SAM 124
124
ദൈവം തന്റെ ജനത്തെ സംരക്ഷിക്കുന്നു
ദാവീദ് രചിച്ച ആരോഹണഗീതം
1ഇസ്രായേൽ പറയട്ടെ,
സർവേശ്വരൻ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ,
2ശത്രുക്കൾ നമ്മെ എതിർത്തപ്പോൾ,
സർവേശ്വരൻ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ,
3അവരുടെ കോപം നമ്മുടെ നേരെ ജ്വലിച്ചപ്പോൾ,
അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.
4പെരുവെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു.
ജലപ്രവാഹം നമ്മെ മൂടിക്കളയുമായിരുന്നു.
5ഇരച്ചുപൊങ്ങുന്ന ജലപ്രവാഹം നമ്മുടെ
മീതെ കവിഞ്ഞൊഴുകുമായിരുന്നു.
6ശത്രുക്കളുടെ സംഹാരത്തിൽനിന്നു നമ്മെ രക്ഷിച്ച സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ.
7വേട്ടക്കാരന്റെ കെണിയിൽനിന്നു പക്ഷിയെന്നപോലെ നാം രക്ഷപെട്ടു.
കെണി തകർന്നു നാം രക്ഷപെട്ടിരിക്കുന്നു.
8ആകാശവും ഭൂമിയും സൃഷ്‍ടിച്ച
സർവേശ്വരനിൽ നിന്നാണു നമ്മുടെ സഹായം വരുന്നത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 124: malclBSI
ഹൈലൈറ്റ് ചെയ്യുക
പകർത്തുക
താരതമ്യം
പങ്ക് വെക്കു
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.