1 ദിനവൃത്താന്തം 6:54-81

1 ദിനവൃത്താന്തം 6:54-81 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവരുടെ ദേശത്തിൽ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങൾ ഏവയെന്നാൽ: കെഹാത്യരുടെ കുലമായ അഹരോന്യർക്ക് - അവർക്കല്ലോ ഒന്നാമതു ചീട്ടു വീണത്- അവർക്കു യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു. എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോടു ചേർന്ന ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിനു കൊടുത്തു. അഹരോന്റെ മക്കൾക്ക് അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും ഹീലേനും പുല്പുറങ്ങളും ദെബീരും പുല്പുറങ്ങളും ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും; ബെന്യാമീൻഗോത്രത്തിൽ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്കു കിട്ടിയ പട്ടണങ്ങൾ ആകെ പതിമ്മൂന്ന്. കെഹാത്തിന്റെ ശേഷമുള്ള മക്കൾക്കു ഗോത്രത്തിന്റെ കുലത്തിൽ, മനശ്ശെയുടെ പാതി ഗോത്രത്തിൽ തന്നെ, ചീട്ടിട്ട് പത്തു പട്ടണം കൊടുത്തു. ഗേർശോമിന്റെ മക്കൾക്ക് കുലംകുലമായി യിസ്സാഖാർഗോത്രത്തിലും ആശേർഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്ന് പട്ടണം കൊടുത്തു. മെരാരിയുടെ മക്കൾക്കു കുലംകുലമായി രൂബേൻഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻഗോത്രത്തിലും ചീട്ടിട്ട് പന്ത്രണ്ടു പട്ടണം കൊടുത്തു. യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു. യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻമക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു. കെഹാത്ത്മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്ക് അധീനമായ പട്ടണങ്ങൾ ഉണ്ടായിരുന്നു. അവർക്ക്, സങ്കേതനഗരങ്ങളായ എഫ്രയീംമലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും ബേത്ത്-ഹോരോനും പുല്പുറങ്ങളും അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും മനശ്ശെയുടെ പാതിഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്കും കൊടുത്തു. ഗേർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും; യിസ്സാഖാർ ഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും; ആശേർഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്‍ദോനും പുല്പുറങ്ങളും ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു. മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്കു സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും; യെരീഹോവിനു സമീപത്തു യോർദ്ദാനക്കരെ യോർദ്ദാനു കിഴക്കു രൂബേൻഗോത്രത്തിൽ മരുഭൂമിയിലെ ബേസരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും; ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും, ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.

1 ദിനവൃത്താന്തം 6:54-81 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഗ്രാമം ഗ്രാമമായി അവർക്കു ലഭിച്ച വാസസ്ഥലങ്ങൾ: അഹരോന്റെ പുത്രന്മാരിൽ കെഹാത്യർക്കു ആദ്യം കുറി വീണു. അവർക്കു യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള മേച്ചിൽസ്ഥലങ്ങളും ലഭിച്ചു. എന്നാൽ പട്ടണത്തിലെ വയലുകളും ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിനു കൊടുത്തു. അഹരോന്റെ പുത്രന്മാർക്ക് സങ്കേതനഗരങ്ങളായ ഹെബ്രോൻ, ലിബ്നാ, യത്ഥീർ, എസ്തെമോവ, ഹീലേൻ, ദെബീർ, ആശാൻ, ബേത്ത്-ശേമെശ് എന്നിവയും ഇവയുടെ മേച്ചിൽസ്ഥലങ്ങളും. ബെന്യാമീൻഗോത്രത്തിൽനിന്ന് ഗേബ, അല്ലേമെത്ത്, അനാഥോത്ത് എന്നിവയും ഇവയുടെ മേച്ചിൽസ്ഥലങ്ങളും കൊടുത്തു. കുലംകുലമായുള്ള വിഹിതമനുസരിച്ച് അവർക്ക് ആകെ പതിമൂന്നു പട്ടണങ്ങൾ കിട്ടി. കെഹാത്തിന്റെ ശേഷിച്ച പുത്രന്മാർക്ക് കുറി വീണതനുസരിച്ച് മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്ന് പത്തു പട്ടണങ്ങൾ നല്‌കി. ഗേർശോമിന്റെ പുത്രന്മാർക്ക് കുലംകുലമായി വിഹിതം അനുസരിച്ച് ഇസ്സാഖാർ, ആശേർ, നഫ്താലി, ബാശാനിലെ മനശ്ശെ എന്നീ ഗോത്രങ്ങളിൽനിന്നു പതിമൂന്നു പട്ടണങ്ങൾ കൊടുത്തു. മെരാരീപുത്രന്മാർക്ക് കുലംകുലമായി വിഹിതപ്രകാരം രൂബേൻ, ഗാദ്, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നു പന്ത്രണ്ടു പട്ടണങ്ങൾ കൊടുത്തു. ഇസ്രായേൽജനം ഈ പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും ലേവ്യർക്കും നല്‌കി. യെഹൂദാ, ശിമെയോൻ, ബെന്യാമീൻ എന്നീ ഗോത്രത്തിൽനിന്ന് ഈ പട്ടണങ്ങൾ കുറി ഇട്ടു നല്‌കി. കെഹാത്യരുടെ ചില കുടുംബങ്ങൾക്ക് എഫ്രയീംഗോത്രത്തിൽനിന്ന് ചില പട്ടണങ്ങൾ അവകാശമായി ലഭിച്ചിരുന്നു. അഭയനഗരമായ എഫ്രയീംമലനാട്ടിലെ ശെഖേം, ഗേസെർ, യൊക്മെയാം, ബേത്ത്-ഹോരോൻ, അയ്യാലോൻ, ഗത്ത്-രിമ്മോൻ, മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്ന് ആനേർ, ബിലെയാം എന്നിവയും ഇവയുടെയെല്ലാം മേച്ചിൽസ്ഥലങ്ങളും കെഹാത്യരുടെ ശേഷിച്ച കുലങ്ങൾക്കു നല്‌കി. ഗേർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്നു ബാശാനിലെ ഗോലാനും, അസ്തരോത്തും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്സാഖാർഗോത്രത്തിൽനിന്നു കേദെശും, ദാബെരത്തും, രാമോത്തും ആനേമും ഇവയുടെയെല്ലാം മേച്ചിൽപ്പുറങ്ങളും, ആശേർഗോത്രത്തിൽനിന്നു മാശാലും, അബ്ദോനും, ഹുക്കോക്കും, രെഹോബും അവയുടെ മേച്ചിൽസ്ഥലങ്ങളും, നഫ്താലിഗോത്രത്തിൽനിന്നു ഗലീലയിലെ കേദെശും ഹമ്മോനും കിര്യഥയീമും ഇവയുടെയെല്ലാം മേച്ചിൽപ്പുറങ്ങളും കൊടുത്തു. മെരാരീപുത്രന്മാരിൽ ശേഷിച്ചവർക്കു സെബൂലൂൻഗോത്രത്തിൽനിന്നു രിമ്മോനോയും, താബോരും അവയുടെ മേച്ചിൽസ്ഥലങ്ങളും രൂബേൻഗോത്രത്തിൽനിന്നു യെരീഹോവിനു സമീപം യോർദ്ദാനക്കരെ കിഴക്കു മരുഭൂമിയിലെ ബേസെരും, യഹസായും, കെദേമോത്തും, മേഫാത്തും ഇവയുടെ മേച്ചിൽപ്പുറങ്ങളും ഗാദ്ഗോത്രത്തിൽനിന്നു ഗിലെയാദിലെ രാമോത്തും, മഹനയീമും, ഹെശ്ബോനും, യസേരും ഇവയുടെ മേച്ചിൽപ്പുറങ്ങളും കൊടുത്തു.

1 ദിനവൃത്താന്തം 6:54-81 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഗ്രാമംഗ്രാമമായി അഹരോന്‍റെ പിന്തുടർച്ചക്കാരുടെ വാസസ്ഥലങ്ങൾ: കെഹാത്യരുടെ കുലമായ അഹരോന്യർക്ക് ഒന്നാമത് ചീട്ട് വീണു. അവർക്ക് യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു. എന്നാൽ പട്ടണത്തിന്‍റെ വയലുകളും അതിനോട് ചേർന്ന ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിന് കൊടുത്തു. അഹരോന്‍റെ മക്കൾക്ക് അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്‍റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും ഹീലേനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും; ബെന്യാമീൻ ഗോത്രത്തിൽനിന്ന് ഗിബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്ക് ആകെ പതിമൂന്നു പട്ടണങ്ങൾ കിട്ടി. കെഹാത്തിന്‍റെ ഗോത്രത്തിൽ ബാക്കിയുള്ള മക്കൾക്ക്, മനശ്ശെയുടെ പാതിഗോത്രത്തിൽ നിന്ന്, ചീട്ടിട്ടു പത്തു പട്ടണങ്ങൾ കൊടുത്തു. ഗേർശോമിന്‍റെ മക്കൾക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമൂന്നു പട്ടണങ്ങൾ കൊടുത്തു. മെരാരിയുടെ മക്കൾക്ക് കുലംകുലമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും ചീട്ടിട്ട് പന്ത്രണ്ടു പട്ടണങ്ങൾ കൊടുത്തു. യിസ്രായേൽ മക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്ക് കൊടുത്തു. യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻ മക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ട് കൊടുത്തു. കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്ക് അധീനമായ പട്ടണങ്ങൾ കൊടുത്തു. സങ്കേതനഗരങ്ങളായ എഫ്രയീംമലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും ബേത്ത്-ഹോരോനും പുല്പുറങ്ങളും അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും മനശ്ശെയുടെ പാതിഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്ക് കൊടുത്തു. ഗേർശോമിന്‍റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്‍റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും; യിസ്സാഖാർ ഗോത്രത്തിൽ കാദേശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും; ആശേർ ഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും ഹൂക്കോക്കും പുല്പുറങ്ങളും രഹോബും പുല്പുറങ്ങളും നഫ്താലിഗോത്രത്തിൽ ഗലീലയിലെ കാദേശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു. മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്ക് സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും; യെരീഹോവിന് സമീപത്ത് യോർദ്ദാനക്കരെ യോർദ്ദാന് കിഴക്ക് രൂബേൻ ഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യാഹസയും പുല്പുറങ്ങളും കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും; ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.

1 ദിനവൃത്താന്തം 6:54-81 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവരുടെ ദേശത്തിൽ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങൾ ഏവയെന്നാൽ: കെഹാത്യരുടെ കുലമായ അഹരോന്യർക്കു‒ അവർക്കല്ലോ ഒന്നാമതു ചീട്ടു വീണതു‒അവർക്കു യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു. എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോടു ചേർന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു. അഹരോന്റെ മക്കൾക്കു അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും; ബെന്യാമീൻഗോത്രത്തിൽ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്കു കിട്ടിയ പട്ടണങ്ങൾ ആകെ പതിമ്മൂന്നു. കെഹാത്തിന്റെ ശേഷമുള്ള മക്കൾക്കു ഗോത്രത്തിന്റെ കുലത്തിൽ, മനശ്ശെയുടെ പാതിഗോത്രത്തിൽ തന്നേ, ചീട്ടിട്ടു പത്തു പട്ടണം കൊടുത്തു. ഗേർശോമിന്റെ മക്കൾക്കു കുലംകുലമായി യിസ്സാഖാർഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു. മെരാരിയുടെ മക്കൾക്കു കുലംകുലമായി രൂബേൻഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻഗോത്രത്തിലും ചീട്ടിട്ടു പന്ത്രണ്ടു പട്ടണം കൊടുത്തു. യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു. യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻമക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു. കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്കു അധീനമായ പട്ടണങ്ങൾ ഉണ്ടായിരുന്നു. അവർക്കു, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും ബേത്ത്-ഹോരോനും പുല്പുറങ്ങളും അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും മനശ്ശെയുടെ പാതി ഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്കും കൊടുത്തു. ഗേർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും; യിസ്സാഖാൻഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും; ആശേർഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു. മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്കു സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും; യെരീഹോവിന്നു സമീപത്തു യൊർദ്ദാന്നക്കരെ യോർദ്ദാന്നു കിഴക്കു രൂബേൻഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും; ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.

1 ദിനവൃത്താന്തം 6:54-81 സമകാലിക മലയാളവിവർത്തനം (MCV)

ലേവ്യരുടെ മേഖലകളായി വീതിച്ചുകിട്ടിയ അവരുടെ അധിനിവേശങ്ങളുടെ സ്ഥാനനിർണയം ഈ വിധമാണ്. അഹരോന്റെ പിൻഗാമികളിൽ കെഹാത്യകുലത്തിന് ആദ്യം നറുക്കുവീണു. അതിനാൽ അവർക്കായി ഇവ നിശ്ചയിക്കപ്പെട്ടു: യെഹൂദ്യയിലെ ഹെബ്രോനും അതിനുചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കു നൽകപ്പെട്ടു. (എന്നാൽ നഗരത്തിനു ചുറ്റുമുള്ള വയലുകളും ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിനാണു കൊടുത്തത്). അങ്ങനെ സങ്കേതനഗരമായ ഹെബ്രോൻ അഹരോന്റെ പിൻഗാമികൾക്കു നൽകി. ലിബ്നാ, യത്ഥീർ, എസ്തെമോവ, ഹീലേൻ, ദെബീർ, ആശാൻ, യൂത്ത്, ബേത്-ശേമെശ് ഇവയും ഇവയ്ക്കു ചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കുള്ളതായിരുന്നു. ബെന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും ഗേബായും അലേമെത്തും അനാഥോത്തും അവയുടെ പുൽപ്പുറങ്ങളും ഇവർക്കു നൽകപ്പെട്ടു. ഇങ്ങനെ കെഹാത്യകുലങ്ങൾക്ക് നൽകപ്പെട്ട പട്ടണങ്ങൾ ആകെ പതിമ്മൂന്നെണ്ണം ആയിരുന്നു. കെഹാത്തിന്റെ പിൻഗാമികളിൽ ബാക്കിയുള്ളവർക്ക് മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് പത്തു നഗരങ്ങൾ ഭാഗിച്ചുകൊടുത്തു. യിസ്സാഖാർ, ആശേർ, നഫ്താലി ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രഭാഗത്തുനിന്നും ആയി പതിമ്മൂന്നു നഗരങ്ങൾ ഗെർശോമിന്റെ പിൻഗാമികൾക്കു കുലംകുലമായി ഭാഗിച്ചുകൊടുത്തു. രൂബേൻ, ഗാദ്, സെബൂലൂൻ ഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടുനഗരങ്ങൾ മെരാരിയുടെ പിൻഗാമികൾക്ക് കുലംകുലമായി വിഭാഗിച്ചുനൽകി. അങ്ങനെ ഇസ്രായേൽ ലേവ്യർക്ക് ഈ നഗരങ്ങളും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു. യെഹൂദാ, ശിമെയോൻ, ബെന്യാമീൻഗോത്രത്തിൽനിന്നു മുകളിൽ പറഞ്ഞിരിക്കുന്ന നഗരങ്ങൾ അവർക്കു കൊടുത്തു. ചില കെഹാത്യകുലങ്ങൾക്ക് അവകാശഭൂമിയായി പട്ടണങ്ങൾ കൊടുത്തത് എഫ്രയീം ഗോത്രത്തിൽനിന്നാണ്. എഫ്രയീംമലനാട്ടിലെ സങ്കേതനഗരമായ ശേഖേമും ഗേസെരും യോക്മെയാമും ബേത്-ഹോരോനും അയ്യാലോനും ഗത്ത്-രിമ്മോനും അവയുടെ പുൽപ്പുറങ്ങളും അവർക്കു നൽകി. ശേഷമുള്ള കെഹാത്യകുലങ്ങൾക്ക് ഇസ്രായേൽമക്കൾ മനശ്ശെയുടെ അർധഗോത്രത്തിൽനിന്ന് ആനേരും ബിലെയാമും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു. ഗെർശോമ്യർക്ക് താഴെപ്പറയുന്നവ ലഭിച്ചു: മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് ബാശാനിലെ ഗോലാനും അസ്തരോത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. യിസ്സാഖാർ ഗോത്രത്തിൽനിന്ന് കേദേശും ദാബെരത്തും രാമോത്തും ആനേമും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. ആശേർ ഗോത്രത്തിൽനിന്ന് മാശാലും അബ്ദോനും ഹൂക്കോക്കും രെഹോബും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. നഫ്താലിഗോത്രത്തിൽനിന്ന് ഗലീലയിലെ കേദേശും ഹമ്മോനും കിര്യാത്തയീം അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. മെരാരിപുത്രന്മാരായി ലേവ്യരിൽ ശേഷിച്ചവർക്ക് താഴെപ്പറയുന്നവ ലഭിച്ചു: സെബൂലൂൻഗോത്രത്തിൽനിന്ന് യോക്നയീമും കരാത്തും രിമ്മോനോവും താബോരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. യെരീഹോവിനു കിഴക്ക് യോർദാനക്കരെ രൂബേൻഗോത്രത്തിൽനിന്ന് മരുഭൂമിയിലെ ബേസെരും, യാഹാസയും കെദേമോത്തും മേഫാത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. ഗാദ്ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്തും മഹനയീമും ഹെശ്ബോനും യാസേരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.