2 ശമൂവേൽ 3:22-39

2 ശമൂവേൽ 3:22-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ ദാവീദിന്റെ ചേവകരും യോവാബും ഒരു കവർച്ചപ്പട കഴിഞ്ഞ് വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്ര അയയ്ക്കയും അവൻ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാൽ അവൻ അന്നേരം ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു. യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോൾ: നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന് അറിവു കിട്ടി. യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു: എന്താകുന്നു ഈ ചെയ്തത്? അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്ത്? അവൻ പോയല്ലോ! നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവൻ വന്നത് എന്നു പറഞ്ഞു. യോവാബ് ദാവീദിന്റെ അടുക്കൽനിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അത് അറിഞ്ഞില്ലതാനും. അബ്നേർ ഹെബ്രോനിലേക്കു മടങ്ങിവന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതിൽക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിനായി അവിടെവച്ച് അവനെ വയറ്റത്ത് കുത്തി കൊന്നുകളഞ്ഞു. ദാവീദ് അതു കേട്ടപ്പോൾ: നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല. അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിനു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു. അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതുനിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു. ദാവീദ് യോവാബിനോടും അവനോടു കൂടെയുള്ള സകല ജനത്തോടും: നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്ത് അബ്നേരിന്റെ മുമ്പിൽ നടന്നു വിലപിപ്പിൻ എന്നു പറഞ്ഞു. ദാവീദ്‍രാജാവ് ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു. അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തപ്പോൾ രാജാവ് അബ്നേരിന്റെ ശവക്കുഴിക്കൽ ഉറക്കെ കരഞ്ഞു; സകല ജനവും കരഞ്ഞു. രാജാവ് അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടത്? നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിനു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകല ജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു. നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിനു വന്നപ്പോൾ: സൂര്യൻ അസ്തമിക്കുംമുമ്പേ ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യംചെയ്തു പറഞ്ഞു. ഇത് ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവു ചെയ്തതൊക്കെയും സർവജനത്തിനും ബോധിച്ചിരുന്നതുപോലെ ഇതും അവർക്ക് ബോധിച്ചു. നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകല ജനത്തിനും യിസ്രായേലിനൊക്കെയും അന്നു ബോധ്യമായി. രാജാവ് തന്റെ ഭൃത്യന്മാരോട്: ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ പട്ടുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ? ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്നു ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്ക് ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന് അവന്റെ ദുഷ്ടതയ്ക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.

പങ്ക് വെക്കു
2 ശമൂവേൽ 3 വായിക്കുക

2 ശമൂവേൽ 3:22-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് യോവാബും ദാവീദിന്റെ മറ്റു ഭൃത്യന്മാരും ഒരു കവർച്ച കഴിഞ്ഞു ധാരാളം കൊള്ളവസ്തുക്കളുമായി മടങ്ങിവന്നു. അപ്പോൾ അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഉണ്ടായിരുന്നില്ല. ദാവീദ് അയാളെ സമാധാനപൂർവം മടക്കിയയച്ചിരുന്നു. യോവാബും സൈന്യവും മടങ്ങിവന്നപ്പോൾ നേരിന്റെ മകൻ അബ്നേർ ദാവീദിന്റെ അടുക്കൽ വന്നിരുന്നു എന്നും രാജാവ് അയാളെ സമാധാനത്തോടെ മടക്കിയയച്ചു എന്നും അറിഞ്ഞു. യോവാബ് ദാവീദ്‍രാജാവിന്റെ അടുക്കൽ ചെന്നു ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? അബ്നേർ അങ്ങയുടെ അടുക്കൽ വന്നിരുന്നില്ലേ? അയാളെ വിട്ടയച്ചത് എന്ത്? അങ്ങു ചെയ്യുന്ന കാര്യങ്ങളും അങ്ങയുടെ നീക്കങ്ങളും ഗ്രഹിച്ച് അങ്ങയെ ചതിക്കാനാണ് നേരിന്റെ മകനായ അബ്നേർ വന്നതെന്ന് അങ്ങേക്ക് അറിയുകയില്ലേ?” ദാവീദിന്റെ സന്നിധിയിൽനിന്ന് യോവാബ് പുറത്തുവന്ന് അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവർ സീരായിലെ കിണറ്റിനരികിൽനിന്ന് അയാളെ കൂട്ടിക്കൊണ്ടു വന്നു. ദാവീദ് ഇതൊന്നും അറിഞ്ഞില്ല. അബ്നേർ ഹെബ്രോനിൽ തിരിച്ചെത്തിയപ്പോൾ സ്വകാര്യം പറയാനെന്നുള്ള ഭാവത്തിൽ യോവാബ് അയാളെ പടിവാതില്‌ക്കലേക്ക് കൂട്ടിക്കൊണ്ടു പോയി; അയാളുടെ വയറ്റത്തു കുത്തി. അയാളെ കൊന്നു തന്റെ സഹോദരനായ അസാഹേലിനെ കൊന്നതിനു പകരം വീട്ടി. ഈ വിവരം അറിഞ്ഞ് ദാവീദ് പറഞ്ഞു: “നേരിന്റെ മകൻ അബ്നേരിനെ കൊന്നതിൽ ഞാനും എന്റെ ജനവും നിരപരാധികളാണെന്നു സർവേശ്വരൻ അറിയുന്നു. അതിന്റെ കുറ്റം യോവാബിന്റെയും അവന്റെ പിതൃഭവനത്തിന്റെയുംമേൽ ആയിരിക്കട്ടെ. യോവാബിന്റെ കുടുംബത്തിൽ രക്തസ്രവരോഗിയോ കുഷ്ഠരോഗിയോ മുടന്തനോ വാളുകൊണ്ടു വധിക്കപ്പെടേണ്ടവനോ ആഹാരത്തിനു മുട്ടുള്ളവനോ ഒഴിയാതിരിക്കട്ടെ.” ഗിബെയോനിലെ യുദ്ധത്തിൽവച്ചു തങ്ങളുടെ സഹോദരനായ അസാഹേലിനെ കൊന്നതുകൊണ്ടാണ് യോവാബും അബീശായിയും ചേർന്ന് അബ്നേരിനെ വധിച്ചത്. വസ്ത്രം കീറിയും ചാക്കുടുത്തും അബ്നേരിനെ ചൊല്ലി വിലപിക്കാൻ ദാവീദ് യോവാബിനോടും കൂടെയുള്ളവരോടും കല്പിച്ചു. ദാവീദുരാജാവ് ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു. അബ്നേരിനെ ഹെബ്രോനിൽ സംസ്കരിച്ചപ്പോൾ രാജാവ് കല്ലറയുടെ അടുക്കൽനിന്ന് ഉറക്കെ കരഞ്ഞു. ജനമെല്ലാം വിലപിച്ചു. അബ്നേരിനെക്കുറിച്ച് രാജാവ് ഈ വിലാപഗീതം പാടി: “അബ്നേരേ, ഭോഷനെപ്പോലെ മരിക്കേണ്ടവനാണോ നീ? നിന്റെ കരങ്ങൾ ബന്ധിതമായിരുന്നില്ല; നിന്റെ കാലുകൾ വിലങ്ങിലായിരുന്നില്ല; ദുഷ്ടരുടെ കൈയിൽ അകപ്പെട്ടവനെപ്പോലെ നീ സംഹരിക്കപ്പെട്ടല്ലോ.” പിന്നെയും അവനെച്ചൊല്ലി ജനം കരഞ്ഞു. ഭക്ഷണം കഴിക്കാൻ പകൽ മുഴുവൻ ജനം ദാവീദിനെ നിർബന്ധിച്ചു; എന്നാൽ ദാവീദ് സത്യംചെയ്തു പറഞ്ഞു: “സൂര്യാസ്തമയത്തിനുമുമ്പ് ഞാൻ എന്തെങ്കിലും ഭക്ഷിച്ചാൽ സർവേശ്വരൻ ഞാനർഹിക്കുന്നതും അതിലധികവും എന്നോടു ചെയ്യട്ടെ.” രാജാവ് ചെയ്തതെല്ലാം ജനം ശ്രദ്ധിച്ചു; അവർ അതിൽ സംതൃപ്തരായി. അബ്നേരിനെ വധിച്ചതിൽ രാജാവിനൊരു പങ്കുമില്ലെന്നു ദാവീദിന്റെ അനുയായികൾക്കും സകല ഇസ്രായേൽജനത്തിനും ബോധ്യമായി. രാജാവ് തന്റെ ഭൃത്യന്മാരോടു ചോദിച്ചു: “ശ്രേഷ്ഠനായ ഒരു നേതാവാണ് ഇസ്രായേലിൽ ഇന്നു കൊല്ലപ്പെട്ടത് എന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലേ? ദൈവത്താൽ അഭിഷിക്തനായ രാജാവാണെങ്കിലും ഞാൻ ഇന്നു ബലഹീനനാണ്. സെരൂയായുടെ ഈ പുത്രന്മാർ എന്റെ വരുതിയിൽ നില്‌ക്കാത്ത ക്രൂരന്മാരാണ്. ദുഷ്ടരോട് അവന്റെ ദുഷ്ടതയ്‍ക്കൊത്തവിധം സർവേശ്വരൻ പ്രതികാരം ചെയ്യട്ടെ.”

പങ്ക് വെക്കു
2 ശമൂവേൽ 3 വായിക്കുക

2 ശമൂവേൽ 3:22-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അപ്പോൾ ദാവീദിന്‍റെ ഭടന്മാരും യോവാബും ഒരു കൊള്ള കഴിഞ്ഞ് വളരെ കൊള്ളമുതലുമായി വന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്ര അയയ്ക്കുകയും അവൻ സമാധാനത്തോടെ പോകുകയും ചെയ്തിരുന്നതിനാൽ അബ്നേർ ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ ഇല്ലായിരുന്നു. യോവാബും കൂടെയുള്ള സകലസൈന്യവും വന്നപ്പോൾ: “നേരിന്‍റെ മകനായ അബ്നേർ രാജാവിന്‍റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി” എന്നിങ്ങനെ യോവാബിന് അറിവ് കിട്ടി. യോവാബ്, രാജാവിന്‍റെ അടുക്കൽ ചെന്നു: “നീ എന്താകുന്നു ചെയ്തത്? നോക്കൂ, അബ്നേർ നിന്‍റെ അടുക്കൽ വന്നിരുന്നു; നീ അവനെ പറഞ്ഞയച്ചതെന്ത്? അവൻ പോയല്ലോ! നേരിന്‍റെ മകനായ അബ്നേർ നിന്നെ ചതിക്കുവാനും നിന്‍റെ പോക്കും വരവും ഗ്രഹിക്കുവാനും നീ ചെയ്യുന്നതെല്ലാം അറിയുവാനുമാണ് വന്നത് എന്നു നിനക്ക് അറിയുകയില്ലേ?” എന്നു പറഞ്ഞു. യോവാബ് ദാവീദിന്‍റെ സന്നിധിയിൽനിന്ന് പുറത്തിറങ്ങി അബ്നേരിന്‍റെ പിന്നാലെ സന്ദേശവാഹകരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്ന് മടക്കിക്കൊണ്ടുവന്നു; ദാവീദ് അത് അറിഞ്ഞില്ലതാനും. അബ്നേർ ഹെബ്രോനിലേക്കു മടങ്ങിവന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്‍റെ സഹോദരനായ അസാഹേലിന്‍റെ രക്തപ്രതികാരത്തിന്നായി അവിടെവച്ച് അവനെ വയറ്റത്തു കുത്തിക്കൊന്നുകളഞ്ഞു. പിന്നീട്, ദാവീദ് അത് കേട്ടപ്പോൾ “നേരിന്‍റെ മകനായ അബ്നേരിന്‍റെ രക്തം സംബന്ധിച്ച് എനിക്കും എന്‍റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല. അത് യോവാബിന്‍റെ തലമേലും അവന്‍റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്‍റെ കുടുംബത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടി കുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന് മുട്ടുള്ളവനോ ഒരിക്കലും ഇല്ലാതെയിരിക്കുകയില്ല” എന്നു പറഞ്ഞു. അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതുനിമിത്തം യോവാബും അവന്‍റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു. ദാവീദ് യോവാബിനോടും അവനോടുകൂടിയുള്ള സകലജനത്തോടും: “നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്ത് അബ്നേരിന്‍റെ മുമ്പിൽ നടന്ന് വിലപിക്കുവിൻ” എന്നു പറഞ്ഞു. ദാവീദ്‌ രാജാവ് ശവമഞ്ചത്തിന്‍റെ പിന്നാലെ നടന്നു. അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തു; രാജാവ് അബ്നേരിന്‍റെ കല്ലറയ്ക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു. രാജാവ് അബ്നേരിനെക്കുറിച്ച് വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: “അബ്നേരേ, ഒരു മഠയനെപ്പോലെയോ മരിക്കേണ്ടത്? നിന്‍റെ കൈകൾ ബന്ധിച്ചിരുന്നില്ല; നിന്‍റെ കാലുകൾക്ക് വിലങ്ങ് ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ വീണുപോകും പോലെ നീ വീണുപോയല്ലോ.” സകലജനവും വീണ്ടും അവനെക്കുറിച്ചു കരഞ്ഞു. നേരം വൈകുംമുമ്പ് ഭക്ഷണം കഴിപ്പിക്കേണ്ടതിന് ജനമെല്ലാം ദാവീദിനെ ഉത്സാഹിപ്പിക്കുവാൻ വന്നപ്പോൾ: “സൂര്യൻ അസ്തമിക്കും മുമ്പ് ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു ദാവീദ് സത്യംചെയ്തു പറഞ്ഞു. ഇത് ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവ് ചെയ്തതെല്ലാം സർവ്വജനത്തിനും ബോധിച്ചിരുന്നതുപോലെ ഇതും അവർക്ക് ബോധിച്ചു. നേരിന്‍റെ പുത്രനായ അബ്നേരിനെ കൊന്നത് രാജാവിന്‍റെ അറിവോടുകൂടിയല്ല എന്നു സകലജനത്തിനും യിസ്രായേലിനൊക്കെയും അന്ന് ബോധ്യമായി. രാജാവ് തന്‍റെ ഭൃത്യന്മാരോട്: “ഇന്ന് യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ വീണുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ? ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്ന് ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്ക് ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന് അവന്‍റെ ദുഷ്ടതയ്ക്ക് തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ” എന്നു പറഞ്ഞു.

പങ്ക് വെക്കു
2 ശമൂവേൽ 3 വായിക്കുക

2 ശമൂവേൽ 3:22-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ ദാവീദിന്റെ ചേവകരും യോവാബും ഒരു കവർച്ചപ്പട കഴിഞ്ഞു വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവൻ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാൽ അവൻ അന്നേരം ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു. യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോൾ: നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന്നു അറിവു കിട്ടി. യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു: എന്താകുന്നു ഈ ചെയ്തതു? അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു? അവൻ പോയല്ലോ? നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവൻ വന്നതു എന്നു പറഞ്ഞു. യോവാബ് ദാവീദിന്റെ അടുക്കൽനിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അതു അറിഞ്ഞില്ലതാനും. അബ്നേർ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു. ദാവീദ് അതു കേട്ടപ്പോൾ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല. അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടി കുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു. അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതു നിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു. ദാവീദ് യോവാബിനോടും അവനോടുകൂടെയുള്ള സകലജനത്തോടും: നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്തു അബ്നേരിന്റെ മുമ്പിൽ നടന്നു വിലപിപ്പിൻ എന്നു പറഞ്ഞു. ദാവീദ്‌രാജാവു ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു. അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തപ്പോൾ രാജാവു അബ്നേരിന്റെ ശവക്കുഴിക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു. രാജാവു അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടതു? നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിന്നു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകലജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു. നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിന്നു വന്നപ്പോൾ: സൂര്യൻ അസ്തമിക്കും മുമ്പെ ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യം ചെയ്തു പറഞ്ഞു. ഇതു ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവു ചെയ്തതൊക്കെയും സർവ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവർക്കു ബോധിച്ചു. നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി. രാജാവു തന്റെ ഭൃത്യന്മാരോടു: ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ പട്ടുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ? ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്നു ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്കു ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.

പങ്ക് വെക്കു
2 ശമൂവേൽ 3 വായിക്കുക

2 ശമൂവേൽ 3:22-39 സമകാലിക മലയാളവിവർത്തനം (MCV)

ആസമയത്താണ് ദാവീദിന്റെ പടയാളികളും യോവാബും ഒരു കവർച്ച കഴിഞ്ഞ് ധാരാളം കൊള്ളമുതലുമായി തിരിച്ചെത്തിയത്. എന്നാൽ ആ സമയത്ത് ദാവീദിനൊപ്പം ഹെബ്രോനിൽ അബ്നേർ ഇല്ലായിരുന്നു. കാരണം ദാവീദ് അദ്ദേഹത്തെ യാത്രയാക്കിയിരുന്നു; അദ്ദേഹം സമാധാനത്തോടെ പോയിക്കഴിഞ്ഞിരുന്നു. യോവാബും കൂടെയുള്ള പടയാളികളും എത്തിച്ചേർന്നപ്പോൾ നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുത്തു വന്നിരുന്നെന്നും അയാൾ സമാധാനത്തോടെ മടങ്ങിപ്പോയി എന്നും അറിഞ്ഞു. അതിനാൽ യോവാബ് രാജസന്നിധിയിൽച്ചെന്ന് ഈ വിധം പറഞ്ഞു: “അങ്ങ് ഈ ചെയ്തതെന്താണ്? നോക്കൂ! അബ്നേർ അങ്ങയുടെ അടുത്തുവന്നു; അങ്ങ് അയാളെ വിട്ടുകളഞ്ഞതെന്ത്? അയാൾ പൊയ്ക്കളഞ്ഞല്ലോ! നേരിന്റെ മകനായ അബ്നേരിനെ അങ്ങ് അറിയുമല്ലോ! അങ്ങയെ ചതിക്കാനും അങ്ങയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും അങ്ങയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനുമാണ് അയാൾ വന്നത്!” പിന്നെ യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തുകടന്ന്, അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവർ സീരാ ജലസംഭരണിയിങ്കൽവെച്ച് അദ്ദേഹത്തെക്കണ്ട് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ ഇതൊന്നും ദാവീദ് അറിഞ്ഞില്ല. അബ്നേർ ഹെബ്രോനിൽ തിരിച്ചെത്തിയപ്പോൾ ഒരു രഹസ്യം പറയാനെന്നഭാവേന യോവാബ് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പടിവാതിൽക്കലേക്കു മാറിപ്പോയി. അവിടെവെച്ച്, തന്റെ സഹോദരനായ അസാഹേലിന്റെ രക്തത്തിനു പ്രതികാരമായി യോവാബ് അദ്ദേഹത്തെ വയറ്റത്തു കുത്തി; അദ്ദേഹം മരിച്ചുവീണു. പിന്നീട് ഇതേപ്പറ്റി അറിഞ്ഞപ്പോൾ ദാവീദ് പറഞ്ഞു: “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും ഒരുനാളും യഹോവയുടെ സന്നിധിയിൽ കുറ്റമില്ല. അദ്ദേഹത്തിന്റെ രക്തം യോവാബിന്റെയും അയാളുടെ പിതൃഭവനത്തിന്റെയും തലയിൽ പതിക്കട്ടെ! യോവാബ് ഗൃഹത്തിൽ ഉണങ്ങാത്ത വ്രണമുള്ളവനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്ന വികലാംഗനോ വാളാൽ വീഴുന്നവനോ പട്ടിണിക്കാരനോ ഒരുനാളും ഒഴിയാതിരിക്കട്ടെ!” (ഗിബെയോനിലെ യുദ്ധത്തിൽവെച്ച് അബ്നേർ തങ്ങളുടെ സഹോദരനായ അസാഹേലിനെ കൊലപ്പെടുത്തിയതുമൂലം യോവാബും സഹോദരനായ അബീശായിയുംകൂടി അദ്ദേഹത്തെ വധിക്കുകയായിരുന്നു.) അതിനുശേഷം ദാവീദ് യോവാബിനോടും അദ്ദേഹത്തിന്റെ കൂടെയുള്ള സകലജനത്തോടും പറഞ്ഞു: “നിങ്ങളുടെ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് അബ്നേരിന്റെ മുമ്പിൽ വിലപിച്ചു നടക്കുക.” ദാവീദുരാജാവു ശവമഞ്ചത്തിന്റെ പിന്നിൽ നടന്നിരുന്നു. അവർ അബ്നേരിനെ ഹെബ്രോനിൽ സംസ്കരിച്ചു. അബ്നേരിന്റെ ശവകുടീരത്തിൽ രാജാവ് ഉച്ചത്തിൽ വിലപിച്ചു. സകലജനവും വിലപിച്ചു. അബ്നേരിനെപ്പറ്റി രാജാവ് ഈ വിലാപഗാനം പാടി: “അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടിവന്നത്! നിന്റെ കരങ്ങൾ ബന്ധിച്ചിരുന്നില്ല, നിന്റെ കാലുകൾക്കു ചങ്ങലയിട്ടിരുന്നില്ല. ദുഷ്ടന്മാരുടെമുമ്പിൽ ഒരുവൻ വീഴുന്നതുപോലെ നീ വീണല്ലോ!” സകലജനവും അവനെക്കുറിച്ച് വീണ്ടും വിലപിച്ചു. പിന്നെ അവർ, വന്ന് ഭക്ഷണം കഴിക്കുന്നതിനു ദാവീദിനെ നിർബന്ധിച്ചു. നേരം നന്നേ പകലായിരുന്നു. എന്നാൽ “സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ് അപ്പമോ മറ്റെന്തെങ്കിലുമോ ഞാൻ ഭക്ഷിക്കുന്നപക്ഷം ഞാൻ അർഹിക്കുന്നവിധവും അതിലധികവും ദൈവം എന്നെ ശിക്ഷിക്കട്ടെ!” എന്നു പറഞ്ഞ് ദാവീദ് ഒരു ശപഥംചെയ്തിരുന്നു. സകലജനവും ഇതു ശ്രദ്ധിച്ചു. രാജാവിന്റെ മറ്റു പ്രവൃത്തികളെല്ലാം അവർക്കു സന്തോഷകരമായിരുന്നതുപോലെ, ഇതും അവർക്കു സന്തോഷകരമായിത്തീർന്നു. നേരിന്റെ മകനായ അബ്നേരിനെ വധിച്ചതിൽ രാജാവിനു യാതൊരു പങ്കുമില്ലായിരുന്നു എന്ന് അങ്ങനെ അവിടെ ഉണ്ടായിരുന്ന സകലജനത്തിനും, ഇസ്രായേല്യർക്ക് മുഴുവനും, ബോധ്യമായി. അതിനുശേഷം രാജാവ് തന്റെ ആളുകളോട് ഇപ്രകാരം പറഞ്ഞു: “ഒരു പ്രഭുവും മഹാനുമായ വ്യക്തിയാണ് ഇന്ന് ഇസ്രായേലിൽ വീണുപോയതെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ലേ! ഇന്ന്, ഞാൻ, അഭിഷിക്തനായ രാജാവെങ്കിലും ബലഹീനനാണ്. സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എന്റെ വരുതിയിൽ ഒതുങ്ങാത്ത നിഷ്ഠുരന്മാരാണ്. ദുഷ്ടനു തന്റെ ദുഷ്ടതയ്ക്കു തക്കവണ്ണം യഹോവ പകരം നൽകട്ടെ!”

പങ്ക് വെക്കു
2 ശമൂവേൽ 3 വായിക്കുക