SAM 105:1-15

SAM 105:1-15 MALCLBSI

സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ; അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ; ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ പ്രഘോഷിക്കുവിൻ. അവിടുത്തേക്കു സ്തോത്രഗാനം ആലപിക്കുവിൻ; അവിടുത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ. അവിടുത്തെ വിശുദ്ധനാമത്തിൽ അഭിമാനം കൊള്ളുവിൻ. സർവേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ. സർവേശ്വരനെ ആരാധിക്കുവിൻ; അവിടുത്തെ ബലത്തിൽ ആശ്രയിക്കുവിൻ. അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിൻ. അവിടുത്തെ ദാസനായ അബ്രഹാമിന്റെ സന്തതികളേ, അവിടുന്നു തിരഞ്ഞെടുത്ത യാക്കോബിന്റെ സന്തതികളേ, അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികളെ ഓർക്കുവിൻ. അവിടുത്തെ അടയാളങ്ങളും അവിടുത്തെ ന്യായവിധികളും തന്നെ. സർവേശ്വരനാണു നമ്മുടെ ദൈവം; അവിടുത്തെ ന്യായവിധികൾ ഭൂമി മുഴുവനും ബാധകമാണ്. അവിടുന്നു തന്റെ ഉടമ്പടി എന്നും പാലിക്കും, തന്റെ വാഗ്ദാനം ഒരിക്കലും മറക്കയില്ല. അബ്രഹാമിനോടു ചെയ്ത ഉടമ്പടിയും ഇസ്ഹാക്കിനോടു ചെയ്ത പ്രതിജ്ഞയും തന്നെ, യാക്കോബിന് ഒരു ചട്ടമായി സർവേശ്വരൻ അതു സ്ഥാപിച്ചു. ഇസ്രായേലിനുള്ള ശാശ്വത ഉടമ്പടിയായിത്തന്നെ. ഞാൻ നിനക്കു കനാൻദേശം നല്‌കും. അത് നിനക്കുള്ള അവകാശമായിരിക്കും. അന്ന് അവർ എണ്ണത്തിൽ കുറഞ്ഞ വളരെ ചെറിയ കൂട്ടമായിരുന്നു. അവർ കനാൻദേശത്തു പരദേശികളായിരുന്നു. അവർ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ അലഞ്ഞുനടന്നു. അവരെ പീഡിപ്പിക്കാൻ ആരെയും അവിടുന്നു അനുവദിച്ചില്ല. അവരെ സംരക്ഷിക്കാൻവേണ്ടി അവിടുന്നു രാജാക്കന്മാരെ ശാസിച്ചു. “എന്റെ അഭിഷിക്തരെ തൊടരുത്. എന്റെ പ്രവാചകന്മാർക്ക് ഒരുപദ്രവവും ചെയ്യരുത്.”

SAM 105 വായിക്കുക