യോവാബിന്റെ സഹോദരനും സെരൂയായുടെ പുത്രനുമായ അബീശായി മുപ്പതു പേരുടെ തലവനായിരുന്നു; അയാൾ തന്റെ കുന്തംകൊണ്ട് മുന്നൂറുപേർക്കെതിരെ പോരാടി അവരെയെല്ലാം കൊന്നുകളഞ്ഞു. മുപ്പതു പേരിൽ ഏറ്റവും പ്രസിദ്ധൻ അയാളായിരുന്നെങ്കിലും മേൽപ്പറഞ്ഞ മൂന്നു പേരുടെ നിലയിൽ അയാൾ എത്തിയിരുന്നില്ല. കബ്സേലിൽനിന്നുള്ള യെഹോയാദയുടെ പുത്രൻ ബെനായാ ആയിരുന്നു മറ്റൊരു യുദ്ധവീരൻ; മോവാബ്യരായ രണ്ടു യുദ്ധവീരന്മാരെ കൊന്നതുൾപ്പെടെ അനേകം ധീരപ്രവൃത്തികൾ അയാൾ ചെയ്തിരുന്നു. മഞ്ഞുകാലത്ത് ഒരു ഗുഹയിൽനിന്നു പുറത്തുവന്ന ഒരു സിംഹത്തെ അയാൾ കൊന്നു. കുന്തം ധരിച്ചിരുന്ന ഉഗ്രനായ ഒരു ഈജിപ്തുകാരനെ അയാൾ സംഹരിച്ചു. ബെനായാ ഒരു ദണ്ഡുമായി അവനെ സമീപിച്ച് അവന്റെ കൈയിൽനിന്നു കുന്തം പിടിച്ചുവാങ്ങുകയും അതുകൊണ്ട് അവനെ കൊല്ലുകയുമാണു ചെയ്തത്. മുപ്പതു പേരിൽ ഒരുവനായ യെഹോയാദയുടെ പുത്രൻ ബെനായായുടെ ധീരപ്രവൃത്തികൾ ഇവയായിരുന്നു; അയാൾ മുപ്പതു പേരിൽ പ്രസിദ്ധനായിരുന്നെങ്കിലും മൂന്നു പേരുടെ നിലയിൽ എത്തിയിരുന്നില്ല. ദാവീദ് തന്റെ അകമ്പടിസേനാനായകനായി അയാളെയാണു നിയമിച്ചത്. യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതു പേരിൽ ഒരാളായിരുന്നു. മറ്റുള്ളവരുടെ പേരുകൾ: ബേത്‍ലഹേംകാരനായ ദോദോയുടെ പുത്രൻ എൽഹാനാൻ; ഹാദോദുകാരായ ശമ്മായും എലീക്കയും; പെലേത്യനായ ഹേലെസ്; തെക്കോവയിലെ ഇക്കേശിന്റെ പുത്രനായ ഈര; അനാഥോത്തുകാരനായ അബീയേസെർ; ഹൂശാത്യനായ മെബുന്നായി; അഹോഹ്യനായ സൽമോൻ; നെത്തോഫായിലെ മഹരായി; നെത്തോഫാക്കാരനായ ബാനായുടെ പുത്രൻ ഹേലെബ്; ബെന്യാമീൻവംശജരുടെ ഗിബെയായിൽനിന്നുള്ള രീബായിയുടെ പുത്രനായ ഇത്ഥായി; പിരാതോനിലെ ബെനയ്യാ; നഹലേഗാശുകാരനായ ഹിദ്ദായി; അർബാത്യനായ അബീ-അല്ബോൻ; ബഹൂരീംകാരനായ അസ്മാവെത്ത്; ശാൽബോനിലെ എല്യാഹ്ബ; യാശേന്റെ പുത്രന്മാർ; യോനാഥാൻ; ഹരാർക്കാരനായ ശമ്മാ; അരാര്യനായ ശരാരിന്റെ പുത്രനായ അഹീരാം; മാഖാത്തിലെ അഹശ്ബായിയുടെ പുത്രനായ എലീഫേലെത്ത്; ഗീലോയിലെ അഹീഥോഫെലിന്റെ പുത്രനായ എലീയാം; കർമ്മേൽക്കാരനായ ഹെസ്രോ; അർബായിലെ പാറായി; സോബായിലെ നാഥാന്റെ പുത്രൻ ഇഗാൽ; ഗാദിൽനിന്നുള്ള ബാനി; അമ്മോനിലെ സേലക്ക്; സെരൂയായുടെ പുത്രനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്തിലെ നഹരായി; ഇത്രായിൽനിന്നുള്ള ഈരയും ഗാരേബും; ഹിത്യനായ ഊരീയാ. ഇങ്ങനെ ആകെ മുപ്പത്തിയേഴു പേരുണ്ടായിരുന്നു.
2 SAMUELA 23 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 SAMUELA 23:18-39
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ