സങ്കീ. 24
24
മഹത്വത്തിന്റെ രാജാവ്
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഭൂമിയും അതിന്റെ പൂർണ്ണതയും
ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
2സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു;
നദികളുടെമേൽ കർത്താവ് അതിനെ ഉറപ്പിച്ചു.
3യഹോവയുടെ പർവ്വതത്തിൽ ആര് കയറും#24:3 യഹോവയുടെ പർവ്വതത്തിൽ ആര് കയറും ഈ മലയുടെ മുകളിലാണ് ആലയം പണിതിരിക്കുന്നത്. സീയോന് പര്‍വതം കയറുന്നതിന്റെയും ആലയത്തില്‍ പ്രവേശിക്കുന്നതിന്റെയും ഉദ്ദേശ്യം യഹോവയെ ആരാധിക്കുക എന്നതാണ്?
അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും#24:3 ആര് നില്ക്കുംആര് കയറും?
4വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.
വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:
5അവൻ യഹോവയോട് അനുഗ്രഹവും
തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.
6ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ;
യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.
7വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
8മഹത്വത്തിന്റെ രാജാവ് ആര്?
ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.
9വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
10മഹത്വത്തിന്റെ രാജാവ് ആര്?
സൈന്യങ്ങളുടെ യഹോവ തന്നെ;
അവിടുന്നാണ് മഹത്വത്തിന്റെ രാജാവ്. സേലാ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 24: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.