SAM 125

125
സർവേശ്വരൻ സ്വജനത്തെ സംരക്ഷിക്കുന്നു
ആരോഹണഗീതം
1സർവേശ്വരനിൽ ആശ്രയിക്കുന്നവൻ,
അചഞ്ചലമായി എന്നേക്കും നില്‌ക്കുന്ന സീയോൻപർവതം പോലെയാകുന്നു.
2പർവതങ്ങൾ യെരൂശലേമിനെ വലയം ചെയ്തിരിക്കുന്നതുപോലെ,
സർവേശ്വരൻ തന്റെ ജനത്തെ ഇന്നുമെന്നേക്കും സംരക്ഷിക്കുന്നു.
3നീതിമാന്മാർ തിന്മ പ്രവർത്തിക്കാതിരിക്കേണ്ടതിനു,
ദൈവം അവർക്കു നല്‌കിയ ദേശത്തു,
ദുഷ്ടന്മാരുടെ ആധിപത്യം എന്നേക്കും നിലനില്‌ക്കയില്ല.
4നല്ലവർക്കും ഹൃദയപരമാർഥികൾക്കും
സർവേശ്വരാ, നന്മ ചെയ്യണമേ.
5ദുർമാർഗങ്ങളിലേക്കു തിരിയുന്നവരെ,
ദുഷ്കർമികളോടുകൂടി അവിടുന്നു ശിക്ഷിക്കും.
ഇസ്രായേലിൽ സമാധാനം പുലരട്ടെ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 125: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക