സങ്കീർത്തനങ്ങൾ 61

61
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ;
എന്റെ പ്രാർഥന ശ്രദ്ധിക്കേണമേ.
2എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ
ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും;
എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തേണമേ.
3നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരേ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
4ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും;
നിന്റെ ചിറകിൻമറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.
5ദൈവമേ, നീ എന്റെ നേർച്ചകളെ കേട്ടു,
നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.
6നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും;
അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.
7അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും;
അവനെ പരിപാലിക്കേണ്ടതിനു ദയയും വിശ്വസ്തതയും കല്പിക്കേണമേ,
8അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും
എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 61: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക