ഇയ്യോബ് 6:2-3
ഇയ്യോബ് 6:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വച്ചെങ്കിൽ! അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നത്. അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു.
ഇയ്യോബ് 6:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എന്റെ മനോവേദന ഒന്നു തൂക്കിനോക്കിയിരുന്നെങ്കിൽ! എന്റെ അനർഥങ്ങൾ തുലാസിൽ വച്ചിരുന്നെങ്കിൽ! അവ കടൽത്തീരത്തെ മണലിനെക്കാൾ ഭാരമേറിയതായിരിക്കും. അതുകൊണ്ടാണ് എന്റെ വാക്കുകൾ അവിവേകമായിപ്പോയത്.
ഇയ്യോബ് 6:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്ത് സ്വരൂപിച്ച് തുലാസിൽ വച്ചെങ്കിൽ! അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും. അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു.
ഇയ്യോബ് 6:2-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ! അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു. അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു.
ഇയ്യോബ് 6:2-3 സമകാലിക മലയാളവിവർത്തനം (MCV)
“അയ്യോ! എന്റെ ദുഃഖം ഒന്നു തൂക്കിനോക്കിയെങ്കിൽ, എന്റെ ദുരിതങ്ങളെല്ലാം ഒരു തുലാസിൽ വെച്ചിരുന്നെങ്കിൽ! അതു സമുദ്രതീരത്തെ മണൽത്തരികളെക്കാൾ ഘനമേറിയതായിരിക്കും, നിശ്ചയം. അതുകൊണ്ടാണ് എന്റെ വാക്കുകൾ വീണ്ടുവിചാരമില്ലാത്ത ഒന്നായിപ്പോയത്.