യോശുവ 12:7-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു. മലനാട്ടിലും താഴ്‌വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവർ തന്നേ. യെരീഹോരാജാവു ഒന്നു; ബേഥേലിന്നരികെയുള്ള ഹായിരാജാവു ഒന്നു; യെരൂശലേംരാജാവു ഒന്നു; ഹെബ്രോൻരാജാവു ഒന്നു; യർമ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു; എഗ്ലോനിലെ രാജാവു ഒന്നു; ഗേസർരാജാവു ഒന്നു; ദെബീർരാജാവു ഒന്നു; ഗേദെർരാജാവു ഒന്നു ഹോർമ്മരാജാവു ഒന്നു; ആരാദ്‌രാജാവു ഒന്നു; ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു; മക്കേദാരാജാവു ഒന്നു; ബേഥേൽരാജാവു ഒന്നു; തപ്പൂഹരാജാവു ഒന്നു; ഹേഫെർരാജാവു ഒന്നു; അഫേക് രാജാവു ഒന്നു; ശാരോൻരാജാവു ഒന്നു; മാദോൻരാജാവു ഒന്നു; ഹാസോർരാജാവു ഒന്നു; ശിമ്രോൻ-മെരോൻരാജാവു ഒന്നു; അക്ശാപ്പുരാജാവു ഒന്നു; താനാക് രാജാവു ഒന്നു; മെഗിദ്ദോരാജാവു ഒന്നു; കാദേശ് രാജാവു ഒന്നു; കർമ്മേലിലെ യൊക്നെയാംരാജാവു ഒന്നു; ദോർമേട്ടിലെ ദോർരാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു; തിർസാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.

പങ്ക് വെക്കു
യോശുവ 12 വായിക്കുക

യോശുവ 12:7-24 സമകാലിക മലയാളവിവർത്തനം (MCV)

യോർദാന്റെ പടിഞ്ഞാറുഭാഗത്ത് ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദുമുതൽ സേയീരിലേക്ക് ഉയർന്നുനിൽക്കുന്ന ഹാലാക്കുപർവതംവരെയുള്ള ഈ പ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു: ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായ മലനാട്, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, അരാബാമലഞ്ചെരിവുകൾ, മരുഭൂമി, തെക്കേദേശം എന്നീ സ്ഥലങ്ങൾ യോശുവയും ഇസ്രായേൽസൈന്യവുംകൂടി ആക്രമിച്ചു കീഴടക്കുകയും യോശുവ ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായിക്കൊടുക്കുകയും ചെയ്തു. ആ രാജാക്കന്മാർ ഇവരാകുന്നു: യെരീഹോരാജാവ് ഒന്ന് ബേഥേലിന്നരികെയുള്ള ഹായിരാജാവ് ഒന്ന് ജെറുശലേംരാജാവ് ഒന്ന് ഹെബ്രോൻരാജാവ് ഒന്ന് യർമൂത്തുരാജാവ്, ഒന്ന് ലാഖീശുരാജാവ് ഒന്ന് എഗ്ലോൻരാജാവ് ഒന്ന് ഗേസെർരാജാവ് ഒന്ന് ദെബീർരാജാവ് ഒന്ന് ഗേദെർരാജാവ് ഒന്ന് ഹോർമാരാജാവ് ഒന്ന് അരാദുരാജാവ് ഒന്ന് ലിബ്നാരാജാവ് ഒന്ന് അദുല്ലാംരാജാവ് ഒന്ന് മക്കേദാരാജാവ് ഒന്ന് ബേഥേൽരാജാവ് ഒന്ന് തപ്പൂഹരാജാവ് ഒന്ന് ഹേഫെർരാജാവ് ഒന്ന് അഫേക്കുരാജാവ് ഒന്ന് ശാരോൻരാജാവ് ഒന്ന് മാദോൻരാജാവ് ഒന്ന് ഹാസോർരാജാവ് ഒന്ന് ശിമ്രോൻ-മെരോൻരാജാവ് ഒന്ന് അക്ശാഫുരാജാവ് ഒന്ന് താനാക്കുരാജാവ് ഒന്ന് മെഗിദ്ദോരാജാവ് ഒന്ന് കേദേശുരാജാവ് ഒന്ന് കർമേലിലെ യൊക്നെയാംരാജാവ് ഒന്ന് ദോർമേടിലെ നാഫത്ത്-ദോർരാജാവ് ഒന്ന് ഗിൽഗാലിലെ ഗോയീംരാജാവ് ഒന്ന് തിർസാരാജാവ് ഒന്ന്.

പങ്ക് വെക്കു
യോശുവ 12 വായിക്കുക