എസ്രാ 2
2
പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ
1ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽ നിന്ന് യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്ക് മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്: 2സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ.
യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യ ഇപ്രകാരമാണ്: 3പരോശിന്‍റെ മക്കൾ രണ്ടായിരത്തൊരുനൂറ്റിയെഴുപത്തിരണ്ട് (2,172). 4ശെഫത്യാവിന്‍റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട് (372), 5ആരഹിന്‍റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ച് (775). 6യേശുവയുടെയും യോവാബിന്‍റെയും മക്കളിൽ പഹത്-മോവാബിന്‍റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട് (2,812). 7ഏലാമിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റമ്പത്തിനാല് (1,254). 8സഥൂവിൻ്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച് (945). 9സക്കായിയുടെ മക്കൾ എഴുനൂറ്ററുപത് (760). 10ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട് (642). 11ബേബായിയുടെ മക്കൾ അറുനൂറ്റിയിരുപത്തിമൂന്ന് (623). 12അസ്ഗാദിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റി ഇരുപത്തിരണ്ടു (1,222). 13അദോനീക്കാമിന്‍റെ മക്കൾ അറുനൂറ്ററുപത്താറ് (666). 14ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറ് (2,056). 15ആദീൻ്റെ മക്കൾ നാനൂറ്റമ്പത്തിനാല് (454). 16യെഹിസ്കീയാവിന്‍റെ സന്തതിയായ ആതേരിന്‍റെ മക്കൾ തൊണ്ണൂറ്റെട്ട് (98). 17ബേസായിയുടെ മക്കൾ മുന്നൂറ്റിയിരുപത്തിമൂന്ന് (323). 18യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട് (112). 19ഹാശൂമിൻ്റെ മക്കൾ ഇരുനൂറ്റിയിരുപത്തിമൂന്ന് (223). 20ഗിബ്ബാരിൻ്റെ മക്കൾ തൊണ്ണൂറ്റഞ്ച് (95). 21ബേത്ലഹേമ്യർ നൂറ്റിയിരുപത്തിമൂന്ന് (123). 22നെതോഫാത്യർ അമ്പത്താറ് (56). 23അനാഥോത്യർ നൂറ്റിയിരുപത്തെട്ട് (128). 24അസ്മാവെത്യർ നാല്പത്തിരണ്ട് (42). 25കിര്യത്ത്-യെയാരീം, കെഫീരാ, ബെരോയോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന് (743). 26രാമയിലെയും ഗിബയിലെയും നിവാസികൾ അറുനൂറ്റിയിരുപത്തൊന്ന് (621). 27മിഖ്മാശ്യർ നൂറ്റിയിരുപത്തിരണ്ട് (122). 28ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിയിരുപത്തിമൂന്ന് (223). 29നെബോനിവാസികൾ അമ്പത്തിരണ്ട് (52). 30മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറ് (156). 31മറ്റെ ഏലാമിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റമ്പത്തിനാല് (1,254). 32ഹാരീമിന്‍റെ മക്കൾ മുന്നൂറ്റിയിരുപത് (320). 33ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിയിരുപത്തഞ്ച് (725). 34യെരിഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച് (345). 35സേനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പത് (3,630).
36പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്‍റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന് (973). 37ഇമ്മേരിന്‍റെ മക്കൾ ആയിരത്തിയമ്പത്തിരണ്ട് (1,052). 38പശ്ഹൂരിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റിനാല്പത്തേഴ് (1,247). 39ഹാരീമിന്‍റെ മക്കൾ ആയിരത്തിപ്പതിനേഴ് (1,017).
40ലേവ്യർ: ഹോദവ്യാവിന്‍റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല് (74). 41സംഗീതക്കാർ: ആസാഫ്യർ നൂറ്റിയിരുപത്തെട്ട് (128). 42വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്‍റെ മക്കൾ, ആതേരിന്‍റെ മക്കൾ, തല്മോന്‍റെ മക്കൾ, അക്കൂബിന്‍റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പത് (139).
43ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിൻ്റെ മക്കൾ, 44കേരോസിൻ്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോൻ്റെ മക്കൾ, 45ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്‍റെ മക്കൾ, 46ഹാഗാബിന്‍റെ മക്കൾ, ശൽമായിയുടെ മക്കൾ, 47ഹാനാന്‍റെ മക്കൾ, ഗിദ്ദേലിന്‍റെ മക്കൾ, ഗാഹരിന്‍റെ മക്കൾ, 48രെയായാവിന്‍റെ മക്കൾ, രെസീന്‍റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിൻ്റെ മക്കൾ, 49ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ, 50ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ, 51മെയൂന്യർ, നെഫീസ്യർ, ബക്ക്ബൂക്കിൻ്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിൻ്റെ മക്കൾ, 52ബസ്ലുത്തിൻ്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിൻ്റെ മക്കൾ, 53സീസെരയുടെ മക്കൾ, തേമഹിന്‍റെ മക്കൾ, 54നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ. 55ശലോമോന്‍റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിൻ്റെ മക്കൾ, പെരൂദയുടെ മക്കൾ, 56യാലയുടെ മക്കൾ, ദർക്കോൻ്റെ മക്കൾ 57ഗിദ്ദേലിന്‍റെ മക്കൾ, ശെഫത്യാവിന്‍റെ മക്കൾ; ഹത്തീലിൻ്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബായീമിന്‍റെ മക്കൾ, ആമിയുടെ മക്കൾ.
58ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട് (392).
59തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നെ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നെയോ എന്ന് തിരിച്ചറിയുവാൻ, തങ്ങളുടെ പിതൃഭവനവും വംശാവലിയും പറവാൻ അവർക്ക് കഴിഞ്ഞില്ല. 60ദെലായാവിന്‍റെ മക്കൾ, തോബീയാവിന്‍റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ട് (652).
61പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്‍റെ മക്കൾ, ഹക്കോസിന്‍റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ. 62ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അത് കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു. 63ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്നു ദേശാധിപതി അവരോട് കല്പിച്ചു.
64സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് (42,360) പേർ ആയിരുന്നു. 65അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തിയേഴ് (7,337) പേരെ കൂടാതെ അവർക്ക് പുരുഷന്മാരും സ്ത്രീകളുമായ ഇരുനൂറ് (200) സംഗീതക്കാർ ഉണ്ടായിരുന്നു. 66എഴുനൂറ്റിമുപ്പത്താറ് (736) കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ച് (245) കോവർകഴുതകളും 67നാനൂറ്റിമുപ്പത്തഞ്ച് (435) ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിയിരുപത് (6,720) കഴുതകളും അവർക്കുണ്ടായിരുന്നു.
68എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്‍റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു. 69അവർ തങ്ങളുടെ പ്രാപ്തിപോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം (61,000) സ്വർണ്ണനാണയങ്ങളും#2:69 അറുപത്തോരായിരം (61,000) സ്വർണ്ണനാണയങ്ങളും ഏകദേശം 500 കിലോഗ്രാം അയ്യായിരം (5,000) മാനെ#2:69 അയ്യായിരം (5,000) മാനെ ഏകദേശം 2800 കിലോഗ്രാം വെള്ളിയും നൂറ് (100) പുരോഹിതവസ്ത്രവും കൊടുത്തു.
70പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും, യിസ്രായേല്യർ എല്ലാവരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
എസ്രാ 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.