പുറപ്പാട് 35:1-9

പുറപ്പാട് 35:1-9 MALOVBSI

അനന്തരം മോശെ യിസ്രായേൽമക്കളുടെ സംഘത്തെയൊക്കെയും കൂട്ടി അവരോടു പറഞ്ഞത്: നിങ്ങൾ ചെയ്‍വാൻ യഹോവ കല്പിച്ച വചനങ്ങൾ ആവിത്: ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം. ശബ്ബത്തുനാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്. മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവസഭയോടും പറഞ്ഞത്: യഹോവ കല്പിച്ചത് എന്തെന്നാൽ: നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവരേണം. പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം, വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗം, ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ടുന്ന കല്ല് എന്നിവ തന്നെ.

പുറപ്പാട് 35:1-9 - നുള്ള വീഡിയോ