ROM 4:1-5

ROM 4:1-5 MALCLBSI

നമ്മുടെ പൂർവപിതാവായ അബ്രഹാമിനെ സംബന്ധിച്ച് എന്താണു നാം പറയുക? തന്റെ കർമാനുഷ്ഠാനംകൊണ്ട് അദ്ദേഹം കുറ്റമറ്റവനായി അംഗീകരിക്കപ്പെട്ടു എങ്കിൽ അദ്ദേഹത്തിന് അഭിമാനിക്കുവാൻ വകയുണ്ടായിരുന്നു. പക്ഷേ ദൈവത്തിന്റെ മുമ്പിൽ അഭിമാനിക്കുവാൻ സാധ്യമല്ല. വേദഗ്രന്ഥത്തിൽ എന്താണു പറയുന്നത്? ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; തന്മൂലം ദൈവം അദ്ദേഹത്തെ നീതിമാനായി പരിഗണിച്ച് അംഗീകരിച്ചു.’ ഒരു മനുഷ്യൻ വേല ചെയ്താൽ കൂലി കിട്ടുന്നു. അതൊരു സൗജന്യദാനമായി ആരും പരിഗണിക്കാറില്ല. പ്രത്യുത, അയാളുടെ അവകാശമാണത്. എന്നാൽ പ്രവൃത്തികൾ കൂടാതെ തന്നെ പാപിയെ നീതികരിക്കുന്നവനിൽ വിശ്വസിക്കുന്നവന് അവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടും.

ROM 4 വായിക്കുക

ROM 4:1-5 - നുള്ള വീഡിയോ