2 KORINTH 9:6-9

2 KORINTH 9:6-9 MALCLBSI

കുറച്ചു വിതച്ചവൻ കുറച്ചേ കൊയ്യൂ; എന്നാൽ കൂടുതൽ വിതച്ചവൻ കൂടുതൽ കൊയ്യുന്നു എന്ന വസ്തുത മറക്കരുത്. ഓരോരുത്തൻ അവനവൻ നിശ്ചയിച്ചതുപോലെ ദാനം ചെയ്യട്ടെ; വൈമനസ്യത്തോടെയോ, നിർബന്ധത്തിനു വഴങ്ങിയോ ആരും കൊടുക്കേണ്ടതില്ല. സന്തോഷപൂർവം കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നല്‌കുവാൻ ദൈവത്തിനു കഴിവുണ്ട്. അതുകൊണ്ട് എല്ലാ നല്ല കാര്യങ്ങൾക്കും ദാനം ചെയ്യുവാൻ സാധിക്കുമാറ് നിങ്ങളുടെ ആവശ്യത്തിനും അതിലേറെയും എപ്പോഴും നിങ്ങൾക്കുണ്ടായിരിക്കും. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ അവിടുന്നു ബുദ്ധിമുട്ടുള്ളവർക്ക് ഉദാരമായി നല്‌കുന്നു; അവിടുത്തെ ദയ എന്നേക്കും നിലനില്‌ക്കുന്നു.

2 KORINTH 9 വായിക്കുക