യോശുവ 12:7-24

യോശുവ 12:7-24 MCV

യോർദാന്റെ പടിഞ്ഞാറുഭാഗത്ത് ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദുമുതൽ സേയീരിലേക്ക് ഉയർന്നുനിൽക്കുന്ന ഹാലാക്കുപർവതംവരെയുള്ള ഈ പ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു: ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായ മലനാട്, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, അരാബാമലഞ്ചെരിവുകൾ, മരുഭൂമി, തെക്കേദേശം എന്നീ സ്ഥലങ്ങൾ യോശുവയും ഇസ്രായേൽസൈന്യവുംകൂടി ആക്രമിച്ചു കീഴടക്കുകയും യോശുവ ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായിക്കൊടുക്കുകയും ചെയ്തു. ആ രാജാക്കന്മാർ ഇവരാകുന്നു: യെരീഹോരാജാവ് ഒന്ന് ബേഥേലിന്നരികെയുള്ള ഹായിരാജാവ് ഒന്ന് ജെറുശലേംരാജാവ് ഒന്ന് ഹെബ്രോൻരാജാവ് ഒന്ന് യർമൂത്തുരാജാവ്, ഒന്ന് ലാഖീശുരാജാവ് ഒന്ന് എഗ്ലോൻരാജാവ് ഒന്ന് ഗേസെർരാജാവ് ഒന്ന് ദെബീർരാജാവ് ഒന്ന് ഗേദെർരാജാവ് ഒന്ന് ഹോർമാരാജാവ് ഒന്ന് അരാദുരാജാവ് ഒന്ന് ലിബ്നാരാജാവ് ഒന്ന് അദുല്ലാംരാജാവ് ഒന്ന് മക്കേദാരാജാവ് ഒന്ന് ബേഥേൽരാജാവ് ഒന്ന് തപ്പൂഹരാജാവ് ഒന്ന് ഹേഫെർരാജാവ് ഒന്ന് അഫേക്കുരാജാവ് ഒന്ന് ശാരോൻരാജാവ് ഒന്ന് മാദോൻരാജാവ് ഒന്ന് ഹാസോർരാജാവ് ഒന്ന് ശിമ്രോൻ-മെരോൻരാജാവ് ഒന്ന് അക്ശാഫുരാജാവ് ഒന്ന് താനാക്കുരാജാവ് ഒന്ന് മെഗിദ്ദോരാജാവ് ഒന്ന് കേദേശുരാജാവ് ഒന്ന് കർമേലിലെ യൊക്നെയാംരാജാവ് ഒന്ന് ദോർമേടിലെ നാഫത്ത്-ദോർരാജാവ് ഒന്ന് ഗിൽഗാലിലെ ഗോയീംരാജാവ് ഒന്ന് തിർസാരാജാവ് ഒന്ന്.