ആവർത്തനപുസ്തകം 24:17-22

ആവർത്തനപുസ്തകം 24:17-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്. നീ മിസ്രയീമിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓർക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാൻ നിന്നോടു കല്പിക്കുന്നത്. നിന്റെ വയലിൽ വിളവു കൊയ്തിട്ട് ഒരു കറ്റ വയലിൽ മറന്നുപോന്നാൽ അതിനെ എടുപ്പാൻ മടങ്ങിപ്പോകരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ. ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ കൊമ്പു തപ്പിപ്പറിക്കരുത്; അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ. മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാ പെറുക്കരുത്; അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ; നീ മിസ്രയീംദേശത്ത് അടിമയായിരുന്നു എന്ന് ഓർക്കേണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോടു കല്പിക്കുന്നത്.

ആവർത്തനപുസ്തകം 24:17-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങരുത്. നിങ്ങൾ ഈജിപ്തിൽ അടിമകൾ ആയിരുന്നതും നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അവിടെനിന്നു വീണ്ടെടുത്തതും ഓർക്കുക. അതുകൊണ്ടാണ് ഈ കല്പനകൾ എല്ലാം അനുസരിക്കണമെന്നു ഞാൻ ആവശ്യപ്പെടുന്നത്. നിങ്ങൾ വിളവെടുക്കുമ്പോൾ വയലിൽ ഒരു കറ്റ മറന്നുപോയാൽ അത് എടുക്കാൻ മടങ്ങിപ്പോകരുത്; പരദേശിയോ, അനാഥനോ, വിധവയോ അത് എടുത്തുകൊള്ളട്ടെ; അങ്ങനെ ചെയ്താൽ നിങ്ങളുടെ സകല പ്രവൃത്തികളെയും നിങ്ങളുടെ ദൈവമായ സർവേശ്വരൻ അനുഗ്രഹിക്കും. ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലിപ്പൊഴിച്ചശേഷം അവശേഷിക്കുന്നവ വീണ്ടും തല്ലിപ്പൊഴിക്കരുത്. അതു പരദേശിയോ, അനാഥനോ, വിധവയോ എടുത്തുകൊള്ളട്ടെ. മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോൾ കാലാ പെറുക്കരുത്. അതു പരദേശിക്കും അനാഥനും വിധവയ്‍ക്കും ഉള്ളതായിരിക്കട്ടെ. ഈജിപ്തിൽ നിങ്ങൾ അടിമകളായിരുന്നു എന്ന് ഓർക്കണം; അതുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ ഞാൻ നിങ്ങളോടു കല്പിക്കുന്നത്.

ആവർത്തനപുസ്തകം 24:17-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പരദേശിയുടെയും അനാഥൻ്റെയും ന്യായം മറിച്ചുകളയരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്. നീ മിസ്രയീമിൽ അടിമയായിരുന്നു എന്നും നിന്‍റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓർക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാൻ നിന്നോട് കല്പിക്കുന്നത്. ”നിന്‍റെ വയലിലെ വിളവു കൊയ്തിട്ട് ഒരു കറ്റ വയലിൽ മറന്നുപോയാൽ അത് എടുക്കുവാൻ മടങ്ങിപ്പോകരുത്; നിന്‍റെ ദൈവമായ യഹോവ നിന്‍റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ. ഒലിവുവൃക്ഷത്തിൻ്റെ ഫലം പറിക്കുമ്പോൾ കൊമ്പുകൾ തപ്പിപ്പറിക്കരുത്; അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ. മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാപെറുക്കരുത്; അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ; നീ മിസ്രയീം ദേശത്ത് അടിമയായിരുന്നു എന്നു ഓർക്കേണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോട് കല്പിക്കുന്നത്.

ആവർത്തനപുസ്തകം 24:17-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുതു. നീ മിസ്രയീമിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓർക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാൻ നിന്നോടു കല്പിക്കുന്നതു. നിന്റെ വയലിൽ വിളവു കൊയ്തിട്ടു ഒരു കറ്റ വയലിൽ മറന്നുപോന്നാൽ അതിനെ എടുപ്പാൻ മടങ്ങിപ്പോകരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്നു അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ. ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ കൊമ്പു തപ്പിപ്പറിക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ. മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാപെറുക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ; നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നു ഓർക്കേണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോടു കല്പിക്കുന്നതു.

ആവർത്തനപുസ്തകം 24:17-22 സമകാലിക മലയാളവിവർത്തനം (MCV)

പ്രവാസിക്കും അനാഥർക്കും നീതി നിഷേധിക്കരുത്. വിധവയുടെ പുറങ്കുപ്പായം പണയമായി എടുക്കരുത്. നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്നെ നിന്റെ ദൈവമായ യഹോവ അവിടെനിന്ന് വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്. നിന്റെ വയൽ കൊയ്യുമ്പോൾ ഒരു കറ്റ വയലിൽ മറന്നുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ കൈകളുടെ എല്ലാ പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, അതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമായി ഉപേക്ഷിക്കണം. നീ ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ രണ്ടാംതവണയും കൊമ്പുകൾ തപ്പിപ്പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. നിന്റെ മുന്തിരിത്തോപ്പിൽനിന്ന് മുന്തിരിപ്പഴം ശേഖരിക്കുമ്പോൾ രണ്ടാമതും പോയി തീർത്തു പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.