യോശുവ 12:7-24

യോശുവ 12:7-24 IRVMAL

യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്‍റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കുകയും ചെയ്തു. മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നെ. യെരിഹോരാജാവ്, ബേഥേലിന്നരികെയുള്ള ഹായിരാജാവ്; യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്; യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്; എഗ്ലോനിലെ രാജാവ്; ഗേസെർരാജാവ്; ദെബീർരാജാവ്; ഗേദെർരാജാവ്; ഹോർമ്മരാജാവ്; ആരാദ്‌രാജാവ്; ലിബ്നരാജാവ്; അദുല്ലാംരാജാവ്; മക്കേദാരാജാവ്; ബേഥേൽരാജാവ്; തപ്പൂഹരാജാവ്; ഹേഫെർരാജാവ്; അഫേക് രാജാവ്; ശാരോൻരാജാവ്; മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്; അക്ശാഫുരാജാവ്; താനാക് രാജാവ്; മെഗിദ്ദോരാജാവ്; കാദേശ് രാജാവ്; കർമ്മേലിലെ യൊക്നെയാംരാജാവ്; ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജനതകളുടെ രാജാവ്; തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.