GENESIS 10:6-20

GENESIS 10:6-20 MALCLBSI

ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്ത്, പൂത്, കനാൻ എന്നിവരായിരുന്നു. കൂശിന്റെ പുത്രന്മാരാണ് സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക എന്നിവർ. രാമായുടെ പുത്രന്മാർ ശെബയും ദെദാനും. കൂശിന്റെ പുത്രനായിരുന്നു നിമ്രോദ്. അവൻ ഭൂമിയിലെ ആദ്യത്തെ യുദ്ധവീരനായിത്തീർന്നു. സർവേശ്വരന്റെ ഹിതത്താൽ അവൻ ശക്തനായ ഒരു നായാട്ടുകാരനും ആയിരുന്നു. അതുകൊണ്ട് “സർവേശ്വരന്റെ സന്നിധിയിൽ നിമ്രോദിനെപ്പോലെ ശക്തനായ ഒരു നായാട്ടുകാരൻ” എന്നൊരു ചൊല്ല് അവരുടെ ഇടയിൽ ഉണ്ടായി. ആരംഭത്തിൽ അയാളുടെ രാജ്യം ഷിനാറിലുള്ള ബാബിലോൺ, എരെക്, അക്കാദ്, കൽനേ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു. അവിടെനിന്ന് അസ്സീറിയയിലേക്ക് കടന്നു, നിനെവേ, രെഹോബേത്ത്, കാലഹ്, നിനെവേക്കും വൻനഗരമായ കാലഹിനും ഇടയ്‍ക്കുള്ള രേസെൻ എന്നീ പട്ടണങ്ങൾ അയാൾ സ്ഥാപിച്ചു. ഈജിപ്തിന്റെ പിൻതലമുറക്കാരായിരുന്നു ലുദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്സലൂഹീം, കഫ്തോരീം എന്നീ ജനതകൾ. കസ്സലൂഹീമിൽനിന്നാണ് ഫെലിസ്ത്യർ ഉദ്ഭവിച്ചത്. കനാന്റെ ആദ്യസന്തതിയായിരുന്നു സീദോൻ. പിന്നീട് ഹേത്ത് ജനിച്ചു. യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, അർക്ക്യർ, സീന്യർ, അർവാദ്യർ, സെമാര്യർ, ഹമാത്യർ എന്നിവരുടെ പൂർവപിതാവായിരുന്നു കനാൻ. കനാന്യർ കുലങ്ങളായി വിവിധ പ്രദേശങ്ങളിൽ കുടിയേറിപാർത്തു. അവരുടെ രാജ്യം സീദോൻ തുടങ്ങി ഗെരാർ വഴി ഗസ വരെയും, സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം വഴി ലാശ വരെയും വ്യാപിച്ചു. വിവിധ കുലങ്ങളായി അവരവരുടെ ദേശത്തു സ്വന്തം ഭാഷകൾ സംസാരിച്ചുകൊണ്ട് അവർ ജീവിച്ചു. ഇവരായിരുന്നു ഹാമിന്റെ പിൻമുറക്കാർ.

GENESIS 10 വായിക്കുക

GENESIS 10:6-20 - നുള്ള വീഡിയോ