2 ശമൂവേൽ 23:18-39
2 ശമൂവേൽ 23:18-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നു പേരിൽ തലവൻ ആയിരുന്നു. അവൻ തന്റെ കുന്തത്തെ മുന്നൂറു പേരുടെ നേരേ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവൻ മൂവരിൽവച്ചു കീർത്തി പ്രാപിച്ചു. അവൻ മൂവരിലും മാനം ഏറിയവൻ ആയിരുന്നു; അവർക്കു തലവനായിത്തീർന്നു. എന്നാൽ അവൻ മറ്റേ മൂവരോളം വരികയില്ല. കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെയും കൊന്നുകളഞ്ഞു. അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ട് അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നു. ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു. അവൻ മുപ്പതു പേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റേ മൂന്നു പേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി. യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതു പേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ലഹേമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ, പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ, നെത്തോഫാത്യൻ മഹരായി, നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്, ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി, പിരാതോന്യൻ ബെനായ്യാവ്, നഹലേഗാശുകാരൻ ഹിദ്ദായി, അർബാത്യൻ അബീ-അൽബോൻ, ബർഹൂമ്യൻ അസ്മാവെത്ത്, ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ: യോനാഥാൻ, ഹരാര്യൻ ശമ്മാ, അരാര്യനായ ശാരാരിന്റെ മകൻ അഹീരാം, മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം, കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി, സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ, ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്, ബെരോത്യൻ നഹരായി. യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്, ഹിത്യൻ ഊരീയാവ് ഇങ്ങനെ ആകെ മുപ്പത്തിയേഴു പേർ.
2 ശമൂവേൽ 23:18-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോവാബിന്റെ സഹോദരനും സെരൂയായുടെ പുത്രനുമായ അബീശായി മുപ്പതു പേരുടെ തലവനായിരുന്നു; അയാൾ തന്റെ കുന്തംകൊണ്ട് മുന്നൂറുപേർക്കെതിരെ പോരാടി അവരെയെല്ലാം കൊന്നുകളഞ്ഞു. മുപ്പതു പേരിൽ ഏറ്റവും പ്രസിദ്ധൻ അയാളായിരുന്നെങ്കിലും മേൽപ്പറഞ്ഞ മൂന്നു പേരുടെ നിലയിൽ അയാൾ എത്തിയിരുന്നില്ല. കബ്സേലിൽനിന്നുള്ള യെഹോയാദയുടെ പുത്രൻ ബെനായാ ആയിരുന്നു മറ്റൊരു യുദ്ധവീരൻ; മോവാബ്യരായ രണ്ടു യുദ്ധവീരന്മാരെ കൊന്നതുൾപ്പെടെ അനേകം ധീരപ്രവൃത്തികൾ അയാൾ ചെയ്തിരുന്നു. മഞ്ഞുകാലത്ത് ഒരു ഗുഹയിൽനിന്നു പുറത്തുവന്ന ഒരു സിംഹത്തെ അയാൾ കൊന്നു. കുന്തം ധരിച്ചിരുന്ന ഉഗ്രനായ ഒരു ഈജിപ്തുകാരനെ അയാൾ സംഹരിച്ചു. ബെനായാ ഒരു ദണ്ഡുമായി അവനെ സമീപിച്ച് അവന്റെ കൈയിൽനിന്നു കുന്തം പിടിച്ചുവാങ്ങുകയും അതുകൊണ്ട് അവനെ കൊല്ലുകയുമാണു ചെയ്തത്. മുപ്പതു പേരിൽ ഒരുവനായ യെഹോയാദയുടെ പുത്രൻ ബെനായായുടെ ധീരപ്രവൃത്തികൾ ഇവയായിരുന്നു; അയാൾ മുപ്പതു പേരിൽ പ്രസിദ്ധനായിരുന്നെങ്കിലും മൂന്നു പേരുടെ നിലയിൽ എത്തിയിരുന്നില്ല. ദാവീദ് തന്റെ അകമ്പടിസേനാനായകനായി അയാളെയാണു നിയമിച്ചത്. യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതു പേരിൽ ഒരാളായിരുന്നു. മറ്റുള്ളവരുടെ പേരുകൾ: ബേത്ലഹേംകാരനായ ദോദോയുടെ പുത്രൻ എൽഹാനാൻ; ഹാദോദുകാരായ ശമ്മായും എലീക്കയും; പെലേത്യനായ ഹേലെസ്; തെക്കോവയിലെ ഇക്കേശിന്റെ പുത്രനായ ഈര; അനാഥോത്തുകാരനായ അബീയേസെർ; ഹൂശാത്യനായ മെബുന്നായി; അഹോഹ്യനായ സൽമോൻ; നെത്തോഫായിലെ മഹരായി; നെത്തോഫാക്കാരനായ ബാനായുടെ പുത്രൻ ഹേലെബ്; ബെന്യാമീൻവംശജരുടെ ഗിബെയായിൽനിന്നുള്ള രീബായിയുടെ പുത്രനായ ഇത്ഥായി; പിരാതോനിലെ ബെനയ്യാ; നഹലേഗാശുകാരനായ ഹിദ്ദായി; അർബാത്യനായ അബീ-അല്ബോൻ; ബഹൂരീംകാരനായ അസ്മാവെത്ത്; ശാൽബോനിലെ എല്യാഹ്ബ; യാശേന്റെ പുത്രന്മാർ; യോനാഥാൻ; ഹരാർക്കാരനായ ശമ്മാ; അരാര്യനായ ശരാരിന്റെ പുത്രനായ അഹീരാം; മാഖാത്തിലെ അഹശ്ബായിയുടെ പുത്രനായ എലീഫേലെത്ത്; ഗീലോയിലെ അഹീഥോഫെലിന്റെ പുത്രനായ എലീയാം; കർമ്മേൽക്കാരനായ ഹെസ്രോ; അർബായിലെ പാറായി; സോബായിലെ നാഥാന്റെ പുത്രൻ ഇഗാൽ; ഗാദിൽനിന്നുള്ള ബാനി; അമ്മോനിലെ സേലക്ക്; സെരൂയായുടെ പുത്രനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്തിലെ നഹരായി; ഇത്രായിൽനിന്നുള്ള ഈരയും ഗാരേബും; ഹിത്യനായ ഊരീയാ. ഇങ്ങനെ ആകെ മുപ്പത്തിയേഴു പേരുണ്ടായിരുന്നു.
2 ശമൂവേൽ 23:18-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ പ്രധാനി ആയിരുന്നു. അവൻ തന്റെ കുന്തം മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവൻ മൂന്നുപേരിൽവച്ച് കീർത്തി പ്രാപിച്ചു. ആ മൂന്നുപേരിൽ അബീശായി ആയിരുന്നു മാനം ഏറിയവൻ. അതുകൊണ്ട് അവൻ അവർക്ക് തലവനായിത്തീർന്നു. എങ്കിലും അവൻ ആദ്യത്തെ മൂന്നുപേരോളം വരുകയില്ല. കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ സിംഹതുല്യരും അരീയേലിന്റെ പുത്രന്മാരുമായ രണ്ടു വീരന്മാരെ കൊന്നതുകൂടാതെ മഞ്ഞുകാലത്ത് ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നു. അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; എന്നാൽ അവൻ ഒരു വടിയുംകൊണ്ട് അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽനിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നു. ഇത് യെഹോയാദയുടെ മകനായ ബെനായാവ് ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു. അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും ആദ്യത്തെ മൂന്നുപേരോളം വരുകയില്ല. ദാവീദ് അവനെ തന്റെ അംഗരക്ഷകരുടെ നായകനാക്കി. യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്-ലേഹേമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ, പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ, നെത്തോഫാത്യൻ മഹരായി, നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്, ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി, പിരാഥോന്യൻ ബെനായ്യാവ്, നഹലേഗാശ് അരുവികളിൽനിന്ന് ഹിദ്ദായി, അർബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്, ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ: യോനാഥാൻ, ഹാരാര്യൻ ശമ്മ, അരാര്യനായ ശാരാരിന്റെ മകൻ അഹീരാം, മയഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗീലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം, കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി, സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ, ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോയോത്യൻ നഹരായി. യിത്രീയൻ ഈരാ, യിത്രിയൻ ഗാരേബ്, ഹിത്യൻ ഊരീയാവ് ഇങ്ങനെ ആകെ മുപ്പത്തേഴു പേരുണ്ടായിരുന്നു.
2 ശമൂവേൽ 23:18-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ തലവൻ ആയിരുന്നു. അവൻ തന്റെ കുന്തത്തെ മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ മൂവരിൽവെച്ചു കീർത്തി പ്രാപിച്ചു. അവൻ മൂവരിലും മാനം ഏറിയവൻ ആയിരുന്നു; അവർക്കു തലവനായ്തീർന്നു. എന്നാൽ അവൻ മറ്റെ മൂവരോളം വരികയില്ല. കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു. അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു. ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു. അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി. യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ, പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ, നെത്തോഫാത്യൻ മഹരായി, നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്, ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി, പിരാതോന്യൻ ബെനായ്യാവു, നഹലേഗാശുകാരൻ ഹിദ്ദായി, അർബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്, ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ: യോനാഥാൻ, ഹരാര്യൻ ശമ്മ, അരാര്യനായ ശാരാരിന്റെ മകൻ അഹീരാം, മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം, കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി, സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ, ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി. യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്, ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേർ.
2 ശമൂവേൽ 23:18-39 സമകാലിക മലയാളവിവർത്തനം (MCV)
സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായി ഈ മൂവരിൽ പ്രമുഖനായിരുന്നു. അദ്ദേഹം മുന്നൂറു പേർക്കെതിരേ തന്റെ കുന്തമുയർത്തി പൊരുതി; അവരെ വധിച്ചു. അങ്ങനെ അദ്ദേഹം മറ്റേ മൂവരോളംതന്നെ വിഖ്യാതനായിത്തീർന്നു. അദ്ദേഹം ആ മൂവരെക്കാളും അധികം ബഹുമാനിതൻ ആയിരുന്നു. അദ്ദേഹം അവർക്ക് അധിപനായിത്തീർന്നു. എന്നിരുന്നാലും അദ്ദേഹം ആദ്യത്തെ പരാക്രമശാലികളായ മൂന്നുപേരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല. യെഹോയാദായുടെ മകനായ ബെനായാവ് കബ്സെയേൽക്കാരനും ശൂരപരാക്രമിയും ആയ ഒരു യോദ്ധാവായിരുന്നു. അദ്ദേഹം ഉജ്ജ്വല വീരകൃത്യങ്ങൾ ചെയ്തിട്ടുണ്ട്: അദ്ദേഹം മോവാബ്യരിലെ ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കളെ അടിച്ചുവീഴ്ത്തി. മഞ്ഞുകാലത്ത് ഒരു ദിവസം അദ്ദേഹം ഒരു ഗുഹയിൽ ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു. ഭീമാകാരനായ ഒരു ഈജിപ്റ്റുകാരനെയും അദ്ദേഹം അടിച്ചുവീഴ്ത്തി. ആ ഈജിപ്റ്റുകാരന്റെ കൈവശം ഒരു കുന്തമുണ്ടായിരുന്നു. എങ്കിലും ഒരു ദണ്ഡുമായി ബെനായാവ് അയാളെ എതിരിട്ടു. അദ്ദേഹം ഈജിപ്റ്റുകാരന്റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടുതന്നെ അയാളെ വധിച്ചു. യെഹോയാദായുടെ മകനായ ബെനായാവിന്റെ വീരകൃത്യങ്ങൾ ഈ വിധമൊക്കെയായിരുന്നു. അദ്ദേഹവും പരാക്രമശാലികളായ ആ മൂന്ന് യോദ്ധാക്കളെപ്പോലെ കീർത്തിശാലിയായിരുന്നു. മുപ്പതുപേരിൽ മറ്റാരെക്കാളും കൂടുതൽ ആദരണീയനായി അദ്ദേഹം അവരോധിക്കപ്പെട്ടു. എന്നാൽ അദ്ദേഹം ആ മൂവരിൽ ഉൾപ്പെട്ടിരുന്നില്ല. ദാവീദ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ തലവനാക്കി. മുപ്പതു പരാക്രമശാലികളിൽ താഴെപ്പറയുന്നവർ ഉൾപ്പെട്ടിരുന്നു: യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ലഹേമിൽനിന്നുള്ള ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യനായ ശമ്മാ, ഹരോദ്യനായ എലീക്കാ, ഫൽത്യനായ ഹേലെസ്, തെക്കോവക്കാരനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്തുകാരനായ അബിയേസെർ, ഹൂശാത്യനായ സിബ്ബെഖായി, അഹോഹ്യനായ സൽമോൻ, നെതോഫാത്യനായ മഹരായി, നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്, ബെന്യാമീനിലെ ഗിബെയാക്കാരനായ രീബായിയുടെ മകൻ ഇത്ഥായി, പിരാഥോന്യനായ ബെനായാവ്, ഗായശ് മലയിടുക്കിൽനിന്നുള്ള ഹിദ്ദായി, അർബാത്യനായ അബീ-അൽബോൻ, ബർഹൂമ്യനായ അസ്മാവെത്ത്, ശാൽബോന്യനായ എല്യഹ്ബാ, യാശേന്റെ പുത്രന്മാരും, ഹരാര്യനായ ശമ്മായുടെ മകൻ യോനാഥാൻ, ഹരാര്യനായ ശരാരിന്റെ മകൻ അഹീയാം മാഖാത്യനായ അഹശ്ബായിയുടെ മകൻ എലീഫേലെത്ത്, ഗീലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം, കർമേല്യനായ ഹെസ്രോ, അർബ്യനായ പാറായി, സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ, ഗാദ്യനായ ബാനി, അമ്മോന്യനായ സേലെക്ക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യനായ നഹരായി, യിത്രിയനായ ഈരാ, യിത്രിയനായ ഗാരേബ്, ഹിത്യനായ ഊരിയാവ് എന്നിവരും.