DEUTERONOMY 24:17-22

DEUTERONOMY 24:17-22 MALCLBSI

പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങരുത്. നിങ്ങൾ ഈജിപ്തിൽ അടിമകൾ ആയിരുന്നതും നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അവിടെനിന്നു വീണ്ടെടുത്തതും ഓർക്കുക. അതുകൊണ്ടാണ് ഈ കല്പനകൾ എല്ലാം അനുസരിക്കണമെന്നു ഞാൻ ആവശ്യപ്പെടുന്നത്. നിങ്ങൾ വിളവെടുക്കുമ്പോൾ വയലിൽ ഒരു കറ്റ മറന്നുപോയാൽ അത് എടുക്കാൻ മടങ്ങിപ്പോകരുത്; പരദേശിയോ, അനാഥനോ, വിധവയോ അത് എടുത്തുകൊള്ളട്ടെ; അങ്ങനെ ചെയ്താൽ നിങ്ങളുടെ സകല പ്രവൃത്തികളെയും നിങ്ങളുടെ ദൈവമായ സർവേശ്വരൻ അനുഗ്രഹിക്കും. ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലിപ്പൊഴിച്ചശേഷം അവശേഷിക്കുന്നവ വീണ്ടും തല്ലിപ്പൊഴിക്കരുത്. അതു പരദേശിയോ, അനാഥനോ, വിധവയോ എടുത്തുകൊള്ളട്ടെ. മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോൾ കാലാ പെറുക്കരുത്. അതു പരദേശിക്കും അനാഥനും വിധവയ്‍ക്കും ഉള്ളതായിരിക്കട്ടെ. ഈജിപ്തിൽ നിങ്ങൾ അടിമകളായിരുന്നു എന്ന് ഓർക്കണം; അതുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ ഞാൻ നിങ്ങളോടു കല്പിക്കുന്നത്.

DEUTERONOMY 24 വായിക്കുക